അവന്റെ ഫോണിന് പകരം നിന്റെയൊക്കെയാണ് എടുത്തിരുന്നതെങ്കിൽ നീയൊക്കെ എന്നെ കൊല്ലാൻ കൈയോങ്ങിയേനേ
അത് കൊണ്ടാ ഞാൻ അവന്റെ ന്ന് ഫോൺ വാങ്ങിയത് ….
അത് കേട്ടപ്പോൾ പ്രമോദിന്റെ മനസ്സൊന്ന് നൊന്തു….
അളിയാ …. പ്രമോദ് ജോബിന്റെ കൈയിൽ പിടിച്ച് വിളിച്ചു….
വിടെടാ മൈരേ …. കൂട്ടുകാര് പോലും ത്ഫൂ…. ജോബിൻ അവന്റെ കൈ വലിച്ചെറിഞ്ഞ് പുറത്തോട്ട് പോവാനൊരുങ്ങിയതും ബെല്ലടിച്ചു……
സുജാത ടീച്ചർ ക്ലാസ്സിൽ വന്നു….
എങ്ങോട്ടാ …? ക്ലാസ്സിൽ കേറാനുള്ള ബെല്ലിനാണോ പുറത്തോട്ട് എഴുന്നള്ളുന്നത് …. കേറടാകത്ത് …. സുജാത ടീച്ചർ കൈ കാണിച്ചു…..
ഊമ്പി …. പതിയെ പറഞ്ഞ് കൊണ്ട് ജോമ്പിൽ ബഞ്ചിൽ വന്നിരുന്നു……
ഓഹോ ഇനി സ്ഥലമാറിയിരിക്കാനും ഞാൻ മൊഴിയണമായിരിക്കും …. വേഗം അറേഞ്ച് ആ വ് പിള്ളേരെ അങ്ങോട്ട് …
എല്ലാവരും ഉറുമ്പിൻ കൂട്ടിൽ കൈ വച്ച പോലെ പല ഭാഗത്തേയ്ക്കും ചിതറി…. എല്ലാവരും ചെയറായിട്ട് ഇരുന്നു..
ജോമ്പിനൊഴിച്ച് ….
ഇന്നലത്തെ പോലെ ജോബിൻ തന്റെ ബഞ്ചിലോട്ട് വരില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു..കാരണം തൊട്ട് മുമ്പത്തെ സീന് തന്നെ …..
വർഷ ജോബിന്റെ ബഞ്ചിലേയ്ക്ക് ചെന്നു…. വിയർത്ത് കുളിച്ച് കിതച്ചിരിക്കുന്ന ജോബിനെ കണ്ടതും വർഷയ്ക്ക് പേടി തോന്നി ….
കേറ് പെണ്ണ അങ്ങോട്ട് …..
കേറിയിരിക്കാൻ മടിച്ച് നിന്ന വർഷയെ തള്ളിനീക്കി ആനി പറഞ്ഞു ….
ആ ഉന്തലിൽ വർഷ ജോബിനെ മെല്ലെ ചെന്ന് തട്ടി ഇരുന്നു….
പരമാവതി ചെന്ന് വീഴാതിരിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മെല്ലെ ചെന്ന് അടിച്ചത് ….
ദേഹത്ത് തട്ടിയതും ജൊമ്പിൻ അവളെ കണ്ണൂരുട്ടി ഒന്ന് നോക്കി …
വർഷ ആവിയായെന്ന് പറഞ്ഞാൽ മതിയല്ലൊ…
അത് … ഞാന…ല്ല … അവള് … തള്ളിയപ്പൊ ….
ജോമ്പിന്റെ ചുവന്ന കണ്ണ് കണ്ടതും വർച്ച വിക്കി വിക്കി പറഞ്ഞു…
പൂർത്തിയാക്കു മുന്നേ ജോബിൻ ചുമലനക്കി തിരിഞ്ഞു…..
ഹൊ എന്തൊരു സാധനായിത് …. വർഷ മനസ്സിൽ പറഞ്ഞോണ്ട് ഒരല്പം നീങ്ങി ഇരുന്നു….
ജോബിൻ കൈയ്യിലെ ഇടി വള ഊരിയിട്ട് അത് മുഷ്ടിയിൽ മുറുകെ പിടിച്ച് ബഞ്ചിൽ മെല്ലെ മെല്ലെ അടിച്ച് കൊണ്ടിരുന്നു …
ജോബിന്റെ കൈയിലെ ഇടിവള കണ്ടപ്പോൾ വർഷക്ക് കഴിഞ്ഞ വർഷത്തെ ആ ഇൻ സി ഡന്റ് ഓർമ്മ വന്നു…..
അന്ന് ഉച്ചയ്ക്ക് എല്ലാവരും ചോർ കഴിച്ച് കൈ കഴുകാൻ പോയ സമയം … ക്ലാസ്സിൽ ഞാൻ തനിച്ചായിരുന്നു … അന്ന് പിരീഡ് സ് ആയതിന്റെ വയറു വേദന കാരണം ക്ലാസ്സ് മുഴുവൻ ഡെസ്കിൽ തല വച്ച് കുനിഞ്ഞ് കിടക്കുകയായിരുന്നു …..
പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്…. അത് അടുത്ത ക്ലാസ്സിലെ അഭിഷേക് ആയിരുന്നു ….അവൻ നമ്മുടെ ക്ലാസ്സിലെ ഡോറിലിടിച്ച് ദേ കിടക്കണ് താഴെ … വീണിടത്ത് കിടന്ന് ചിരിക്കുന്ന് പൊട്ടൻ ….