ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു കുറച്ചു കാലം കമ്പ്യൂട്ടർ കോഴ്സിന് പോയിരുന്നു പിന്നെ ഇന്റർനെറ്റ് ഒക്കെ യൂസ് ചെയ്യാൻ പഠിച്ചത് മഹാരാഷ്ട്രയിൽ പോയപ്പോൾ ആയിരുന്നു. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ഡെൽഹിക്കാർ ആയിരുന്നു അവിടെ അവരുടെ കോളേജിൽ പഠിക്കുന്ന മോൾക്ക് സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഉണ്ടായിരുന്നു അവളാണ് ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പഠിപ്പിച്ചത്
പിള്ളേര് പറയുന്ന കേട്ടിന് നിങ്ങളുടെ കട അടിപൊളി സെറ്റപ്പ് ആണ് നല്ല സ്പീഡും ഉണ്ട് എന്ന്. കാബിൻ ഒക്കെ ഇടുങ്ങിയത് അല്ല നല്ല സ്ഥലം ഉണ്ടെന്നു.
അതെ നല്ല പ്രൈവസി ഉള്ള കാബിനും എല്ലാ കാബിനിലും ഓരോ ഫാനും ഉണ്ട്. പിന്നേ ഹൈ സ്‌പീഡ് കണക്ഷൻ ആണ്. നീ എന്തേ അങ്ങോട്ടൊന്നും വരാത്തത്. നിന്റെ കോളേജിലെ പിള്ളേര് കുറെ എണ്ണം വരാറുണ്ട്. ആ നിനക്ക് ഫോണുണ്ടെല്ലോ അപ്പൊ പിന്നെ കമ്പ്യൂട്ടറിൽ വന്നു തപ്പേണ്ടല്ലോ.
പെട്ടന്ന് ഞാൻ ഓർമ്മിക്കാതെആ ഫ്ലോയിൽ “എന്ത് തപ്പണ്ടല്ലോ” എന്ന് ചോദിച്ചുപോയി. നീ എന്നോട് പൊട്ടൻ കളിക്കല്ലേ ഞാനും ഈ പ്രായം കഴിഞു തന്നെയാ അവിടെ എത്തിയത്. നീ ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു. രാവിലെ മുതൽ വരുന്നത് ഇതിനില്ലേ. അവിടെ ഓരോ കമ്പ്യൂട്ടറിന്റെയും ഹിസ്റ്ററി നോക്കിയാല് ഞെട്ടിപ്പോകും. അപ്പൊ ഇതിനു ഹിസ്റ്ററി ഒക്കെ നോക്കാൻ അറിയാം സൂക്ഷിക്കണം. കമ്പ്യൂട്ടർ അറിയാം അവിടെ ജോലിക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇൻറർനെറ്റിൽ ഒക്കെ ഇത്ര വിവരം ഉണ്ടാവും എന്ന് വിചാരിച്ചില്ല. “നീ ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു” ഷീബേച്ചി പറഞ്ഞത് ഞാൻ ഒന്നൂടി മനസ്സിൽ പറഞ്ഞു നോക്കി. അപ്പൊ ഞാൻ ഫോണിൽ തപ്പുന്നത് ഇവർ എങ്ങിനെ അറിഞ്ഞു.. എൻ്റെ ആവേശം എല്ലാം പോയി പരവേശം ആയി, അപ്പോളേക്കും 1 ചാക്ക് തീർന്നിരുന്നു. ഷീബേച്ചി എണീറ്റ് എന്നിട് പറഞ്ഞു ഇനി തിന്നിട് ചെയ്യാം എന്ന് ഞാനും എണീച്ചു. നേരെ വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു.. പക്ഷെ തന്തപ്പടി പോയിട്ടുണ്ടാവില്ല ഇടക്കിട്ട് പോയി എന്ന് അറിഞ്ഞാൽ തച്ചു കൊല്ലും. അച്ഛൻ ഇല്ലെങ്കിൽ ‘അമ്മ പിന്നെ ചിലപ്പോൾ കൊപ്ര ഉണ്ടാക്കിയിട്ട് മില്ലിൽ കൊണ്ട് കൊടുത്തിട്ട് വന്നാൽ മതിയെന്ന് പറയും. അതാണ് സീൻ. അത് കൊണ്ട് അവിട തന്നെ നിന്ന് ഷീബേച്ചിയോട് ഒരു കുട്ട വാങ്ങി ചിരട്ട ഒക്കെ വാരി പിന്നിലെ വിറക് പുരയിൽ കൊണ്ടിട്ടു. അപ്പോളേക്കും ഷീബേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു. ഷാജിയേട്ടന്റെ അച്ഛൻ ബീഡിപ്പണിക്ക് പോകാൻ ഇറങ്ങിയിരുന്നു. ആൾക്ക് കുറച്ചു മുൻപ് വീണിട്ട് കയ്യ് ഒടിഞ്ഞിരുന്നു അത് കൊണ്ട് സ്‌ട്രെയിൻ ഉള്ള പണിയൊന്നും എടുക്കാൻ പറ്റില്ല ഇല്ലെങ്കിൽ മൂപ്പർ ഇത് ഒറ്റക് ചെയ്തേനെ അങ്ങിനെ മൂപ്പർ കാലൻ കുടയും എടുത്ത് ഇറങ്ങി. ഞാൻ അടുക്കളയിലൂടെ കേറി അവിടെ ഒരു മേശ ഉണ്ട് അതിൽ ആണ് അവരൊക്കെ ഇരുന്നു തിന്നാറു വിരുന്നുകാർ ഉണ്ടെങ്കിലേ ഡൈനിങ്ങ് റൂമിൽ ഇരിക്കാറുള്ളു എന്നെ അന്യൻ ആയി കാണാത്തതു കൊണ്ട് ശാന്തേച്ചി, ഷാജിയേട്ടന്റെ അമ്മ പുട്ടും കടലയും അവിടെ വിളമ്പി. ആൾക്ക് വലിവിന്റെ അസുഖം ഉണ്ട് അത് കൊണ്ടാണ് മുന്നിലേക്ക് വരാതിരുന്നത്. ഭയങ്കര സ്നേഹം ആണ് ആൾക്ക്. ആള് പുട്ടിനു മേലെ കടല കറി ഒഴിച്ച് തന്നു എന്നിട്ട് ചോദിച്ചു മോന് ഹോര്ലിക്സ് വേണോ അതോ ചായയോ?
ഞാൻ പറഞ്ഞു എനിക്ക് വെള്ളം മാത്രം മതി. “അതൊന്നും പറഞ്ഞാൽ പോരാ എന്നാൽ ചായ വെക്കാം”. ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഷീബേച്ചി എവിടെ എന്ന് ചോദിച്ചു അവള് പുറത്തേക്ക് പോയിട്ടുണ്ട് ഇപ്പൊ വരും മോൻ തിന്നു അപ്പോളേക്കും ഷീബേച്ചി വന്നു ശാന്തേച്ചി ഷീബേച്ചിക്കും ഭക്ഷണം കൊടുത്തു. എന്നിട് ചോദിച്ചു മോളെ ചായ ഇടട്ടെ മോന് വേണ്ടപോലും. അപ്പൊ ഷീബേച്ചി പറഞ്ഞു അവൻ നേരത്തെ കുടിച്ചിട്ട് വന്നതാ ഇനി കുറച്ചു കഴിഞ്ഞു കൊടുക്കാം.