വലിയ അനുസരണമുള്ള കുട്ടി ആയി വളർത്തിയത് കൊണ്ട് ഇവറ്റകളെ ധിക്കരിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ചങ്കൂറ്റവും ഇല്ലായിരുന്നു. അല്ലെങ്കിലും പല സ്കൂൾ ടോപ്പർമാരുടെയും പ്രശ്നം ഇതൊക്കെ തന്നെയാണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പെൺപിള്ളേരുടെ മുഖത്ത് നോക്കി ഐ ലവ് യു പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് മാർക്ക് കുറെ വാങ്ങി ഡിഗ്രി പാസ് ആയി എന്ന് മാത്രം. വികാരങ്ങൾ അതിന്റെ വഴിക്ക് നടന്നു.
അധികം വലിച്ചു നീട്ടി കൊണ്ടു പോകുന്നില്ല.
അങ്ങനെ ഇരിക്കല്ലേ ഒരു കല്യാണത്തിന് ക്ഷണം വന്നു. അച്ഛന്റെ അനിയന്റെ മകന്റെ കല്യാണം. ഏറ്റുമാനൂർ വെച്ച് ആണ്.
എന്റെ തന്തയുടെയും തള്ളയുടെയും കൂടെ പോകാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. വെറുതെ കാഴ്ചയ്ക്ക് കൊണ്ടുപോയത് പോലെ കട്ട പോസ്റ്റ് ആകും. പിന്നെ 100 പേരിൽ കൂടുതൽ പറ്റാത്തത് കാരണം വായ നോക്കാനും അധികം സ്കോപ്പ് ഇല്ല. പിന്നെ സെക്കൻഡ് യോ പെണ്ണിനെയോ ബന്ധുക്കൾ ഒന്നിലും നമ്മളുടെ റേഞ്ചിൽ പ്രായം വരുന്ന പിള്ളേർ കുറവാണ്. സൊ കട്ട പോസ്റ്റ് ഉറപ്പ്.
പിന്നെ അമ്മയുടെ അനിയത്തിയും കെട്ടിയോനും പിന്നെ അച്ഛന്റെ ഒരു അമ്മാവനും ഒക്കെ പാലക്കാട് തന്നെ ആണ് ഉള്ളത്. അപ്പോൾ പോകുന്ന വഴി ഇതുങ്ങളെയും കെട്ടിയെടുത്ത് ആവും പോവുക. പക്ഷേ എന്നെ ഒറ്റയ്ക്ക് വീട്ടിൽ നിർത്താൻ ഇവറ്റകൾ സമ്മതിക്കുകയുമില്ല.
ഫക്ക്. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല.
അങ്ങനെ ഒരു ശനിയാഴ്ച വെളുപ്പിന് 2 മണിക്ക്പോകാനുള്ള ഇന്നോവ ക്രിസ്റ്റ റെഡി. അച്ഛൻ, അമ്മ, അമ്മടെ അനിയത്തി, അവരുടെ കെട്ടിയോൻ, അച്ഛന്റെ അമ്മാവൻ, ഞാൻ – പിന്നെ വണ്ടിടെ ഡ്രൈവർ.
ഞാനും ഈ അച്ഛന്റെ അമ്മാമനും ഒഴിച്ചു ബാക്കി പെരട്ടകൾ മുഴുവൻ മോഷൻ സിക്ക്നെസ്സ്കാർ ആണ്. അവര് വിൻഡോ ഇല്ലാത്ത സൈഡിൽ ഇരുന്നാൽ വാളു വെക്കും, ഉറപ്പ്.
(അപ്പോൾ ഇത്രയും നേരത്തെ പോയാൽ മെല്ലെ പോയാൽ മതിയല്ലോ. പിന്നെ ഏറ്റുമാനൂർ എത്തിയിട്ട് ഇവർക്ക് എല്ലാം അമ്പലത്തിലും കയറി തൊഴാം )
അതുകൊണ്ട് വിൻഡോ ഇല്ലാത്ത തേഡ് റോ – ലാസ്റ്റ് സീറ്റിൽ ഞാനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാമനും.
ഈ പറഞ്ഞ അച്ഛന്റെ അമ്മാവനെ അച്ഛന് പേടിയാണ്. ഈ അമ്മാമൻ പഴയ കോളേജ് ലെക്ചർർ, റിട്ടയർഡ്, ആണ്. എം ടി വാസുദേവൻ നായരുടെ കഥകളിൽ പറയുന്നതുപോലെ അമ്മാവന്മാർ ഭരിച്ചിരുന്ന വീട്ടിലാണ് എന്റെ അച്ഛൻ ജനിച്ചു വളർന്നത്.
ഈ അമ്മാവൻ വളരെ സ്ട്രിക്റ്റ് ആണ് – ഇങ്ങേര് ഒരു വാക്ക് പറഞ്ഞാൽ അതിനെ എതിർക്കാൻ ഉള്ള ചങ്കൂറ്റം അച്ഛന് ഇപ്പോഴും ഇല്ല. അത് ഒരു കണക്കിന് നന്നായി. കാരണം എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം കിട്ടാറ് ഇങ്ങേരുടെ മക്കൾ, എന്നേക്കാൾ 10-12 വയസ്സ് മിനിമം മൂത്ത മക്കളാണ്, അവര് ഇവിടെ വീട്ടിൽ വരുമ്പോൾ മാത്രമാണ് .