ദ വിച്ച് പാർട്ട്‌ 1 [Fang leng]

Posted by

കരീക :തീർച്ചയായും രാജകുമാരനെ ലഭിക്കാൻ മഹാറാണി എന്തിനും തയ്യാറാണ്

കുമാരി :നീ പറഞ്ഞതു പോലെ നടക്കുമെന്ന് തന്നെ ഇരിക്കട്ടെ പക്ഷെ ബീജം ഏറ്റുവാങ്ങാൻ കഴിവുള്ള സ്ത്രിയെ എവിടെ നിന്ന് കണ്ടെത്തും

കരീക :അതിന് കഴിവുള്ള ഒരു കുട്ടി ഇവിടെ തന്നെയുണ്ട്

കുമാരി :ആരാണാത്

കരീക :ഇവിടുത്തെ തോഴിമാരിൽ ഒരാളാണ് ജ്യോതി

കുമാരി :ശെരി ഞാൻ നീ പറയുന്നത് പോലെ എല്ലാം ചെയ്യാം പക്ഷേ കാര്യങ്ങൾ നീ പറയുന്നത് പോലെ നടന്നില്ലെങ്കിലോ

കരീക :എന്നെ വിശ്വസിക്കു കുമാരി ഇത് നടന്നില്ലെങ്കിൽ ഞാൻ എന്റെ ജീവൻ സ്വയം എടുക്കുന്നതാണ്

കുമാരി :ശെരി ഞാൻ നിന്നെ വിശ്വസിക്കുന്നു ഞാൻ ഉടനെ ആ തോഴിയോട് കാര്യങ്ങൾ പറയാം

കരീക :ശെരി കുമാരി പക്ഷേ ഒരു കാര്യം പ്രത്തെകം ശ്രദ്ധിക്കുക അവൾ പൂർണ മനസ്സോടെ വേണം ഇതിന് സമ്മതിക്കാൻ എങ്കിലേ ഫലം ഉണ്ടാകു

കുമാരി :ശെരി ഞാൻ നോക്കികൊള്ളാം

ഇതേ സമയം റാണിയുടെ അറയിൽ സഹീർ

സഹീർ :ഞാൻ അറിഞ്ഞത് ശെരിയാണോ മഹാറാണി

റാണി :നീ എന്താണ് അറിഞ്ഞത്

സഹീർ :അവിടുന്ന് കരീകയെ തിരികെ കൊണ്ട് വന്നോ

റാണി :റാണി അതേ അതിനെന്താണ്

സഹീർ :മഹാറാണി അവൾ വളരെ അപകടകാരിയാണ് അത് അവിടുത്തെക്ക് തന്നെ അറിയാമല്ലോ

റാണി :ഇല്ല അവൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് ഉറപ്പ് തന്നിട്ടുണ്ട്

സഹീർ :ഇല്ല മഹാറാണി അവളെ തിരിച്ചയക്കുന്നതാണ് ഉചിതം

റാണി :നിനക്ക് ചെയ്യുവാൻ കഴിയാത്ത കാര്യം അവൾ ചെയ്തു തരാം എന്ന് സമ്മതിച്ചിട്ടുണ്ട് അവൾ എനിക്കൊരു ചെറുമകനെ നൽകാം എന്ന് വാക്ക് തന്നിട്ടുണ്ട്

സഹീർ :കരീക ദുർമന്ത്രവാദത്തിലൂടെയാകും അത് ചെയ്യുന്നത് അത് ഈ രാജ്യത്തിനു നല്ലതല്ല

റാണി :ഒരു യുവരാജാവിനായി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് കരീകയും ഇപ്പോൾ ഈ രാജ്യത്തിന്റെ നന്മക്കായാണ് പ്രവർത്തിക്കുന്നത്

സഹീർ :ഇല്ല മഹാറാണി കരീകയെ മറ്റെല്ലാവരെക്കാളും നന്നായി എനിക്കറിയാം അവൾ..

Leave a Reply

Your email address will not be published. Required fields are marked *