ഒരു ദിവസം കൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കാൻ പറ്റുവോ. റെസിഡൻസി വേറെ ലെവൽ തന്നെ.
ചെറിയ കുറുമ്പുകൾ ഞങ്ങൾ ഒപ്പിച്ചിട്ടുണ്ടേലും…. കുറ്റം മുഴുവൻ ശാലുവിനായിരുന്നു..
ഇനി ഞാനായി കൂടുതൽ അവൾക്കു ചീത്തപ്പേര് വാങ്ങി കൊടുക്കാൻ ഇട വരുത്തല്ലേ എന്നായിരുന്നു മനസ്സിൽ.
അവളെ ഇവരുടെ വാക്ക് കേട്ട് തള്ളി പ്രയാനാവില്ലായിരുന്നു.
എങ്കിലും ഒന്നു ഒഴിഞ്ഞു മാറി നടക്കാൻ എനിക്ക് തോന്നി.
ഭക്ഷണവും കുശു കുശുക്കലും അച്ഛന്റേം അമ്മേടേം വക ഉപദേശവും ഒക്കെ കേട്ട് ഞങ്ങൾ വണ്ടിയിൽ കേറി.
ഇതുവരെ ഇല്ലാത്ത ഒരു മൂകത.
ഞങ്ങൾ കുറച്ചു അകന്നാണ് ഇപ്രാവിശ്യം ഇരുന്നത്.
മിനിയേച്ചിയെ ഓർത്തിട്ടാണ്, പാവം. ശെരിയാണ് എന്നെ ഒരു മകനെ പോലെയാണ് കാണുന്നെ.
അതുകൊണ്ടാണ് എനിക്കിത്രേം സ്വാതത്ര്യം അനുവദിച്ചു തന്നെ.
ചെറിയ പിണക്കവും പരിഭവുമായി കൊടൈക്കനാലിൽ ഞങ്ങൾക്കുവേണ്ടി പറഞ്ഞു വെച്ച റിസോർട്ടിൽ എത്തി.
ഒരു നാല് മണിയായി, റൂമിൽ വന്നു കുറച്ചു കഴിഞ്ഞ് പുറത്തോട്ടൊക്കെ കറങ്ങാൻ ഇറങ്ങുവാണ് എല്ലാവരും …
” ആദി വരുന്നില്ലേ….. “