എൻ്റെ അഞ്ചു 3 [Balu]

Posted by

അഞ്ചു എന്റെ കൈ ചേർത്തുപിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു, ഞാൻ എന്റെ തല പതിയെ അവളുടെ തലയിൽ ചാരിവെച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു. രവിയും മാളുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇടക്ക് മാളു പുറകിലേക്ക് അഞ്ജുവിനെ നോക്കി. ഞങൾ അങനെ ഇരിക്കുന്നതുകണ്ട് മാളു ഒന്നും പറയാതെ തിരിഞ്ഞിരുന്നു.

ഒരു 10-20 മിനിറ്റു കഴിഞ്ഞപ്പോൾ രവി കാർ സൈഡിൽ പാർക്ക് ചെയ്തു, ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ശിവ ക്ഷേത്രം കണ്ടു. മാളു പുറകോട്ടു തിരിഞ്ഞു പറഞ്ഞു “അഞ്ചു എഴുന്നേൽക്കു നമ്മൾ എത്തി.”

അഞ്ചു എഴുന്നേറ്റ് പുറത്തേക്കു നോക്കി, ഞങൾ എല്ലാവരും പുറത്തിറങ്ങി. അഞ്ചു എന്നോട് പറ്റിച്ചേർന്നു നടന്നു. മാളു പറഞ്ഞു “അതെ ഇന്നലെ ഉറങ്ങിയില്ലെടി, എന്തൊരു ഉറക്കം ആരുന്നു കയറിയാതെ ഉറങ്ങി”

അഞ്ചു : ഒന്ന് പൊടി അങനെ ഒന്നും ഇല്ല.

അവൾ എന്റെ മേത്തോട്ടു മുഖം ചേർത്തു, എനിക്ക് അവർ പറയുന്നത് കേട്ടപ്പോൾ ഇവർക്ക് എല്ലാം അറിയാം എന്ന് തോന്നി. ഞാൻ നടത്തം പതിയെ ആക്കി, എന്നെ പിടിച്ചുകൊണ്ട് നടന്നകൊണ്ട് അഞ്ജുവും പുറകോട്ടു പോന്നു. ഞാൻ അപ്പോൾ അഞ്ജുവിനോട് പറഞ്ഞു “അല്ല ഇവർക്ക് എല്ലാം അറിയാവോ?”

അഞ്ചു : അറിയാം.

ഞാൻ അവളെ ഒന്നുനോക്കി. അവളും എന്നെ നോക്കി ഒന്ന് കണ്ണടച്ചിട്ടു പറഞ്ഞു “ഞാൻ പറയാം എല്ലാം ഇപ്പോൾ വാ”

ഞാൻ ഒന്നും മനസ്സിലാകാതെ പോലെ അവരുടെ കൂടെ പോയി തൊഴുത്തിറങ്ങി. ഞങൾ വന്നു കാറിൽ കയറി. വന്ന വഴിക്കു മാളു പറഞ്ഞു “രവിയേട്ട ഹോട്ടൽ കണ്ടാൽ ഒന്ന് നിർത്തണം, ഇവർ ഒന്നും കഴിച്ചിട്ടില്ല”

രവി : നമ്മൾ പോകുന്ന ഹോട്ടലിൽ തന്നെ പോകാം.

മാളു : ok.

കുറച്ചുകൂടെ ഡ്രൈവ് ചെയ്തു കഴിഞ്ഞു രവി വീണ്ടും കാർ ഒതുക്കി. ഞങൾ ഹോട്ടലിൽ കയറിയപ്പോൾ നല്ല തിരക്കാണ്, ഇല്ല സീറ്റും ഫുൾ ആണ്. പെട്ടന്ന് രവി ആരെയോ കൈ പൊക്കികാണിച്ചു, ഒരു വെയ്റ്റർ രവിയുടെ അടുത്തുവന്നു എന്നിട്ടു എന്തോ പറഞ്ഞു.

രവി ഞങ്ങളോട് പറഞ്ഞു : വാ നമുക്ക് അങ്ങോട്ടു പോകാം.

ഞങൾ അങനെ രവി കാണിച്ച അങ്ങോട്ടു മാറി നിന്നു. അപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു. ഞങൾ അവിടെ ഇരുന്നു. ഞങൾ മുൻപ് കണ്ട വെയ്റ്റർ അങ്ങോട്ടു വന്നു. “സ്ഥിരം ഓർഡർ അല്ലെ ? ഇന്നാരാ പുതിയ ആൾ ?” അയാൾ ഞങ്ങളോട് പറഞ്ഞു.

മാളു പെട്ടന്ന് തന്നെ മറുപടി പറഞ്ഞു “ഇതു ഇവളുടെ ഹുസ്ബൻഡ്, ചേട്ടന് എന്താ വേണ്ടത് എന്ന് ചോദിക്കട്ടെ ”

മാളു എന്നോട് ചോദിക്കാൻ തുടങ്ങിയതേ അഞ്ചു പറഞ്ഞു “അതുമതി ഏട്ടനും മസാല ദോശയാ ഇഷ്ട്ടം”

അങനെ വെയ്റ്റർ ഞങളുടെ ഓർഡർ എടുത്തുകൊണ്ട് ഉള്ളിലേക്ക് പോയി.

മാളു : അതൊക്കെ പോട്ടെ ഞങ്ങൾക്ക് എപ്പോളാ ട്രീറ്റ് തരുന്നത് ?

അഞ്ചു എന്നെ നോക്കി, ഞാൻ പറഞ്ഞു : അതിനെന്താ എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി.

രവി : ഇവൾക്ക് ഒരു മര്യാദ ഇല്ല ബാലുച്ചേട്ടാ. നിങൾ ആദ്യം ഒന്ന് സെറ്റ് ആകാൻ നോക്ക് അതുകഴിഞ്ഞു നമുക്ക് പാർട്ടി ഒക്കെ നടത്താം.

Leave a Reply

Your email address will not be published. Required fields are marked *