“ഞാനിന്ന് ആ റൂട്ടിലേക്കാ.എന്റെ കൂടെ കാറിൽ വരാൻ ഭവതിക്ക് വിരോധം ഇല്ലല്ലോ..? ”
ദേവന്റെ ചോദ്യം കേട്ടപ്പോൾ അർച്ചനയ്ക്ക് ചിരിയാണ് വന്നത്. ശേഷം അവൾ ഓക്കേ എന്ന മട്ടിൽ തലയാട്ടി.
ഓഫീസ് കഴിഞ്ഞ ശേഷം എല്ലാ സ്റ്റാഫുകളും പോയതിനു ശേഷമാണു ഇരുവരും ഇറങ്ങിയത്.മറ്റാരെങ്കിലും കണ്ടാൽ എന്ത് കരുതും എന്നുള്ള ഒരു ജാള്യത അവളിൽ ഉണ്ടായിരുന്നു. ദേവന്റെ ഒപ്പം മുൻ സീറ്റിൽ ഇരിക്കാൻ ആദ്യമൊന്ന് അർച്ചന മടി കാണിച്ചെങ്കിലും പിന്നീട് അവൾ മുന്നിൽ തന്നെ കയറി ഇരുന്നു. വാഹനം മെല്ലെ പുറപ്പെട്ടു.
അർച്ചനയ്ക്ക് ആകെ ഒരു പരിഭ്രമം.
“മം എന്തുപറ്റി അച്ചു മേടം…? ”
ദേവൻ കളിയാക്കി ചോദിച്ചു
“ഹേയ് ഒന്നൂല്ല സർ. ”
അർച്ചന ചുറ്റുപാടും നോക്കി
“തന്റെ ഇരിപ്പ് കണ്ടാൽ ജയിൽ ചാടിയ പ്രതിയെ പോലെ ഉണ്ടല്ലോ ”
അർച്ചന ഒന്ന് പുഞ്ചിരിച്ചു
“കുറച്ച് റിലക്സയി ഇരിക്ക്. താൻ എന്നെക്കൂടി പേടിപ്പിക്കുമല്ലോ. ”
ദേവന്റെ ഈ ഡയലോഗിൽ അർച്ചന പൊട്ടി ചിരിച്ചു. ഓരോ നിമിഷം കഴിയുമ്പോഴും അവൾ കൂടുതൽ സന്തോഷവതിയായി. അവളിലെ പരിഭ്രമം കുറഞ്ഞു കുറഞ്ഞു വന്നു.
വാഹനം പതിയെ ഓടിക്കൊണ്ടിരുന്നു.ഇരുവരും ഓരോരോ വിശേഷങ്ങൾ പങ്കുവെച്ചു.അൽപ ദൂരം കഴിഞ്ഞപ്പോൾ മെയിൻ റോഡിന്റെ ഒരു വശത്ത് മനോഹരമായ കടൽ തീരം ദൃശ്യമായി . അവിടെ എത്തിയപ്പോൾ അർച്ചന പുറത്തേക്ക് നോക്കി.
മനോഹരമായ സായാഹ്നം. അസ്തമയ സൂര്യന്റെ ശോഭയിൽ മണൽ തരികൾക്ക് പ്രകൃതി സ്വർണ നിറം ചാർത്തി കൊടുത്തിരിക്കുന്നു. അവിടെ അവിടെ ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. കൂടുതലും കുടുംബങ്ങൾ ആണ്. കുട്ടികൾ ഓടി കളിക്കുന്നു. ഉന്തു വണ്ടികളിൽ ചെറു കമ്പോളങ്ങൾ അവിടെ അവിടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
കടൽ ഒരു അത്ഭുതം തന്നെയാണ്. ഭർത്താവിന്റെ മരണ ശേഷം അവൾ ഒരിക്കലും ഇവിടേക്ക് വന്നിട്ടില്ല. ഇടയ്ക്കിടെ കിച്ചു ഇതേ ചൊല്ലി വഴക്കടിക്കാറുണ്ട്. ബസിൽ പോകുമ്പോൾ എല്ലാം കൊതിയോടെ അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണും. അവളുടെ മനസ്സ് വായിച്ചെന്നപോലെ ദേവൻ വാഹനം ഒരു വശത്തേക്ക് ഒതുക്കി.
“എന്താ ഇവിടെ നിർത്തിയത്…? ”
“ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം. “