ചന്ദനക്കുറി 2 [kannan]

Posted by

ചന്ദനക്കുറി 2

Chandanakkuri Part 2 | Author : Kannan | Previous Part

 

 

അക്ഷര യെ കണ്ട പാടെ  അവളെ തന്നെ നോക്കി നിന്നും പോയി ഞാൻ.  എന്നെ തട്ടി ഉണർത്തിയിട്ട്

രാജീവ് : ഡാ യാത്ര ഒക്കെ സുഖമായിരുന്നോ. ഞാൻ : മ്മ്‌ സുഖം… അക്ഷര യെ തന്നെ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ട് കുറച്ചു നേരം രാജീവിനോടും സംസാരിച്ചു…എന്നാലും അവനെ ഫേസ് ചെയ്യുമ്പോൾ ഒരു മടി പോലെ ഉള്ളിൽ തോന്നിയിരുന്നു.

രാജീവ് : ഡാ നീ വല്ലതും കഴിച്ചാരുന്നൊ ?

ഞാൻ:  ഇല്ലേഡാ ..നല്ല വിശപ്പ് ഉണ്ട്.

രാജീവ് : എന്നാ കേറ്… അപ്പോഴേക്കും ലഗേജ് എല്ലാം ഡിക്കിയിൽ എടുത്തു വെച്ചിരുന്നു…ഞാൻ നേരേ കാർ ന്റെ പിൻ സീറ്റിലേക്ക് കയറാൻ തുടങ്ങിയതും

രാജീവ് : ഡാ ഫ്രണ്ടിൽ കയറെടാ..അവള് പിൻ സീറ്റിൽ ഇരുന്നോലും…

ഞാൻ : വേണ്ടാടാ .ഞാൻ ഇവിടെ ഇരുന്നോളാം….അവൻ നിർബന്ധിക്കുന്ന തിന് മുൻപ് ഞാൻ പിൻ സീറ്റിലേക്ക് കയറി ഇരുന്നു. അപ്പോൾ

അക്ഷര: ചേട്ടാ ഞാൻ പിന്നിൽ ഇരുന്ന് കൊള്ളാം ..

ഞാൻ അത് സാരമില്ല.. അക്ഷര ഫ്രണ്ടിൽ കയറിക്കോളൂ..

രാജീവ് : ahh കേറ് പോകാം.

രാജീവ് വണ്ടി എടുത്ത് അത്താണിയിൽ ഒരു ഹോട്ടലിൽ വണ്ടി നിർത്തി. കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു.

ഞാൻ : ശരി.

വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ നേരെ റെസ്റ്റ് റൂമിലോട്ട്‌ പോയി. തിരിച്ചു വന്നപ്പോൾ

രാജീവ്: ഞാൻ കൂടി പോയിട്ട് വരാം എന്നും പറഞ്ഞു പോയനേരം

അക്ഷര : താങ്ക്സ് and സോറി…

ഞാൻ: എന്തിന്…

അക്ഷര: ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ രാജീവ് ചേട്ടനെ വിളിച്ചത് താങ്ക്സ്. ഞാൻ കാരണം നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് കുറച്ചു നാളത്തേക്ക് സങ്കടപ്പെടുത്തിയത്തിന് സോറി…

Leave a Reply

Your email address will not be published. Required fields are marked *