ഒന്നയഞ്ഞു. “അവൻ എവിടെ പോയതാടീ “അവർ ദേഷ്യം ഒന്നടക്കി ചോദിച്ചു. “അറിയില്ല ഇന്നലെ ഞാൻ എല്ലാം പറയാൻ തുടങ്ങിയപ്പോ വഴക്കുകൂടി പോയതാ… ഫോണിൽ വിളിച്ചപ്പോ .. എന്നോട് അവറാച്ഛന്റെ കൂടെ പോയി പൊറുത്തോളാൻ പറഞ്ഞു. ഇതുവരെയും വന്നിട്ടില്ല. എനിക്കറിയില്ല എന്താ വേണ്ടേ ന്ന്!”ശാന്തി അപ്പോളും വിതുമ്പിക്കൊണ്ടിരുന്നു. മറിയ ഒരു കസ്സേര വലിച്ചിട്ട് ശാന്തിക്കരികിൽ ഇരുന്നു. അവരുടെ കലി അടങ്ങിയെന്നു ശാന്തിക്ക് തോന്നി.”അപ്പൊ അവൻ നിന്നെ ഉപേക്ഷിച്ചു പോയതാടീ… വല്ല്യ അഭിമാനിയല്ലേ… ഇനി വരില്ല.. ഇനി നീ എന്തിയ്യും?”മറിയ കസ്സേരയിൽ ചാരിയിരുന്നു പൊട്ടിച്ചിരിച്ചു.”എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.. ബോബിയില്ലാതെ എനിക്ക് പറ്റില്ല “ശാന്തി പൊട്ടികരഞ്ഞു.”ഹാ… അങ്ങനൊന്നും തീരുമാനിക്കാതെടീ… നീ ഒന്ന് മനസ്സ് വെച്ചാ.. നിനക്കും കുട്ടികൾക്കും സുഗായി ഇവിടെ കഴിയാം ആരും നിങ്ങളെ ഇറക്കി വിടില്ല.”മറിയ ഊറിചിരിച്ചു. ശാന്തി ഒന്നും മനസ്സിലാകാതെ, കരഞ്ഞു തളർന്ന കണ്ണുകൾ മിഴിച്ച് മറിയ ചേട്ടത്തിയെ നോക്കി.”നീ എന്റെ കെട്ടിയോനും പിന്നെ അങ്ങേരുടെ ചില വേണ്ടപ്പെട്ട ആളുകൾക്കും വേണ്ടി ഒന്ന് സഹകരിക്ക്… പിന്നെ നിനക്കിവിടെ സുഖായിട്ട് കഴിയാം.. എന്താ. “മറിയ ശാന്തിയുടെ കവിളിൽ പതിയെ നുള്ളി. അവർ ശാന്തിയിൽ നിന്നും പ്രതീക്ഷിച്ചത് ദയനീയമായ ഒരു കീഴടങ്ങൽ ആയിരുന്നു.പക്ഷെ മറിയചേട്ടത്തിയുടെ വാക്കുകൾ കേട്ട് ശാന്തി പൊട്ടിതെറിക്കുകയാണ് ഉണ്ടായത്. അവൾ കുടഞ്ഞെഴുന്നേറ്റ് മറിയയുടെ മുഖമടച്ചു ഒന്നാട്ടി “പ്ഫാ… വേണ്ടാധീനം പറയുന്നോ..” മറിയ അതുകേട്ട് ഒന്ന് നിവർന്നുനിന്നു. “നീ എന്റെ വാടക തന്നിട്ട് ഇവടന്ന് എങ്ങോട്ടെന്ന് വച്ചാ പൊക്കോ…രണ്ടൂസം കഴിഞ്ഞ് ഞാൻ വരുമ്പോ ഇതുപോലെ പോവും ന്ന് വിചാരിക്കണ്ട “മറിയ ഭീഷണി മുഴക്കികൊണ്ട് തിരിച്ചുപോയി.
ശാന്തി അവിടുന്ന് അനങ്ങിയില്ല കുറേ നേരം അവൾ അവിടെയിരുന്നു. അൽപനേരം കഴിഞപ്പോൾ പടിക്കൽ നിന്നും ആരോ കയറി വരുന്നത് കണ്ട് ശാന്തി പുറത്തേക്ക് എത്തിനോക്കി. അത് ബോബിയായിരുന്നു. അവൾ എഴുന്നേറ്റ് മുഖം തുടച്ചു. ബോബി തുറന്നിട്ട വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ, പുറത്ത് ചിതറികിടക്കുന്ന വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.”ബോബി എന്തൊക്കെയാ ഈ കേൾക്കുന്നെ “ശാന്തി വിതുമ്പിക്കൊണ്ട് ചോദിച്ചു. ബോബി അതിന് മറുപടി പറഞ്ഞില്ല.”ഇവിടാരാ വന്നത് “അയാൾ അൽപ്പം പരുഷമായി ചോദിച്ചു. “മറിയ ചേട്ടത്തി “ശാന്തി തല താഴ്ത്തികൊണ്ട് പറഞ്ഞു.അപ്പോളേക്കും കുട്ടികൾ ലില്ലിക്കുട്ടിയുടെ വീട്ടിൽ നിന്നും വന്ന് അകത്തേക്ക് കയറി. “അവറ്റോൾക്കു ചോറ് കൊടുക്ക് “ബോബി കുട്ടികളെ നോക്കികൊണ്ട് ശാന്തിയോടായി പറഞ്ഞു. ശാന്തി പിന്നാമ്പുറത്ത് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് പുറത്തൊരു ബഹളം കേട്ടു മുൻവശത്തെത്തിയപ്പോൾ പോലീസുകാർ ആണെന്ന് മനസ്സിലായി. അവർ ബോബിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബോബി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ഫലമുണ്ടായില്ല. അവർ ബോബിയെ ജീപ്പിൽ കയറ്റി. ജീപ്പിൽ നിന്നും ഇറങ്ങിയോടാൻ നോക്കിയ ബോബിയെ ഇൻസ്‌പെക്ടർ ബൂട്ടിട്ട കാലുകൊണ്ട് ആഞ്ഞു ചവിട്ടി. ബോബി വണ്ടിക്കകത്ത് വീണു. എന്നീട്ടും രണ്ടുമ്മൂന്നു പോലീസുകാർ ചേർന്ന് ബോബിയെ വാഹനത്തിലിട്ടു മർദിച്ചുകൊണ്ടിരുന്നു. ശാന്തിക്ക് അത് കണ്ട് സഹിക്കാൻ കഴിഞ്ഞില്ല “ബോബി…”എന്ന് നീട്ടി വിളിച്ചുകൊണ്ട് അവൾ പോലീസ് വാഹനത്തിനരികിലേക്ക് ഓടിയെത്തി. അവളെ ഇൻസ്‌പെക്ടർ തടഞ്ഞു. “ദേ… അവറാച്ഛന്റെ വീട്ടീന്ന് ഒരുലക്ഷം രൂപയും പത്തുപവന്റെ സ്വർണമാലേം ഇവൻ കട്ടതാ തൊണ്ടി ഇപ്പൊ വീട്ടിൽനിന്നും