ലീവ് ദിവസത്തെ ഉറക്ക് ഞാൻ കാരണം പോയി അല്ലേടാ? എയ് അതൊന്നും ഇല്ല ഷീബച്ചി ഞാൻ മനസ്സിലെ നിരാശ മറച്ചു വച്ച് പറഞ്ഞു. മിനിഞ്ഞാന്നത്തെ ഷോ കണ്ടപ്പോൾ ആവേശത്തിൽ ഏറ്റു പോയത് ആണ് പക്ഷേ മൂഞ്ചിപ്പോയി.
എടാ നിനക്ക് വിശക്കുമ്പോൾ പറയണേ രാവിലത്തെ എല്ലാം റെഡി ആണ് നീ പിന്നെ ഇത്ര നേരത്തെ തിന്നാറില്ലലോ അത് കൊണ്ടാണ് ഇപ്പോൾ തരാത്തത്.
ഞാൻ പറയാം ഷീബേച്ചി. എല്ലാ നിങ്ങള് ഇത്ര രാവിലെന്നെ ഇതെല്ലം ആക്കിയോ?
ആടാ ഇപ്പൊ ഞാൻ രാവിലെ കമ്പ്യൂട്ടർ സെന്ററിൽ പോകുന്നത് കൊണ്ട് രാവിലെ എണീക്കും പിന്നെ രാവിലത്തെ ഭക്ഷണം ഉണ്ടാക്കും, ഉച്ചക്കേക്ക് ഉള്ളത് അരച്ചും വെക്കും ചോറും വെക്കും. മീൻ കിട്ടി കഴിഞ്ഞാൽ ‘അമ്മ മുറിച്ചു കറി വെച്ചോളും അത് കൊണ്ട് ഇതിപ്പോ ശീലം ആണ്.
അപ്പൊ നിങ്ങൾ എത്ര മണിക്കാ രാവിലെ പോകുക.
ഞാൻ 7 :45 ആകുമ്പോൾ പോകും 8 മണിക്ക് അവിടെ തുറക്കണം.
അത്ര നേരത്തെ ഒക്കെ ഇന്റർനെറ്റ് കഫെയിൽ ആള് വരുമോ. ആ സമയത് ഇന്റെർനെറ്റിന് ആള് ഉണ്ടാവില്ല അത് ഒരു 9:30 ഒക്കെ ആകണം. രാവിലെന്നെ ഫോട്ടോസ്റ്റാറ്റും പ്രിന്റൗട്ടും എടുക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. അപ്പൊ 8 മണിക്ക് പോയിട്ട് എപ്പോളാ തിരിച്ചു വരിക?
2 മണിക്ക്.
അപ്പൊ ഉച്ചക്ക് ശേഷം ആരാണ് അവിടെ ഉണ്ടാവുക?.
2 മണി ആവുമ്പൊ ഓണറിന്റെ പെങ്ങൾ വരും വൈകുന്നേരം ഓണർ വരും.
ഓണർ മറ്റേ ജിത്തു അല്ലെ തടിയൻ ബുള്ളറ്റ് എടുത്തിട്ട് പോകുന്നവൻ?.. അവൻ തന്നെ… അവൻ അത്രക്ക് തടിയുണ്ടോ.. ആള് കുറച്ചു പരന്ന ബോഡി ആണ് അത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത് .. ഒരു പാവം ചെക്കൻ ആണ്.
ഇന്ന് ഷീബേച്ചി ലീവ് ആക്കിയോ?
ശനിയും ഞായറും പോകണ്ട. ലീവ് ദിവസം ജിതിന രാവിലെ വരും.
നല്ല കച്ചോടം ഉണ്ടോ?
നല്ലോണം ഫോട്ടോസ്റ്റാറ്റ് ഉണ്ടാവും. ഇന്റർനെറ്റ് തിരക്ക് ഒരു 10:30 11 മണിക്ക് തുടങ്ങി ഒരു 4 മണി വരെ ഉണ്ടാകും. വൈകുന്നേരം മുതൽ പിള്ളേര് വന്നിട്ട് ബുക്ക് ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഏല്പിച്ചു പോകും. അവര് അത് രാത്രി എടുത്ത് റെഡി ആക്കി വെക്കും.
അപ്പൊ ഷീബേച്ചിക്ക് വല്യ തിരക്കുണ്ടാവില്ല അല്ലെ. എനിക്ക് രാവിലെ കുട്ടികൾ വരുമ്പോൾ എടുത്തു വച്ചത് കൊടുത്തു പൈസ വാങ്ങണം പിന്നെ ഇടക്ക് ആരെങ്കിലും വന്നാൽ പ്രിന്റോ ഫോട്ടോസ്റ്റേറ്റോ എടുത്ത് കൊടുക്കണം പിന്നെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം നോക്കി പൈസ വാങ്ങണം . പിന്നെ ഇങ്ങനെ ഓരോന്ന് ബ്രൗസ് ചെയ്തു ഇരിക്കും. ഷീബേച്ചി പണ്ടേ കമ്പ്യൂട്ടർ പഠിച്ചിരുന്നോ?