മുൻപിലിരുന്നു ഓരോരുത്തർ പിറു പിറുത്ത് തുടങ്ങി, കൂട്ടത്തിൽ ആകെയൊരാണ് ഞാനാണല്ലോ.
ഇനി ഇവരുടെ നടുകിരുന്നാൽ ശെരിയാവില്ല. തൊട്ടു മുൻപിലെ രണ്ടു വരിയിൽ ആരുമില്ല, അങ്ങോട്ട് കേറിയിരിക്കാംന്ന് വെച്ചു.
ഞാനും ചാന്ദുവും മുൻപിലെ ഓരോ സീറ്റിലായി കേറിയിരുന്നു.
അല്ലേൽ ഇനി കുറച്ചു നേരം കൂടി അവിടെയിരുന്നാൽ ഓരോ കഥകളായി പാടി തുടങ്ങും.
ഒന്നു ശാലുവിനെ നോക്കി,
അവിടെയിരുന്നോ ഒരു ചിരിയോടെ ആംഗ്യം കാണിച്ചു.
ചെവിട്ടിൽ രണ്ടു ഹെഡ്സെറ്റും തിരുകി ഇനി കുറച്ചു നേരം പാട്ടു കേൾക്ക, അല്ലാതെ ഇനി എന്ത് ചെയ്യാനണ്.
സമയം 2 മണി കഴിഞ്ഞപ്പോഴേക്കും , ഉച്ചഭക്ഷണം കഴിക്കാനുള്ള സമയമായി.
കൊടൈക്കനാൽ എത്താൻ ഇനി ഒരു മണിക്കൂർ ഉള്ളു. കയറ്റം കയറുന്നെ മുന്നേ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിനരികെ നിർത്തി.
വണ്ടിയിൽ നിന്നിറങ്ങി നേരെ ശാലു എന്നെ വന്നു അരയ്ക്കു വട്ടം പിടിച്ചു..
അത് കണ്ട പാതി, എല്ലാത്തിനും
ഇളകി എന്നു പറയാലോ.എന്റെ അമ്മേടേം അച്ഛന്റേം മുൻപിൽ വെച്ച് ഓരോന്ന് കുശു കുശുക്കാൻ തുടങ്ങി. പാവം മിനിചേച്ചി ഇതെല്ലാം കേട്ടിട്ടും പ്രീതികരിക്കാൻ ഇല്ലാത്ത വണ്ണം എന്റെ അമ്മേടെ കൂടെ നിപ്പാണ്.