“പറയടോ. എന്തിനാ ഈ ബലം പിടിക്കുന്നെ ”
അർച്ചന ഒന്ന് പുഞ്ചിരിച്ചു.ദേവൻ അവളുടെ മുഖത്തേക്ക് മെല്ലെ നോക്കി.തന്റെ ഉള്ളിലെ സങ്കടം എങ്ങോ പോയ പോലെ അവനു തോന്നി.കണ്ണെടുക്കാനേ തോന്നുന്നില്ല.അത്രക്ക് ഐശ്വര്യം നിറഞ്ഞ മുഖമായിരുന്നു അവളുടേത്. കുഞ്ഞി പൊട്ടും ചുവന്നു തുടിച്ചു നിൽക്കുന്ന ചുണ്ടുകളും മുല്ല മൊട്ടുകൾ പോലെയുള്ള പല്ലുകളും മനോഹരമായ ചിരിയും എല്ലാം ആരെയും ഒന്ന് മയക്കും.
“സർ.. സർ ”
അർച്ചനയുടെ വിളി കേട്ട് ദേവൻ ഉണർന്നു.
“എന്താ പറഞ്ഞെ….? ”
ദേവൻ ചോദിച്ചു
“എന്നെ കണ്ടിട്ടില്ലേ…? ”
“… ഞാൻ എന്തോ ഓർത്തു ഇരുന്നതാ ”
ദേവൻ ഒന്ന് പരിഭ്രമിച്ചു. തന്റെ ഇമേജ് പോയാൽ പിന്നെ മനസ്സിൽ കണക്ക് കൂട്ടിയത് ഒന്നും നടക്കില്ല എന്ന് അവനു ഉറപ്പായിരുന്നു.
“അയ്യോ. ഞാൻ വെറുതെ ചോദിച്ചതാ. എനിക്ക് മനസിലായി സാറ് വേറെന്തോ ഓർത്തിരുന്നതാണന്നു”
ദേവൻ രക്ഷപെട്ടു എന്ന മട്ടിൽ പുഞ്ചിരിച്ചു ശേഷം
അയാൾ തുടർന്നു
“വന്ന കാര്യം പറഞ്ഞില്ലല്ലോ ”
“അത് സാർ. നാട്ടിൽ നിന്നു ദിലീപേട്ടന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവർക്ക് സാറിനെ ഒന്ന് കാണണമെന്ന് പറഞ്ഞു. ഇനി എന്നാ സാറിന്റെ അവിടുത്തെ വീട്ടിലേക്ക് വരുന്നേ…? ”
“ഇന്ന് തന്നെ വന്നേക്കാം. പോരെ ”
“സാറിന് ബുദ്ധിമുട്ടായോ…? ”
“എയ്.. ഞാൻ ഇന്ന് അവിടുത്തെ വീട്ടിലാ. എന്തായാലും കിച്ചൂനെ ഒന്ന് കാണാൻ വിചാരിച്ചതാ അപ്പൊ എല്ലാരേം കണ്ടേക്കാം ”
“താങ്ക്യൂ സർ ”
“മം ”
ദേവൻ ചിരിച്ചു
അർച്ചന പുറത്തേക്ക് പോകാൻ നടന്നു.
“അതെ ഒന്ന് നിന്നെ ”
ദേവന്റെ ക്യാമ്പിന്റെ ഡോർ തുറക്കാനും പിന്നിൽ നിന്നൊരു വിളി. അർച്ചന തിരിഞ്ഞു നോക്കി.