ഫോണിൽ നിന്നുള്ള കാൾ കണ്ടത്.
(കർത്താവേ ആ കൊച്ചാവണേ.)
ആ ഹലോ പറ മോളെ.
ആ സാറേ മോളല്ല ഞാനാ അലി. അവള് മുകളിലാ ഇപ്പോ സാറ് വിളിച്ചു വച്ചിട്ടേ ഒള്ളു എന്ന് ഓള് പറഞ്ഞു.
അതേ അവളെന്തോ വീണു എന്ന് കദീജ പറഞ്ഞു അപ്പോ സംസാരിച്ചതാ.
ഓ സാറേ അത് കൊണ്ട് തന്നെയാ ഞാൻ വിളിച്ചത്. അവള് ഇനി ഒരാഴ്ച്ച ഇവടെ നിക്കാണ് എന്നാ പറഞ്ഞത്. അപ്പോ അതിന്റെ ലീവ് എങ്ങനെയാ എന്ന് സാറിന്റെ എടുത്ത് സംസാരിക്കാൻ ഇണ്ടായിരുന്നു. പിന്നെ വേറെ ഒരു കാര്യം കൂടെ ഇണ്ട് അത് ഞാൻ പറയാം.
അത്… അവൾക്ക് നാളെ പ്രൊജക്റ്റ് ഉണ്ട്. അതിന്റെ തുടക്കം ആണ്. ടോപ്പിക്ക് പ്രസന്റേഷൻ ചെയ്തില്ലേൽ കൂടുതൽ പ്രശ്നം ആവും.
ആ സാറേ അങ്ങനെ എന്തോ അവള് പറഞ്ഞു. അതാ സാറിനെ ഞാൻ വിളിച്ചത് എന്തേലും പറ്റുമോ അറിയാൻ. ഒരു കല്യാണാലോചന വന്നിട്ടുണ്ട്. അവടെ കോളേജിന്റെ അടുത്ത് തന്നെയാ ഈ ആഴ്ച ഓരോട് ഒന്ന് വരാൻ പറയാനും കൂടെ ഉണ്ടായിരുന്നു.
(കർത്താവേ കൈവിട്ട് പോയല്ലോ ) ആ അതെപ്പോ അവളും ഉമ്മയും പറഞ്ഞില്ലല്ലോ.
ഓരോട് പറഞ്ഞിട്ടില്ല ചെക്കൻ ദുബായിൽ ആണ് വാപ്പ പള്ളിയിൽ മുക്രി ആണ്. നല്ല ദൈവവിശ്വാസം ഉള്ള കൂട്ടര് ആണ്. ഞാൻ അതങ്ങട്ട് ഉറപ്പിച്ചു. അല്ലേലും പെണ്ണുങ്ങള് എന്തിനാ ഇതിലൊക്കെ അഭിപ്രായം പറയുന്നത്. ചെക്കൻ ഈ അടുത്ത് വരും അപ്പോ നേരെ നിക്കാഹ്. ഓന്റെ ഉപ്പാടെ എടുത്ത് ഞാൻ വാക്ക് കൊടുത്തു.
അപ്പോ നഹ്മ മോള് കാണണ്ടെ ചെക്കനെ.
ഹേയ് അതല്ലേ ഞാൻ പറഞ്ഞേ ഇവടെ ആ പതിവില്ല. ആണുങ്ങൾ അല്ലേ സാറേ അല്ലേലും തീരുമാനിക്കണ്ടത്.
അല്ല അപ്പോ നിക്കാഹ് കഴിഞ്ഞ അവളെ അങ്ങട്ട് കൊണ്ട് പോകുമോ.
ഹേയ് ഇല്ലാ സാറേ. ഓളെ പഠിപ്പിക്കാം പറഞ്ഞിട്ടുണ്ട് പക്ഷേ നിക്കാഹ് കഴിഞ്ഞപാടെ കല്യാണം അടുത്തന്നെ എത്രേം പെട്ടെന്ന് നടത്തണം എന്നാണ് ഓർക്ക്. അവൾക്ക് കല്യാണം കഴിഞ്ഞ് അവിടുന്നു കോളേജിൽ പോയി പഠിക്കാലോ. അവടെ അടുത്താണ് ചെക്കന്റെ വീട്. ഹോസ്റ്റലിൽ വെറുതെ നിൽക്കണ്ടല്ലോ.
എല്ലാം അപ്പോ ഉറപ്പിച്ചു ല്ലേ.
പിന്നല്ലാതെ സാറേ. നല്ല വിശ്വാസികളാ. ഞാൻ വാക്ക് കൊടുത്തു ഈ വ്യാഴാഴ്ച അവര് വരും. അടുത്ത ഞാറാഴ്ച്ച നിക്കാഹ്. ഒരു മാസം കഴിഞ്ഞ് കല്യാണം.