അതിന്റെ പാട് മൊത്തം പോയോ. ചുവന്നു കല്ലിച്ചത്.
ഓ മാറി ഇപ്പോൾ ഒന്നര മാസം ആയില്ലേ.
മ്മ്.
അതേ സിസിലി ആന്റി ഇന്നലെ വിളിച്ചിരുന്നു.
ആഹാ അവള് ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടോ.
ആ ഉണ്ട് എന്നെ വല്യേ കാര്യമാ.
മ്മ്മ് അതേ അതേ ഞങ്ങടെ മക്കൾ ഒന്നും അടുത്തില്ലല്ലോ അതാണ്. നീ ഒരു മകളെ പോലെയാണ് എന്ന് അവള് എപ്പഴും പറയും.
മ്മ്മ്മ്. എനിക്ക് സാറും ആന്റിയും ഉപ്പാടേം ഉമ്മാടേം സ്ഥാനത്തുതന്നെയാ.
അപ്പോഴേക്കും പാർക്ക് എത്തി.
മോളെ ഞാൻ പാർക്ക് ചെയ്തിട്ട് വരാം. നീ അങ്ങട്ട് ചെന്നോ.
ആ ശെരി.
അവൾ ഫോൺ എടുത്ത് ഷാഹിറിന്റെ മൂത്താപ്പനെ വിളിച്ചു.
ഹലോ അസലാമു വാ ലൈക്കും
വാ അലൈക്കു ഉസലാം. മോള് എവിടെയാ.
പാർക്കിന്റെ നേരെ മുന്നിൽ ഉണ്ട്.
ആ എന്നാ ഉള്ളിലേക്ക് പോരേ ഞങ്ങൾ അങ്ങട്ട് വരാം.
ആ ശെരി.
അവൾക്ക് നല്ലം നാണം ഉണ്ടായിരുന്നു. അവരെ മുന്നേ കണ്ടിട്ട് ഒന്നും ഇല്ലാ. പിന്നെ ആദ്യ പെണ്ണുകാണൽ തന്നെ ഇതായിരുന്നല്ലോ. ഉള്ളിലേക്ക് കയറിയപ്പോ അവരെ അവള് കണ്ടു.
മൂത്താപ്പാ. ദേ ഇവടെ.
ആ മോളെ.
അവൾ ചിരിക്കുന്നു.
നഹ്മ എന്നല്ലേ പേര്.
ആ അതേ.
എന്റെ പേര് കാദർ. ഓന്റെ മൂത്താപ്പ ആണ്. ഇത്..
ആ ഞാൻ അഷ്‌ക്കർ ഓന്റെ എളാപ്പ ആണ്.
ആ (ചിരിക്കുന്നു.)
വേറെ എന്താ മോളെ. പഠിപ്പ് ഓക്കെ എങ്ങനെ പോകുന്നു.
കുഴപ്പല്യ.
ഡിഗ്രി എവടെ ആയിരുന്നു
നാട്ടിൽ തന്നെ ആയിരുന്നു.
എന്താ ഒന്നും ചോദിക്കാൻ ഇല്ലേ. ഇങ്ങനെ നാണിച്ചു നിൽക്കുന്നത്.