രാധികോന്മാദം [🎀 𝓜 𝓓 𝓥 🎀]

Posted by

രാധികോന്മാദം

Raadhikonmadam | Author : MDV

സദാചാരത്തിന്റെ കഴുകൻ കണ്ണുകൊണ്ട് ദയവായി ഈ കഥ വായിക്കരുത്, നിങ്ങൾക്ക് വേദനിക്കാൻ സാധ്യതയുണ്ട്.

💜💜💜💜💜💜💜💜💜💜💜💜

പാലക്കാടിലെ ഒരു പ്രസിദ്ധമായ ഒരു ഇല്ലത്തിലെ തമ്പുരാട്ടിയാണ് രാധിക. അതിസുന്ദരിയാണ് രാധിക, ദൈവം ആവോളം സൗന്ദര്യം വാരികോരിയവൾക്ക് കൊടുത്തിട്ടുണ്ട്. ചെറുപ്പം മുതലേ സുരസുന്ദരിയെന്നു വിളിപ്പേര് കേട്ടാണ് അവൾ വളർന്നത്, മുതിർന്നപ്പോഴും ആ അഴകൊന്നും നഷ്ടപ്പെടാതെ അവൾ കാത്തു സൂക്ഷിച്ചു. പയറുപൊടിയും കടലമാവും ചന്ദനം അരച്ചതുമാണ് അവളിന്നും സൗന്ദര്യത്തിനു മാറ്റു കൂട്ടാൻ ഉപയോഗിക്കുന്നത്. താളിയാണ് അവൾക്കിഷ്ടം ഒപ്പം കറിവേപ്പിലയും കരിംജീരകം ഇട്ടു താളിച്ച വെളിച്ചെണ്ണയാണ് പതിവായി ഉപയോഗിക്കുന്നത്. പഠിക്കാനും മിടുക്കിയായിരുന്നത് കൊണ്ട് ഗ്രാജുവേഷൻ പൂർത്തിയാക്കി. ഡിഗ്രി പഠനം കഴിഞ്ഞ്, 24 വയസ്സുള്ളപ്പോഴാണ് രാധികയുടെ കല്ല്യാണം കഴിയുന്നത്. മുൻപ് നല്ല സമ്പന്നതയിൽ ആയിരുന്നെങ്കിലും ഇപ്പൊ എല്ലാം ക്ഷയിച്ച ഒരു ഇല്ലത്തെക്കായിരുന്നു രാധികയെ കല്ല്യാണം കഴിപ്പിച്ചയച്ചത്. ഇല്ലമെന്ന്‌ പറയുമ്പോ നാലുകെട്ടാണ്. കിഴക്ക് വശത്തു ഒരു കുളപ്പുരയും തെക്കു വശത്തു സർപ്പക്കാവും ഉണ്ട്. അതിന്റെ പിറകിൽ മാന്തോപ്പും.

ഭർത്താവ് അജയൻ പോസ്റ്റ് ഓഫീസിലെ ക്ലെർക്ക് ആണ്. രാധികയെ വിവാഹം കഴിക്കുമ്പോ അജയന് 26 വയസ്‌. കാണാനോ റോജയിലെ അരവിന്ദ് സ്വാമിയെപോലെ, പാവം തോന്നും. ആദ്യമായി തന്നെ പെണ്ണ് കാണാൻ വന്ന അജയനോട് സംസാരിച്ചപ്പോൾ തന്നെ രാധികയ്ക്ക് ആളൊരു ശുദ്ധനാണ് എന്ന് ബോധ്യമായി, അതിനാലവൾ വിവാഹത്തിന് സമ്മതിക്കയും ചെയ്തു. അജയൻ അങ്ങനെ അധികമാരോടും മിണ്ടുകയൊന്നുമില്ല, അധികം സുഹൃത്തുക്കളുമില്ല. കാലത്തു ജോലിക്ക് പോയാൽ ഉച്ചയ്ക്ക് ഊണിനാണ് തിരിച്ചെത്തുക. അതിനു ശേഷം ഇച്ചിരി നേരം അകത്തളത്തിൽ പായും വിരിച്ചിട്ടതിൽ മയങ്ങിയിട്ട്, പിന്നെയും പോസ്റ്റോഫിസിലേക്ക് പോകും, 5 മണിക്ക് തിരിച്ചെത്തും. അത്താഴത്തിനു ശേഷം വീണ്ടും കിടന്നുറങ്ങും. ഒരുവർഷത്തിനകം രാധികയും അജയനും പരസ്പരം ആഴത്തിൽ മനസിലാക്കുകയും പ്രണയിക്കുകയും ചെയ്യുന്നവരാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയോ രണ്ടാളും മതിമറന്നു സെക്‌സ് ചെയ്യാറുമുണ്ട്, പക്ഷെ അതെല്ലാം പ്രണയാർദ്രമായിരുന്നു. വന്യമായി രതി അവളറിഞ്ഞിട്ടില്ല. അതിനവൾക്ക് തെല്ലും പരാതിയുമില്ല. അതുപോലെ തന്നെ രാധികക്ക് അമ്മയാണവണം എന്നാഗ്രഹമുണ്ടെങ്കിലും ഇതുവരെ ആയിട്ടില്ല, അവർ ശ്രമിക്കാഞ്ഞിട്ടല്ല, നാച്ചുറൽ ആയിട്ട് അതെല്ലാം നടക്കട്ടെ എന്നുള്ള ചിന്തയിൽ വിട്ടേക്കുവാണ്. രാധികയ്ക്ക് അജയന്റെ സൗന്ദര്യത്തിലും സൗഭാവത്തിലും ഒരിഷ്ടം എപ്പോഴുമുണ്ട്, അത് ശാശ്വതവുമാണ്. അതിനാൽ പരസ്പര പൂരകങ്ങളെ പോലെ ഒന്നില്ലെങ്കിൽ മറ്റൊന്നില്ല എന്ന പ്രണയഭാവം ഇരുവരെയും ഒന്നാക്കി കൊണ്ട് അവരുടെ കൊച്ചു ജീവിതം സ്നേഹം മാത്രം പങ്കിട്ടുകൊണ്ട് മുന്നോട്ട് പോകുകമാണ്. എങ്കിലുമീ നാലുകെട്ടിൽ ഒഴിവു സമയനങ്ങളിലൊക്കെ രാധിക അവളുടെ കോളേജ് പഠനകാലത്തെ കുറിച്ചു ഓർക്കാറുണ്ട്. ആ കോളേജിലെ തന്നെ ബ്യൂട്ടി ക്യൂൻ ആയിരുന്നു തന്റെ പിറകെ കോളേജിലെ പല ആണ്‍കുട്ടികളും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളുടെ ഇഷ്ടം നേടാൻ പറ്റിയിരുന്നില്ല. അവൾക്ക് മനസുകൊണ്ട് ആരാധനയും ഇഷ്ടവും തോന്നുന്ന ഒരാളും അവിടെയുണ്ടായിരുന്നില്ല, എന്ന് പറയുന്നതാവും കൂടുതൽ ശെരി.

Leave a Reply

Your email address will not be published. Required fields are marked *