ഞാൻ : അതിനു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ന് ഒന്നും സംഭവിച്ചില്ലെല്ലോ.
അക്ഷര: കള്ളം പറയേണ്ട.എല്ലാം എല്ലാവർക്കും മനസ്സിലായി.
ഞാൻ : എന്ത്?
അക്ഷര : എന്ന് ചേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ പറയാൻ പാടില്ലാത്തത് പറഞ്ഞു. അത് ചേട്ടൻ കേട്ടു.
ഞാൻ : എന്ത് കേട്ട് എന്ന്?
അക്ഷര: ചേട്ടൻ വണ്ടി കഴുകാൻ പൈപ്പിൽ നിന്നും വെള്ളം എടുക്കുമ്പോൾ ഞങ്ങളുടെ സംസാരം കേട്ടിട്ട് തിരിച്ചു പോകുന്നത് അച്ഛൻ ടെറസിൽ നിന്നും കാണുന്നുണ്ടായിരുന്നു. അത് ഒരിക്കൽ അച്ഛൻ എന്നോടും രാജീവ് ചെട്ടനോടും പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ രാജീവ് ചേട്ടന് ഒത്തിരി സങ്കടമായി. എന്നെ കുറെ വഴക്കും പറഞ്ഞു. നിങ്ങള് തമ്മിലുള്ള ബന്ധം അച്ഛനും അമ്മയും പറഞ്ഞു തന്നപ്പോൾ എനിക്ക് മനസ്സിലായി. തെറ്റ് എന്റെ ഭാഗത്ത് ആണെന്ന്.
ഞാൻ : ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു.
അക്ഷര: അതിനി ഓർക്കേണ്ട…plz മനസ്സിൽ നിന്നും കളഞ്ഞെക്ക്..
അപ്പോഴേക്കും രാജീവ് ഞങ്ങളുടെ അടുത്തേക്ക് വന്ന്.
രാജീവ് : ഫുഡ് ഓർഡർ ചെയ്തോ..
അക്ഷര: ഇല്ല.
രാജീവ് : ഞാൻ ഓർഡർ ചെയ്യാം.
ഞാൻ : മ്മ്
ഫുഡ് ഓർഡർ ചെയ്ത ശേഷം
രാജീവ് : ഡാ നീ എന്താ ഇത്രയും നാളും വിളിക്കാഞ്ഞത്.
ഞാൻ : അക്ഷരയുടെ മുഖത്തേക്ക് നോക്കിയിട്ട് ഡാ ജോലി തിരക്കായിരുന്നു. അതാ ഫോൺ use കുറവായിരുന്നു.
രാജീവ്: നീ എന്നോടും കള്ളം പറയാൻ തുടങ്ങി അല്ലേ ?
ഞാൻ : എന്ത് കള്ളം..
രാജീവ്: എനിക്ക് മനസ്സിലാവും നിന്റെ ബുദ്ധിമുട്ട്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നാതിരുന്നാൽ മതി.
ഞാൻ : നിനക്ക് വട്ടാ. ഓരോന്ന് ആലോചിച്ചു കൂട്ടാൻ.. ഒന്നുമില്ലടാ..
ഫുഡ് കഴിച്ചു തിരികെ വണ്ടിയിൽ കയറി വീട്ടിലേക്ക് പോകും നേരം എന്തോ എനിക്ക് ആക്ഷരയുടെ മേലിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല.. തെറ്റാണെന്ന് അറിഞ്ഞിട്ടും എനിക്ക് അതിൽ നിന്നും പിന്തിരിയാൻ കഴിഞ്ഞില്ല. ഒരു കാന്തശക്തി പോലെ
ആരോ എന്നെ അക്ഷരയു ടെ മേൽ പതിപ്പിക്കുന്നത് പോലെ. ഇടയ്ക്ക് തിരിഞ്ഞു അക്ഷര പിറകിലേക്ക് നോക്കിയതും കണ്ണ് എടുക്കാതെ അവളെ നോക്കിക്കൊണ്ടിരു ന്ന എന്നെയാൻ അവള് കണ്ടത്. പെട്ടന്ന് സ്വബോധം വന്നപോലെ തല വെട്ടിച്ചു മാറ്റിയതും തമ്മിൽ കണ്ണുകൾ ഉടക്കിയതും ഒരുമിച്ചായിരുന്നു… അങ്ങനെ ഒരു വിധത്തിൽ വീട്ടിൽ എത്തി.
പിറ്റെ ദിവസം രാവിലെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് കിട്ടിയ കോട്ടയിലെ ഒരു കുപ്പിയുമായി പോയി. ഞാൻ അവിടെ ചെന്നപ്പോൾ അവൻ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കണ്ടത്.ഞാൻ കാര്യം തിരക്കി.അവൻ ഒന്നുമല്ല എന്ന് പറഞ്ഞു