ഇക്കയെ നോക്കി ജസ്‌ന ഇത്ത പറഞ്ഞപ്പോൾ സംഭവം എന്താണെന്നു അറിയാൻ ഞാൻ കാത് കൂർപ്പിച്ചു…
അതിന് അവനും കൂടേ തോന്നണ്ടേ മോളെ.. ഞാൻ എന്നും പറഞ്ഞു എന്റെ വായയിലെ വെള്ളം വറ്റി.. ഇവൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടു വേണം എനിക്ക് കുറച്ചു റസ്റ്റ് എടുക്കാമെന്ന് കരുതിയാൽ അത് ഈ അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല…
ഇക്ക അവരുടെ സംസാരം ഒന്നും കേൾക്കാത്തത് പോലെ tv യിൽ നോക്കി ഇരിക്കുകയാണ്…
ജാഫറെ… എന്താ നിന്റെ ഉദ്ദേശം… ഉമ്മ രണ്ട് മക്കളുടെ സ്‌പോർട് ഉള്ള ബലത്തിൽ ആണെന്ന് തോന്നുന്നു കുറച്ചു ഉറക്കെ തന്നെ ചോദിച്ചു…
ക്നിം.. എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് കണ്ടു ഞാൻ പെട്ടന്ന് തുറന്നു നോക്കി…
ജാബി.. പോയി വന്നോ…
ആസിയ ഇത്ത ആയിരുന്നു.. ഇത് വരെ എനിക്ക് ഒരു മെസ്സേജ് പോലും അഴിക്കാതെ ഇരുന്ന ഇത്തയുടെ മെസ്സേജ്..