“മം.എന്താ സർ ”
പരിഭ്രമത്തോടെ അവൾ ചോദിച്ചു
“അല്ല.. ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.”
“ഇല്ല. പറ സർ ടെൻഷൻ ആക്കാതെ ”
“നിർമല അത്ര ശെരിയല്ലല്ലോടോ ”
“മം ”
അർച്ചന ഒന്ന് മൂളി
“തനിക്ക് ഞാൻ പറഞ്ഞത് പിടി കിട്ടിയോ ”
“മം. മനസിലായി ”
“ഹം. താൻ അത്രക്ക് അങ്ങ് കൂട്ട് കൂടണ്ട.”
അർച്ചന മൗനം പാലിച്ചു അവൾ ദൂരേക്ക് നോക്കി
“സോറി ഞാൻ പറഞ്ഞന്നേ ഉള്ളു ”
“ഞാൻ പറഞ്ഞട്ടില്ലേ സർ. അവർ എനിക്ക് ചെയ്ത സഹായത്തെ കുറിച്ച്. അവർ എങ്ങനെയോ ആകട്ടെ പക്ഷെ എനിക്കൊരു കൂടാ പിറപ്പിന്റെ സ്നേഹം തരുന്നുണ്ട് ”
“മം ശെരി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എനിക്കെന്തോ ഇതൊന്നും ശെരിയായി തോന്നുന്നില്ല ”
ദേവൻ സ്വയം മാന്യൻ ആകാനുള്ള അവസരം വിട്ടു കളഞ്ഞില്ല. ഇതിനു വേണ്ടി അർച്ചനയുമായി ബന്ധമുള്ള എല്ലാരേം കുറിച്ചും നന്നായി അന്വേഷിച്ചിരുന്നു.
“അവർ പാവമാ സർ. പിന്നെ ഓരോ ആളുകൾക്കും എന്തെങ്കിലും പ്രശ്നം കാണില്ലേ. ആരും പെർഫെക്ട് അല്ലല്ലോ.പിന്നെ ഭർത്താവും ഇല്ലല്ലോ ”
അർച്ചന നിർമലയെ ന്യായികരിക്കാൻ ശ്രമിച്ചു
“എങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ ”
“മം ”
“അല്ല. അപ്പൊ നമ്മളും ഒറ്റക്കല്ലേ. ഇതുപോലൊന്നും ആയില്ലല്ലോ ”
ചിരി മറച്ചു വെച്ചു ദേവൻ പറഞ്ഞു
അർച്ചന കണ്ണുരുട്ടി ദേവനെ ഒന്ന് നോക്കി.
“എന്റമ്മോ. ഇതാരാ യക്ഷിയോ..? ”
“അതെ യക്ഷിയ എന്താ.. “