അപ്പോഴേക്കും അവൾ ഫോൺ വച്ചു സാറിന് ആകെ ടെൻഷൻ ആയി എല്ലാത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ആ കൊച്ച് എന്തായാലും അതൊക്കെ പറയും… കർത്താവെ കാത്തോളണേ.
പെട്ടെന്ന് ആയിരുന്നു സിസിലി തിരിച്ചു വിളിച്ചത്.
ആ എന്താടി പറ (ആകെ പേടിച്ചിട്ട്, സ്വരത്തിൽ ഒക്കെ ഒരു വിറയൽ ആയിരുന്നു )
ഇച്ചായാ അവള് ആകെ കരച്ചിൽ. എന്താ പ്രശ്നം ചോദിച്ചിട്ട് പറയുന്നില്ല. പൊട്ടി പൊട്ടി കരയാ.
കരയേ അതിപ്പോ എന്നാത്തിനാവോ നീ ചോദിച്ചിട്ട് പറഞ്ഞില്ല ല്ലേ. (നിഷ്കളങ്കതയോടെ.)
ഇല്ലന്നെ കൊച്ചിന്റെ കരച്ചിൽ കേട്ടപ്പോ എന്തോ പോലെ ആയി. പ്രോജക്ടിന്റെ ചോദിച്ചപ്പോ എല്ലാം സാറ് ശെരിയാക്കി തന്നു പക്ഷേ അത്യാവശ്യമായിട്ട് വീട്ടിൽ പോവേണ്ട ആവശ്യം ഉണ്ട് അപ്പോ ഇന്ന് പോവും വീട്ടിലേക്ക് വൈകീട്ട് പറഞ്ഞു.
പ്രൊജക്റ്റ് അപ്പോ ആര് ചെയ്യാനാ ചോദിച്ചില്ലേ.
” അത് അറിയില്ല. എനിക്ക് എന്ത് ചെയ്യണം അറിയില്ല “എന്നൊക്കെ പറഞ്ഞിട്ടായിരുന്നു കരച്ചിൽ. ഇച്ചായൻ ആ കൊച്ചിനെ ഒന്ന് വിളിച്ചു നോക്ക് ഇനി വീട്ടിൽ എങ്ങാനും വല്ല പ്രശ്നം ആണെങ്കിലോ. എനിക്ക് ആ കരച്ചിൽ കേട്ടിട്ട് ഒരു സമാധാനം കിട്ടുന്നില്ല ഇച്ചായ. പ്ലീസ്.
ആടി ഞാൻ ഇപ്പോ തന്നെ വിളിക്കാം.
ആ എന്നിട്ട് എന്നെ വിളിക്കണേ ഇപ്പോ തന്നെ. വിളിച്ചിട്ട് കിട്ടിയില്ലേൽ ആ കൊച്ചിന്റെ ഉമ്മയുടെ നമ്പർ ഒന്ന് തരണേ. എന്താണാവോ വീട്ടിൽ പ്രശ്നം.
(കർത്താവെ പെട്ടല്ലോ ) ആ പേടിക്കണ്ട അതിന്റെ ആവശ്യം ഒന്നും വരില്ല ഞാൻ വിളിച്ചാൽ അവളെടുക്കും. ഞാൻ വിളിക്കാം ബൈ.
ശെരി ഇച്ചായ.
അവളെന്തായാലും സിസിലിയോട് ഒന്നും പറയാത്തത് സാറിന് ആശ്വാസം ആയി. ഇനി എന്തായാലും നഹ്മയെ വിളിച്ചു നോക്കാതെ വഴിയില്ല. ഫോൺ എടുത്ത് ഡയൽ ചെയ്തു പക്ഷേ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഒരു 4 വട്ടം വിളിച്ചു നോക്കി എടുക്കുന്നില്ല. ആകെ ടെൻഷൻ ആയി ഇനി ഇപ്പോ സിസിലിയ്ക്ക് വീട്ടിൽത്തെ നമ്പർ കൊടുക്കേണ്ടി വരുമോ.
അപ്പഴാണ് ഫോൺ അടിച്ചത്.
ആ ഹലോ ഇച്ചായ എന്തായി. അവൾ എന്നാ പറഞ്ഞു.
അത്.. അത് ഇപ്പോ (എന്താ പറയേണ്ടത് അറിയാതെ ആയി )
എന്നാ കിട്ടിയില്ലേ എന്ന വീട്ടിലെ നമ്പർ ഒന്ന് തായോ.
അയ്യോ അത് വേണ്ട നീ അങ്ങോട്ട് ഒന്നും വിളിക്കണ്ട.
അതെന്ന..
അത്.. അത്.. അത് അവളുടെ മാമൻ മരിച്ചുത്രെ അത് അറിഞ്ഞിട്ട് വീട്ടിലേക്ക്