“ഉവ്വ. ഞാനില്ലെങ്കിൽ കാണാം. ”
“കാണാം കാണാം. ഒന്ന് പോടോ ”
“ആ പിന്നെ മില്ലിലെ കണക്ക പിള്ള ലീവായിട്ടു അവിടുത്തെ കണക്ക് വെല്ലോം പോയി നോക്കിയോ..? ”
“ശെടാ ഞാനതങ്ങു വിട്ടു പോയി ”
“മം വിട്ടു പോകും പോകുമല്ലോ. അതൊന്നും നോക്കാൻ സമയമില്ലല്ലോ. ”
“മതി വാചകം.ഒന്ന് നിർത്താമോ ”
“അയ്യോ ഞാനെപ്പോഴേ നിർത്തി ”
ദേവസി ചേട്ടൻ ചായയും വാങ്ങി അടുക്കളയിലേക്ക് നടന്നു.
“ദേവസി കുട്ടാ ഒന്ന് നിന്നെ. അങ്ങനെ അങ്ങ് പോകല്ലേ. ”
ദേവൻ പിന്നാലെ പോയി.
“മം എന്താ ദേവസി കുട്ടന് ”
അൽപ്പം ഗൗരവത്തിലാണ് ദേവസി
“കുറെ ദിവസത്തെ ഇല്ലേ ”
“എന്ത്..? ”
“എടൊ കണക്ക് ”
“മം അത് ഉണ്ടല്ലോ. അയാൾ ലീവായിട്ടു ഒരു ആഴ്ച ആയല്ലോ ”
“എന്ന് വരുമെന്ന പറഞ്ഞെ..? ”
“എന്നോടല്ല പറഞ്ഞെ ”
“ഓ. എന്നോടാ പറഞ്ഞെ ഇനിയും രണ്ടാഴ്ച പിടിക്കും. അയാൾക്കു മൂലക്കുരുവിന്റെ ഓപ്പറേഷന് പോകാൻ കിട്ടിയ സമയം. ”
“പിന്നെ പോകണ്ട കാര്യത്തിന് പോകണ്ടേ. ദിവസം പോയി നോക്കിയിരുന്നേൽ ഇത്രയും പാട് വരുമാരുന്നോ ..? ”
“വേണ്ട ഇങ്ങോട്ട് വല്ല്യ ക്ലാസ്സ് ഒന്നും വേണ്ട എനിക്കറിയാം എന്താ വേണ്ടെന്നു ”
ദേവൻ മുറിയിലേക്ക് നടന്നു.
ഇതുപോലെയുള്ള അലസതകൾ ദേവന്റെ കൂടെ പിറപ്പാണ്. എന്നാൽ വെള്ളമടിക്കാനും പെണ്ണ് പിടിക്കാനും ഒരു അലസതയും ഇല്ല താനും.
ദേവസി പോകുന്നതിന്റെ സങ്കടം ദേവന്റെ ഉള്ളിലുണ്ട് എങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല.റൂമിൽ ചെന്നപാടെ ഡ്രെസ്സുകൾ എല്ലാം ഊരി എറിഞ്ഞു കുളിക്കാനായി കയറി. ഷവർ ഓണാക്കി. മുടിയുടെ ജലം ധാരയായി പെയ്തിറങ്ങി.നെഞ്ചിൽ ഒറ്റപ്പെടലിന്റെ വിങ്ങൽ.
‘ദേവസി ചേട്ടൻ ഇനി എന്ന് വരും ആവോ അറിയില്ല. ചിലപ്പോ വരാതിരിക്കാനും സാധ്യതയുണ്ട്.അയാൾക്കും ഒരു കുടുംബമുണ്ട് എത്ര നാൾ തന്നെ ഇങ്ങനെ