നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]

Posted by

പറഞ്ഞിട്ടുണ്ട് ട്ടോ. മോൾക്ക് ചായ വല്ലതും കുടിക്കണോ.

ഹേയ് വേണ്ട.

എന്നാ ആ സാറിനെ ഒന്ന് വിളിക്കുമോ. മൂപ്പരോടും കൂടെ പറഞ്ഞാൽ ഞങ്ങൾക്ക് അങ്ങട്ട് പോവായമായിരുന്നു.

ആ വിളിക്കാം.

മൂത്താപ്പ : അവന്റെ ഫോട്ടോ മോൾക്ക് വേണോ.

എളാപ്പ : എന്ത് ചോദ്യമാണ് ഓൾടെ മുഖം കണ്ടാൽ അറിയില്ലേ ഇഷ്ട്ടായിക്കുന്നു എന്ന്. അതങ്ങട്ട് അവൾടെ നമ്പറിൽ അയച്ചു കൊടുത്തേക്ക്.

മൂത്താപ്പ : ഓ ഇപ്പം അയക്കാം ട്ടോ (ഫോൺ എടുത്ത് അയക്കുന്നു ).
അയച്ചിട്ടുണ്ട് ട്ടോ മോളെ.

ആഹ് ശെരി.

മോൾടെ ഫോട്ടോ ഓക്കെ ഉപ്പ അവന് അയച്ചു കൊടുത്തിട്ടുണ്ട്. അത് കണ്ടപ്പോ ആണ് നവംബറിൽ തന്നെ കല്യാണം നടത്തണം എന്ന് പറഞ്ഞത്. (രണ്ട് പേരും ചിരിക്കുന്നു )

ഹ്മ്മ്‌ (പടച്ചോനെ എങ്ങനെയാ ഇവിടുന്ന് ഒന്ന് ഒഴിവാകുക , ആ സാറിനെ വിളിക്കാം.)

അവൾ ഫോൺ എടുത്ത് സാറിനോട് വരാൻ പറയുന്നു.

ആ സാറേ ഞങ്ങൾ പോട്ടെ എന്നാൽ. നിക്കാഹിന് കാണില്ലേ. രണ്ടാഴ്ച കഴിഞ്ഞാൽ ഉണ്ടാവും. ഇവർക്ക് രണ്ടാൾക്കും നല്ലം ഇഷ്ട്ടായിരിക്കുന്നു. പെട്ടെന്ന് നടത്തണം എന്നാ പറയുന്നത്.

(ഇവൾക്കും ചെക്കനെ ഇഷ്ട്ടായി എന്ന് കേട്ടപ്പോ സാറിന്റെ നെഞ്ച് ഒന്ന് പാളി. എന്തോ ഒരു വിഷമം ആയി )

ഓ ശെരി. ഞാൻ ഉണ്ടാവാൻ ചാൻസ് കുറവാ നിക്കാഹിന്. കാണാം നമ്മുക്ക് (ഉള്ളിൽ സങ്കടത്തോടെ )

അവര് പോകുന്നു.

ഇതെന്താ കവർ മോളെ.

(അവൾ എന്തോ ആലോചിച്ചു നിക്കുക ആയിരുന്നു. ഒട്ടും ഇഷ്ട്ടപെടാത്ത ഒരുത്തന്റെ ഒപ്പം ജീവിക്കണല്ലോ എന്ന വിഷമം ആയിരുന്നു. അവളുടെ ജീവിതം കോഞ്ഞാട്ട ആയല്ലോ എന്നാ വിഷമത്തിൽ നിക്കുക ആയിരുന്നു.)

ഹലോ മോളെ ഇവടെ നോക്ക്.

ആ ആ സാറേ പറ .

എന്ത് ആലോചിച്ചു നിൽക്കായിരുന്നു

ഒന്നുമില്ല. പോവാം സാർ.

Leave a Reply

Your email address will not be published. Required fields are marked *