അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]

Posted by

 

അവനത് പറഞ്ഞപ്പോൾ ആണ് ആ കാര്യം ഞാൻ ആലോചിച്ചത്. ശെരിയാ അത്യാവശ്യം ബോഡിയൊക്കെ ഉള്ള ഇവൻ എലുമ്പനായ എന്നെ കീഴ്പെടുത്താൻ വെല്യേ പ്രയാസമില്ല. ജിജോ പറഞ്ഞപോലൊരു ഉദ്ദേശം അവനുണ്ടായിരുന്നെങ്കിൽ അത് ഇന്നലെ തന്നെ അവനെന്നോട് തീർക്കുമായിരുന്നു.

 

“അതല്ലെങ്കിൽ പിന്നെ നീയെന്തിനാ എന്നെ ഇപ്പൊ വിളിച്ചെ… ”

 

” ആ.. അതൊക്കെ ഉണ്ട്, നിന്നെപ്പോലെ ഒരു നിഷ്കുവും അത്യാവശ്യം പഠിക്കുന്ന ഒരു ആളെ ഇപ്പോൾ എനിക്കാവശ്യമുണ്ട്. എന്റെ ആവശ്യം നീ നടത്തിത്തന്നാൽ ഈ അലി നീ പറയുന്നതെന്തും കേൾക്കും.. ”

 

” എന്ത് ആവശ്യമാണ് നിനക്കെന്നെ കൊണ്ട്…? ”

 

” അതൊക്കെ പിന്നെ പറയാം.. ഇപ്പൊ നമ്മൾ ഒരു പുതിയ ഫ്രണ്ട് ഷിപ്പ് തുടങ്ങുന്നു. എന്താ ഒക്കെയല്ലേ… ”

 

അതും പറഞ്ഞവൻ എനിക്ക് കൈ തന്നു. ഞാൻ ഒന്ന് മടിച്ച് മടിച്ച് തിരികെ കൈ കൊടുത്തു.

 

” ആ.. പിന്നെ ഇന്നലത്തെ ആ പുസ്തകം പോയെന്ന് കരുതി നീ വിഷമിക്കണ്ട… പുതിയത് വേറെ ഞാൻ തരാം.. ഒന്നല്ല എത്രയെണ്ണം വേണമെങ്കിലും.. ”

 

” അയ്യോ.. വേണ്ട.. ഇന്നലത്തോടെ മതിയായി… ”

 

“ഇങ്ങനെ പേടിക്കല്ലെടോ.. കുറച്ചൊക്കെ ധൈര്യം വേണം ആണുങ്ങളെയാൽ.. എന്റെ കയ്യിൽ ഇപ്പൊ ഒന്നും ഇല്ല..

ആ.. പിന്നെ.. നിന്റെ ക്‌ളാസിലെ ആൻസിയുടെ കയ്യിൽ ഉണ്ട് ഒന്ന്. അത് വേടിച്ചോ ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ മതി…”

 

“ആൻസിയുടെ കയ്യിലോ.. ”

 

“അതെ.. ആൻസിയുടെ കയ്യിൽ!! എടാ നമ്മളെക്കാൾ തറയായ പെൺകുട്ടികളുണ്ട് നമ്മുടെ  സ്കൂളിൽ. അവരാരൊക്കെ ഏതൊക്കെ എന്ന് ഈ അലിയ്ക്ക് നന്നായറിയാം.. അതൊക്കെ നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരണ്ട്… ഇപ്പൊ നീ ചെല്ല്… ”

 

ഞാൻ അവിടന്ന് തിരിച്ച് ക്‌ളാസിലേക്ക് പോന്നു. പോരുന്ന വഴിക്ക് മുഴുവൻ

Leave a Reply

Your email address will not be published. Required fields are marked *