അനൂന്റെ കാര്യം നീ വീട്ടിൽ അധികം വൈകാതെ പറയണംട്ടോ. വീട്ടിൽ വരുന്ന കല്യാണാലോചന ഓരോന്ന് പറഞ്ഞ് ഒഴിവാക്കി എത്ര നാളാന്ന് വെച്ചാ ഇവള് പിടിച്ച് നിൽക്കാ.”
“എന്റെ കോഴ്സ് തീരുന്നതിനു മുന്നേ അനൂന്റെ കാര്യം ഞാൻ വീട്ടിൽ പറയും സൗമ്യേച്ചി.” അനൂനെ കാറിനുള്ളിലെ കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ സൗമ്യയ്ക്ക് മറുപടി പറഞ്ഞു.
“നിന്നെ ടെൻഷനടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ ട്ടോ ആദി. ഈ പെണ്ണിന്റെ ടെൻഷൻ കാണാറുള്ളത് കൊണ്ട് പറഞ്ഞതാ ഞാൻ”
“ഏയ് അത് സാരൂല്ല സൗമ്യേച്ചി. ഇന്ന് കാറിൽ കയറിയപ്പോ മുതൽ ഞാനും അനുവും സംസാരിച്ച് കൊണ്ടിരുന്നത് ഈ കാര്യത്തെ കുറിച്ചായിരുന്നു.” ഞാൻ സൗമ്യേയോട് പറഞ്ഞു.
പിന്നെ കുറേ നേരം ഞങ്ങൾ കാറിൽ ഒന്നും സംസാരിച്ചില്ല. മരട് എത്താറായപ്പോൾ “നല്ല ഹോട്ടൽ കണ്ടാ പറയണേ ചായ കുടിക്കാന്ന്” സൗമ്യ പറഞ്ഞതോടെ വഴിയരികിൽ കണ്ട ആര്യാസ് ഹോട്ടലിന് മുന്നിൽ ഞാൻ കാർ നിർത്തി. കാറിൽ നിന്നിറങ്ങിയ ഞങ്ങളെല്ലാവരും ഫാമിലി റൂമിൽ പോയി ഇരുന്നു. അനു എന്റെയൊപ്പം തന്നെയാണ് ഇരുന്നത്. രാവിലെ ഒന്നും കഴിച്ചിട്ടില്ലാന്ന് പറഞ്ഞ സൗമ്യ ഞങ്ങൾക്കും കൂടി മസാല ദോശ ഓർഡർ ചെയ്തു. ഭക്ഷണം കൊണ്ട് വരുന്നതും നോക്കിയിരിക്കുമ്പോൾ സൗമ്യ പറഞ്ഞു:
“സത്യം പറയാലോ ആദി. നിങ്ങള് രണ്ടാളും തമ്മില് ഇഷ്ടത്തിലാണെന്ന് ഈ പെണ്ണ് എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ലാ പിന്നെ നിങ്ങള് രണ്ട് പേരും ഒരുമിച്ചുള്ള പിക്ചറൊക്കെ ഇവള് കാണിച്ച് തന്നപ്പോഴാ എനിക്ക് വിശ്വാസമായേ”
സൗമ്യ പറഞ്ഞത് കേട്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്.
“എന്താ പറയാ സൗമ്യേച്ചി അങ്ങനെയൊരബദ്ധം എനിക്കും പറ്റി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞതിഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തണ്ടയിൽ നുള്ളി പറിച്ച് കൊണ്ടിരുന്നു. അനൂന്റെ പിച്ചലിൽ വേദനിച്ച ഞാൻ കൈ തടവി കൊണ്ട് അനൂനെ നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ചിട്ട്”ചുമ്മാ പറഞ്ഞതാന്ന്” പറഞ്ഞ് മേശയിൽ കൈ നീട്ടി വച്ചിരുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ചിരുന്നു.
ഞങ്ങളുടെ പ്രവൃത്തി കണ്ട് ചിരി വന്ന സൗമ്യ ഞങ്ങളെ രണ്ടാളെയും നോക്കി ചിരിച്ചിട്ട് പറഞ്ഞു.
“നിങ്ങള് രണ്ടും നല്ല ചേർച്ചയാട്ടോ ആദി. നിങ്ങളെ രണ്ടിനേം ഒരുമിച്ച് കണ്ടാ ഒരേ പ്രായമാന്നെ കാണുന്നോര് കരുതൂ”
“അതുകൊണ്ടല്ലേ ഞാനിതിന്റെ പിറകെ നടന്ന് ഇതിനെയങ്ങ് വളച്ചേ” ന്ന് പറഞ്ഞ് അനൂന്റെ തോളിൽ കൈയ്യിട്ടിട്ട് അനൂനെ ഞാൻ എന്നിലേക്ക് ചേർത്തിരുത്തി. സൗമ്യ കാണുന്നതിന്റ ചമ്മലിൽ അനു എന്റെ കൈ തോളിൽ നിന്ന് എടുത്ത് മാറ്റിയിട്ട് സൗമ്യയെ നോക്കി നാണിച്ച് കൊണ്ട് ഒരു ചിരി പാസാക്കി. ഞങ്ങളുടെ പ്രവൃത്തികളെല്ലാം സൗമ്യ പുഞ്ചിരിയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അപ്പോഴെയ്ക്കും ഓർഡർ ചെയ്ത മസാശ ദോശ ഞങ്ങളുടെ മുന്നിലെത്തി. മസാശ ദോശ കഴിച്ചിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കാറിന്റെ ബാക്ക് സീറ്റിലിരിക്കുന്ന അനുവും സൗമ്യവും കലപിലയായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കാറിന്റെ അകത്തെ കണ്ണാടിയിൽ അനൂനെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു. ഞാൻ നോക്കുന്നത് കണ്ട അനു