പിടിച്ചിരിക്കുവാണ്.
” ഡാ.. ”
എന്തോ മിനിയേച്ചി പറയാൻ വന്നു…
വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
ശാലുനെ മിനിയേച്ചിടെ അപ്പുറത്തായി ഇരുത്തി.
” പഠിപ്പൊക്കെ കഴിയട്ടെ നമുക്ക് ആലോചിക്കാം … ”
മിനിയേച്ചിടെ വാക്കുകൾ ഒരു കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.
കുറച്ചു നേരം ബെഡിൽ ഇരുന്നു.
നേരം ഇരുട്ടി തുടങ്ങിയിരുന്നു, കൂടെ ഉള്ളവരെല്ലാം ഔട്ടിങ് നു പോയിരുന്നു.
മിനിയേച്ചിനേം വിളിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കൈ ഞാനും ഒരു കൈ ശാലുവും കോർത്ത് പിടിച്ചിട്ടുണ്ട്.
അടുത്ത് കുറച്ചു കടകളുണ്ട്,കടയിലൊക്കെ ഒന്നു കേറി നോക്കാമെന്നു കരുതി.
തൊട്ടടുടുത്ത് ദാ ഒരു പെട്ടികടയുടെ മുന്നിൽ നമ്മുടെ മേജർ അങ്കിൾ.
തമിഴ്നാട്ടിലെ ബിവറേജാണ്… ഒരു പെട്ടി നിറയെ വാങ്ങുന്നുണ്ട്. അപ്പോ ഇന്നും ഇന്നലത്തെത്തിനേക്കാൾ ഉഷാറാവും.
മിനിയേച്ചി : ഡാ നീ അതൊന്നും എടുത്ത് കുടിക്കണ്ടാട്ടോ.
” ആ ശെരിയാ ഇന്നലെ എന്താർന്നു പുകില്. ” മിനിയേച്ചിയും ശാലുവും