മുറിയിലെ അയയിൽ കിടന്ന സാരിയിലേക്ക് അവൾ കണ്ണ് പായിച്ചു. ബോബിക്ക് ഇനിയൊരിക്കലും പഴയതുപോലെ തന്നെ സ്നേഹിക്കാൻ കഴിയില്ല. ഒരു തെറ്റുകാരിയായി ബോബിയുടെ കൂടെ ജീവിക്കുന്നതിലും ഭേദം ആ സാരിതലപ്പിൽ ജീവനൊടുക്കുന്നതാണ് എന്നവൾക്കു തോന്നി. അവൾ മരണത്തെ കുറിച് ചിന്തിച്ചു. ‘ഞാൻ മരിച്ചാൽ ബോബിക്ക് എന്നോടുള്ള ദേഷ്യം കുറയുമെങ്കിൽ ഞാൻ അതിനും തയ്യാറാണ്!അവൾ മനസ്സിലുറപ്പിച്ചു. ഇളയ മകളുടെ ഉറക്കത്തിൽ ഉള്ള കരച്ചിൽ അവളെ ചിന്തകളിൽ നിന്നുണർത്തി അവൾ മകളെ കെട്ടിപിടിച്ചുകിടന്ന് നേരം വെളുപ്പിച്ചു.
നേരം വെളുത്തിട്ടും ബോബി വീട്ടിൽ എത്തിയിരുന്നില്ല ശാന്തി എഴുന്നേറ്റ് പ്രാതൽ ഉണ്ടാക്കി. കുട്ടികളെ ഉണർത്തി പല്ലുതേപ്പും കുളിയും കഴിപ്പിച്ച് ഭക്ഷണം നൽകി. പത്തുമണി കഴിഞ്ഞ് കുട്ടികൾ അപ്പുറത്തെ ലില്ലിക്കുട്ടിയുടെ വീട്ടിലേക്ക് പോയി.ഒറ്റക്കിരിക്കുമ്പോൾ അവൾ ബോബിയെ കുറിച്ചോർത്തു. വീണ്ടും മരണം അവളുടെ ചിന്തകളിൽ തെളിഞ്ഞു. അന്നേരം പുറത്ത് ആരോ കോളിങ്ങ് ബെൽ അടിച്ചു.വാതിൽ തുറക്കുമ്പോൾ കണ്ടത് പതിവില്ലാതെ ഒരാളെയായിരുന്നു. “എന്താ മറിയ ചേട്ടത്തീ..?”ശാന്തി അൽപ്പം അതിശയോക്തിയോടെ ചോദിച്ചു.”ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ..” മറിയച്ചേട്ടത്തി വല്ലാത്ത ദേഷ്യത്തിലാണ്!എന്തൊക്കെയോ അറിഞ്ഞിട്ടുണ്ടെന്ന് ശാന്തി ഉറപ്പിച്ചു.”നീയങ്ങോട്ട് മാറിയേ… എനിക്കാ നാറിയെ ഒന്ന് കാണണം “മറിയചേട്ടത്തി ശാന്തിയെ തള്ളിമാറ്റികൊണ്ട് അകത്തു പ്രവേശിച്ചു.”ബോബി ഇവിടില്ല ഇന്നലെ പോയതാണ് “ശാന്തി സൗമ്യമായി പറഞ്ഞുനോക്കി. ചേട്ടത്തി അടങ്ങുന്നമട്ടില്ല. അവർ ശാന്തിക്ക് നേരെ തിരിഞ്ഞു.”എന്റെ കെട്ടിയോൻ നിന്നെ ഒന്ന് തൊട്ടതിന് അവൻ അർധരാത്രി വന്ന് അങ്ങേരെ തല്ലി. മൂത്രം പോവാണ്ട് കിടക്കാ പാവം.”ചേട്ടത്തി ശാന്തിയോട് അടുത്തു. ശാന്തി മുഖം താഴ്ത്തി. മറിയചേട്ടത്തി അടുത്ത് വന്ന് ശാന്തിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി ചോദിച്ചു “നാട്ടിലുള്ള മറ്റു പെണ്ണുങ്ങൾക്കൊന്നും ഇല്ല്യാത്ത എന്താടി നിനക്കൊള്ളത്?”ശാന്തി തല താഴ്ത്തി തന്നെ നിന്നു. പെട്ടെന്ന് മറിയചേടത്തി ശാന്തിയുടെ മുടിക്ക് കുത്തിപിടിച്ച് മുഖത്ത് കൈനീട്ടി ഒരു അടി കൊടുത്തു. ശാന്തിയുടെ വെളുത്തു തുടുത്ത കവിളിൽ മറിയചേടത്തിയുടെ തഴമ്പിച്ച കൈവിരലുകൾ ഇളം ചുവപ്പ് നിറത്തിൽ തെളിഞ്ഞു. “എടീ….നീ… വല്ല്യ ശീലാപതി ഒന്നും ആവണ്ട.ഈ നാട്ടിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങളും എന്റെ കെട്ട്യോന്റെ ചൂട് അറിഞ്ഞോരാ.. അത് പല കെട്ട്യോന്മാർക്കും അറിയേം ചെയ്യാം.. നിന്റെ കെട്ടിയോന് സഹിക്കാൻ പറ്റില്ലെങ്കിൽ ഇപ്പൊ ഇറങ്ങിക്കോ ഇവടന്ന്..”അവർ ശാന്തിയെ പിടിച്ച് ഒരു തള്ളുകൊടുത്തു. ശാന്തി മുറിയുടെ മൂലയിൽ പോയി വീണു. അന്നേരം മറിയ വീട്ടിലെ സാധനങ്ങൾ ഓരോന്നായി എടുത്ത് പുറത്തേക്കിടാൻ തുടങ്ങി. കുട്ടികളുടെ കളിപ്പാട്ടവും മറ്റും വാരിയെടുത്തു പുറത്തിടാൻ ഒരുങ്ങുമ്പോൾ ശാന്തി താഴെ കിടന്നുകൊണ്ട് മറിയച്ചേട്ടത്തിയുടെ കാലിൽ പിടിച്ചു “അരുത് ചേട്ടത്തി.. ബോബി വന്നിട്ട് ഞങ്ങൾ എങ്ങോട്ടെങ്കിലും പൊക്കോളാം അതുവരെ ഉപദ്രവിക്കല്ലേ..”അവൾ അപേക്ഷിച്ചു.”കാലെന്നു വിടെടീ നായിന്റെ മോളേ…”മറിയ കാൽ ഒന്ന് കുടഞ്ഞു. അൻപത് കഴിഞ്ഞെങ്കിലും ഒരാണിന്റ ആരോഗ്യമുണ്ടായിരുന്നു അവർക്ക്!അവർ കളിപ്പാട്ടങ്ങൾ എടുത്ത് വെളിയിലിടുമ്പോൾ ശാന്തി നിസ്സഹായയായി നിലത്തുകിടന്നു കരഞ്ഞു.”ബോബി ഇന്നലെ പോയതാ ഇതുവരെയും വന്നില്ല.. ഇനി വരുമൊന്നു അറിയില്ല.. എനിക്ക് ആരൂല്ല്യ ചേടത്തി… ” ശാന്തി തറയിൽ കിടന്ന് വിതുമ്പി.അതുകേട്ടപ്പോൾ മറിയ ചേടത്തി അൽപ്പം