ദ വിച്ച് പാർട്ട്‌ 1 [Fang leng]

Posted by

പരീജു :പക്ഷേ മഹാറാണി..

റാണി :എന്താ നീ എന്റെ വാക്ക് കേൾക്കില്ല എന്നുണ്ടോ

പരീജു :ഇല്ല മഹാറാണി ഞാൻ ഇപ്പോൾ തന്നെ പുറപ്പെടാം

പരീജു ഉടൻ തന്നെ കൊട്ടാരത്തിലെ ഏറ്റവും വേഗമേറിയ കുതിരയിൽ കരീകയ്ക്കായി പുറപ്പെട്ടു

രണ്ട് ദിവസങ്ങൾക്ക് ശേഷം റാണി തന്റെ അറയിൽ നികുതിവരവുകൾ പരിശോധിക്കുകയായിരുന്നു പെട്ടെന്നാണ് ഒരു തോഴി അറയിലേക്ക് പ്രവേശിച്ചത്

റാണി :എന്താണ് തോഴി കാര്യം

തോഴി :പരീജു തിരിച്ചുവന്നിട്ടുണ്ട് അകത്തേക്ക് കയറുവാൻ അനുവാദം ചോദിക്കുകയാണ്

റാണി :അവനോടൊപ്പം ആരെങ്കിലും ഉണ്ടോ

തോഴി :ഒപ്പം ഒരാൾ കൂടി ഉണ്ട് പക്ഷെ ദേഹവും മുഖവും ഒരു കമ്പിളികൊണ്ട് പുതച്ചിരുന്നത് കൊണ്ട് അത് ആരാണെന്നു മനസ്സിലായില്ല

റാണി :ശെരി നീ അവരെ അകത്തേക്ക് കടത്തി വിട്ടേക്ക് പിന്നെ കുറച്ച് നേരത്തേക്ക് ഇങ്ങോട്ടേക്ക് മറ്റാരെയും കടത്തിവിടരുത്

തോഴി :ശെരി മഹാറാണി

ഇത്രയും പറഞ്ഞു തൊഴി പുറത്തെക്കു പോയി

അല്പസമയത്തിനുള്ളിൽ തന്നെ പരീജുവും കമ്പിളി ധരിച്ച വ്യക്തിയും റാണിയുടെ അറയിലേക്ക് പ്രേവേഷിച്ചു

റാണി :കരീകാ ഇത് നീ തന്നെയല്ലേ

“ഇത് ഞാൻ തന്നെയാണ് മഹാറാണി കരീക അവിടുന്ന് വിളിച്ചാൽ എങ്ങനെയാണ് എനിക്ക് വരാതിരിക്കാൻ കഴിയുക ”

ഇത്രയും പറഞ്ഞ് അവൾ ദേഹത്ത് നിന്ന് കമ്പിളി എടുത്തുമാറ്റി കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന അവൾക്ക് ആരെയും മയക്കുന്ന കണ്ണുകളും കൂർത്ത നഖങ്ങളും ഉണ്ടായിരുന്നു കരീക വേഗം തന്നെ നിലത്ത് മുട്ട്കുത്തി റാണിയെ വണങ്ങിയ ശേഷം പതിയെ പുഞ്ചിരിച്ചു ആ പുഞ്ചിരി അവളുടെ പൈശാചികത വെളിവാക്കുന്നതായിരുന്നു

റാണി :ഞാൻ നിന്നെ വിളിപ്പിച്ചത് ഒരു പ്രധാന കാര്യം ഏൽപ്പിക്കാനാണ്

Leave a Reply

Your email address will not be published. Required fields are marked *