ചിരിയായി.
ആകെ ഒന്നു റിഫ്രഷ് ആയിട്ടുണ്ട്… എല്ലാം മറന്നു പണ്ടത്തെ പോലെ ജോളിയാണിപ്പോ.
എല്ലാവരും റൂമിലേക്കേത്തി തുടങ്ങി. അവിടത്തെ പോലെയല്ല ഇവിടെ റൂമുകൾ കുറച്ചു അധികമുണ്ട്. ഞങ്ങൾ 36 പേർക്കും കൂടി ആ റിസോർട്ട് ഫുള്ളായി 2 ഡെയ്‌സിലേക്ക് എടുത്തേക്കുവാണ്.
ഇന്നു രാത്രിയെന്തായാലും അടിപൊളിയായിരിക്കും.
പുറത്ത് പോയി വന്നു സോനയേച്ചിയും ചാന്ദിനിയും എന്തൊക്കെയോ കണക്കു കൂട്ടാലിലാണ്.
അമ്മ വന്നപ്പോൾ
മിനിയേച്ചി അമ്മേടെ കൂടെ പോയി. ഞങ്ങൾക്ക് സൊള്ളാൻ ഒരു അവസരം കിട്ടിയ സന്തോഷത്തിൽ ആരുടെയും ശല്യമില്ലാത്ത സ്ഥലം നോക്കുവാണ്.
റിസോർട്ടിന്റെ ബാക്കികുവശത്തായി ഒരു ബാൽകാണിയുണ്ട്, അപ്പുറം കുറച്ചു ആപ്പിളു മരമൊക്കെ നില്കുന്നുണ്ട്.
ഞങ്ങൾ അങ്ങോട്ട് നടന്നു.. നല്ല തണുപ്പ്, കാറ്റടിക്കുമ്പോൾ പല്ല് കൂട്ടിയിടിക്കുന്നുണ്ട്.
കൈ കോർത്തു നടക്കുമ്പോൾ ഒരാശ്വാസമുണ്ട്.
ബാക്കിലൂടെയൊരു കോണി പടി മുകളിലേക്കു പോകുന്നുണ്ട്, അവിടെയിരിക്കാമെന്നു കരുതിയ വന്നേ അപ്പോഴാതാ
സോനായേച്ചിഉം ചാന്ദിനിയേച്ചിയും.
കയ്യിലെ കവറിൽ ഒരു തടിച്ചുരുണ്ട ഒരു കുപ്പി മദ്യവും ഒരു വലിയ പെസ്പി ബോട്ടിലും.