“മം. ഒത്തിരി ഇഷ്ടാ.കല്യാണം കഴിഞ്ഞ സമയത്ത് വരുമാരുന്നു. ”
അവൾ കടലിലേക്ക് നോക്കി തുടർന്നു
“കിച്ചു ഉണ്ടായി കഴിഞ്ഞും വന്നിട്ടുണ്ട് കുറെ പ്രാവിശ്യം. നല്ല രസമായിരുന്നു അന്ന്. ഞങ്ങൾ മൂന്നുപേരും കൂടി.
ഹ്മ്മ്മ്മ്”
അവൾ ഒരു ദീർഘ ശ്വാസം എടുത്തു.
“മം. മതി മതി. ഇനി താനൊരൊന്നും പറഞ്ഞു കണ്ണ് നനയ്ക്കും. ”
ദേവൻ അർച്ചനയെ വിലക്കി
“ഹേയ് ഞാൻ കരയില്ല. ”
സങ്കടം ഉള്ളിൽ ഒതുക്കി അവൾ പറഞ്ഞു.
“മം. ഉവ്വ.”
അവൾ പുഞ്ചിരിച്ചു
“പിന്നെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം ”
“മം”
അർച്ചന ഒന്ന് മൂളി
“ഈ ഗന്ധർവ കഥ എവിടുന്നു കിട്ടി…? ”
“ആഹാ… അത് ”
അവൾ ആകെ ഒന്ന് ചമ്മി
“മം പറ… ”
“അത് ”
“പറയു ”
“എന്റെ ഒരു ഫ്രണ്ട്. നിർമല ”
ചിരി ഒതുക്കി
“ഏത്…? ”
“എന്റെ വീടിന്റെ അടുത്ത താമസിക്കുന്ന ആളാ. ”
“ബാങ്കിൽ വർക്ക് ചെയ്യുന്ന ആളാണോ…? ”
“അതെ. സാറിന് അറിയാമോ..? ”
“എന്റെ ഒരു ഫ്രണ്ട് പറഞ്ഞു അറിയാം ”
ദേവന്റെ മുഖം അൽപ്പം കറത്തു.