‘ശാന്തേച്ചി തിന്നുന്നില്ലേ..” ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം മോനെ.. മോളെ അവനു കുറച്ചു കൂടി ഇട്ടു കൊടുക്ക്.. വേണ്ട ഇപ്പൊ ഇട്ടത് തന്നെ അധികം ആണ്.
ബാല്യക്കാർ ഇത്രയൊന്നും തിന്നാൽ പോരാ. ഈ പ്രായത്തിലാ നല്ലോണം തിന്നേണ്ടത് അല്ലെ അമ്മേ ഷീബേച്ചി ശാന്തേച്ചിയോട് ചോദിച്ചു കൊണ്ട് എന്നെ ഇടം കണ്ണിട്ട് നോക്കി എന്നിട് ഒന്നു ചിരിച്ചു. ഞാൻ അതൊന്നും ശ്രെധിച്ചില്ല പുട്ടും കടലയും നല്ലോണം തട്ടി നല്ല രസം ഉണ്ടായിരുന്നു.
അങ്ങിനെ തിന്നു കഴിഞ്ഞു മുന്നിലെ മാവിന്റെ ചുവട്ടിൽ പോയി 3 -4 മാങ്ങാ വീണിട്ടുണ്ടായിരുന്നത് എടുത്ത് വന്നു. അപ്പോളേക്കും ഷീബേച്ചി തിന്നിട്ട് വന്നു. എടാ മുറിക്കാൻ കത്തി വേണോ? ഞാൻ പറഞ്ഞു ഇപ്പൊ വേണ്ട കുറച്ചു കഴിഞ്ഞു തിന്നാം. ഷീബേച്ചി അതും വാങ്ങി അകത്തു പോയി ഞാൻ 2 ആമത്തെ ചാക്ക് നീക്കി വെച്ച് തേങ്ങാ പുറത്തേക്ക് ഇട്ടു അവിടെ ഇരുന്നു വീണ്ടും പണി തുടങ്ങി അപ്പൊ ആരോ പിന്നിൽ നടന്നു വരുന്ന ഒച്ച കേട്ട് നോക്കുമ്പോ മാതാശ്രീ സാരി ഒക്കെ ഉടുത്തിട്ട് എങ്ങോട്ടോ പോകാൻ ആണ്.
എന്നെ മൈൻഡ് ആക്കിയില്ല ഷീബാ എന്ന് നീട്ടി വിളിക്കുമ്പോളേക്കും ഷീബച്ചി വന്നു. ചേച്ചി എവിടെയാ പോകുന്നെ?
“ഇവന്റെ അച്ഛൻ എന്തോ ഒരു കടലാസ്സ് ദാമുവേട്ടനെ ഏല്പിക്കാൻ പറഞ്ഞിട്ടുണ്ട്.”
“അത് ഇവൻ കൊണ്ടുകൊടുക്കില്ലേ ചേച്ചി വെയിലത്ത് പോകണ്ട …”
“അത് വേണ്ട അവിടെ അവരുടെ മൂത്ത മോള് പ്രസവിച്ചിട്ട് കുട്ടീനെ കാണാൻ ഇതുവരെ പോയില്ല ഒന്ന് അതിനെയും കൂടി കണ്ടിട്ട് വരാം. പിന്നെ ഞാൻ വന്നത് നിനക്ക് മീൻ കിട്ടിയിനോ? ഇന്ന് കോയ വരില്ല എന്ന് പറഞ്ഞിരുന്നു.”
“ഞാൻ അത് മറന്നു പോയി ചേച്ചി.”
“എന്നാൽ ഞാൻ വരുമ്പോ വാങ്ങാ”
“വേണ്ട ചേച്ചി ഞാൻ കുറച്ചു കഴിഞ്ഞു പോയിക്കോളും ഇല്ലെങ്കിൽ ഇവനെ അയക്കാം”.
“അത് വേണ്ട ഞാൻ അതിൻ്റെ അപ്പുറത് അല്ലെ പോകുന്നേ ഞാൻ വരുമ്പോൾ കൊണ്ടുവരാം.”
എന്നാ ചേച്ചി ഞാൻ ഇപ്പൊ പൈസ തരാം.
വേണ്ട അത് പിന്നെ എടുക്കാം
ഇവിടെ ഫ്രിഡ്ജിന്റെ മോളിൽ ഉണ്ട് എന്ന് പറഞ്ഞു പെട്ടന്ന് അകത്തു പോയി കൊണ്ടുകൊടുത്തു
ഈ സമയത്തു ഞാൻ നേരത്തെ ഷീബേച്ചി പറഞ്ഞത് വീണ്ടും ചിന്തിച്ചു കൊണ്ടിരിക്കുവായിരുന്നു. ‘അമ്മ എന്നെ നോക്കിയിട്ട് ഷീബേ ഇവൻ ഇങ്ങനെ ഒന്നും വച്ച് നേരം കൂട്ടലായിരിക്കും അല്ലേ?
ഇല്ല ചേച്ചി ഇത്രയും നേരം വേഗത്തിൽ ചെയ്തിരുന്നു.
എന്നാൽ ശരി ഞാൻ പോയിട്ട് വരാം. ‘അമ്മ പോയപ്പോൾ ഷീബേച്ചി വന്നിരുന്നു.