അരളി പൂവ് 11 [ആദി007]

Posted by

ദേവസി ചേട്ടൻ ഇല്ലെങ്കിൽ ദേവൻ സാധാരണ പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുള്ളു.

“ഞാൻ പോയിട്ട് വരാൻ ചിലപ്പോ ഒരു മാസം ആയെന്നു വരും കേട്ടോ. താൻ എല്ലാ കാര്യങ്ങളും നോക്കിക്കോണം ”

“മം നോക്കിക്കോളാം ദേവസി ചേട്ടാ.”

“മം ”

“എങ്കിൽ ഞാനങ്ങോട്ട് ”

“ശെരി പൊക്കോ. കാലത്ത് ഇങ്ങു എത്തണം ”

വേലായുധൻ പുറത്തേക്ക് നടന്നു.അപ്പോഴേക്കും ദേവന്റെ ജീപ്പ് ഗേറ്റ് കടന്നു വന്നു.ദേവനെ കണ്ടപാടെ വേലായുധൻ ബഹുമാനപൂർവ്വം ഒന്ന് തൊഴുതു.ദേവൻ താൻ കണ്ടു എന്നർത്ഥത്തിൽ ഹോൺ മുഴക്കി.
വാഹനം കാർ പോർച്ചിൽ കൊണ്ട് നിർത്തി.

“ഇന്ന് നേരത്തെ ആണല്ലോ. എങ്ങും ഊര് ചുറ്റാൻ പോയില്ലേ ”

“ഇല്ല എന്തേയ് ചുറ്റാൻ വരുന്നോ ”
ജീപ്പിൽ നിന്നു ഇറങ്ങിയ ശേഷം ദേവൻ തുടർന്നു
“ആക്കല്ലേ ”

“ദേ പിന്നെ ഒന്ന് നിന്നെ. ”

“മം എന്താടോ..? ”

“ഞാൻ നാളെ രാവിലത്തെ ട്രെയിന് പോകും നാട്ടിൽ ”

ദേവൻ ഒരു നിമിഷം മൗനമായി.

“ഞാൻ നേരത്തെ പറഞ്ഞതല്ലേ. ”

“മം ശെരിയാ. താൻ പൊയ്ക്കോ ”

“വേലായുധനെ ഏൽപ്പിച്ചിട്ടുണ്ട് ”

“മം ശെരി ശെരി. ”
ദേവൻ അകത്തേക്കു നടന്നു.

ഓസ് അവിടെ ഇട്ടു പൈപ്പ് പൂട്ടി ദേവസി ദേവന്റെ പിന്നാലെ പോയി.അൽപ സമയത്തിനകം ദേവന് ചായ നൽകി

“ഞാൻ ഒരു മാസത്തിനു അകം ഇങ്ങു എത്തും ”

 

“ഒരു വർഷം ആരുന്നേൽ കൊള്ളാരുന്നു ”
ചായ മെല്ലെ കുടിച്ചു ദേവൻ മറുപടി നൽകി

Leave a Reply

Your email address will not be published. Required fields are marked *