ഞാനുമെടുക്കാം
ചിരിച്ച് കൊണ്ട് ആടിയാടി വന്ന ജോമ്പിനെ കണ്ട ഞാൻ ശരിക്കും പേടിച്ചു … കൈയിലെ വള അവൻ ഊരിയതും ഞാൻ ദയനീയമായി അവനെ ഒന്ന് നോക്കി…. ദയനീയം ഒരു നർത്തകിയായ എന്റെ കണ്ണുകൾ പല തവണ അണിഞ്ഞ വേഷമാണ്…. പക്ഷെ ഇത്തവണ എന്റെ കണ്ണുകൾ ശരിക്കും കെഞ്ചിപ്പോയി. രക്ഷ ഇല്ലാന്ന് മനസിലായ നിമിഷം ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു …
പക്ഷെ പിന്നെ നടന്നതൊക്കെ ഞാൻ കരുതിയതിനെതിരായിട്ടാണ്…. അവന്മാരുടെ അലർച്ച കേട്ടു പേടിയോടെ ഒരു കണ്ണ് തുറന്നതും ഞാൻ കണ്ടത് ജോബിൻ എല്ലാത്തിനെയും തന്റെ ഇടിവള കൊണ്ട് ഇടിക്കുന്നതാണ് … ആദ്യ നിമഷങ്ങളിൽ തന്നെ കൂട്ടത്തിലെ ദുർബലരായ രണ്ട് പേർ നിലംപൊത്തി …. ഇപ്പൊ രണ്ട് പ്പേർ ജോബിനെ ഒരുമിച്ചാക്രമിക്കുവാണ് … ഒരുത്തനെ ജോബിൻ തൂക്കിയെറിഞ്ഞു മറ്റവനെ കൊങ്ങയ്ക്ക് പിടിച്ച് ചുവരോട് പൊക്കി ചേർത്ത് പിടിച്ച് ഇടിവളയിട്ട് മൂക്കിന് നടുവിലായി രണ്ട് പഞ്ച്… എന്നോട് അസഭ്യം പറഞ്ഞവനായിരുന്നു ആ തല്ല് കിട്ടിയത്.
എന്റെ ക്ലാസ്സിലെ അതായത് എന്റെ കോട്ടയിലെ കുട്ടികളെ തൊടാൻ നീ ഒന്നൂടൊന്ന് മൂക്കണം …. ആരും കാണാതെ എഴിച്ച് പോ മൈരേ… അവനെ താഴെ എറിഞ്ഞിട്ട് ജോബിൻ വാതിലും തുറന്ന് ക്ലാപ്പിന് വെളിലേയ്ക്ക് പോയി …
സത്യം പറഞ്ഞാൽ കുറച്ച് നേരം ഞാൻ സ്തംഭിച്ചിരിന്നു പോയി… ഇവന്മാരുടെ അപ്രതീക്ഷിതമായ അക്രമണവും ജോബിന്റെ റിയാക്ഷനാം എല്ലാം കൂടെ….
ജോബിൻ വെളീലോട്ട് പോയതും വീണ്ടും ക്ലാസ്സിൽ ഞാൻ തനിച്ചായതറിഞ്ഞ് ക്ലാസ്സിൽ നിന്നുമിറങ്ങി ഓടിയ രംഗമോർത്തപ്പൊ ചിരി വന്നു …
വട്ടാണല്ലേ …..
കനമുള്ള സ്വരം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത് ….
എന്താ…?
“അല്ല ചുമ്മ ഇരുന്ന് ചിരിക്കുന്ന് … അതോണ്ട് ചോദിച്ചതാ … ജോബിൻ ഇടി വള കൈയിലേയ്ക്ക് തിരിച്ചണിഞ്ഞ ശേഷം പറഞ്ഞു….
“ഏയ് വെറുതെ ….”
ശ്ശൊ ചമ്മി നാറി …… മണ്ടി …..
അന്നത്തെ ആ സംഭത്തിന് ശേഷം ഞാൻ ജോബിനെ ശ്രദ്ധിക്കാറുണ്ടായിരുന്നു…. പ്രശ്നമെന്തെന്നാൽ അവൻ കൂട്ടുകാരുടെ നിക്കുമ്പഴേ ഈ ഞരമ്പ് ഉളളൂ …. ഒറ്റയ്ക്ക് ആണേൽ ആള് ഡീസന്റാ…. എത്രയോ തവണ എന്റെ മുന്നിലൂടെ ഒറ്റയ്ക്ക് പോയിരുന്നു , അപ്പോഴൊന്നും അവനെന്റെ മുഖത്ത് പോലും ശരിക്ക് നോക്കീട്ടില്ല ….. എന്നാലാ D- കമ്പനി ഉണ്ടാരുന്നാൽ ചൂളം വിളിയും കമന്റടിയും … ച്ചെ വൃത്തികെട്ടവൻ…..
“ങേ…… ? ” ….
ഉയ്യോ സൗണ്ട് കൂടി പോയ് …… എന്റീശ്വരാ …എന്റൊരു കാര്യം …
” അത് ….അതൊന്നൂല്ല……. ” …..
“ഓ……..” ജോബിൻ മുരണ്ടു….
ഇശ്വരാ എപ്പഴാണാവോ ആ മൊരട്ട് സ്വഭാവമെടുക്കുന്നത് ….. ഇവന്റോടെ എങ്ങനെ പ്രോജക്ട് കംപ്ലീറ്റാക്കുമോ എന്തോ…..?
വർഷ ജോബിൻ കാണാതെ തലയിൽ കൈ വച്ച് ചിന്തിച്ചു…… ഇവനും കൂടെ വേണ്ടിട്ട് ഞാൻ വർക്ക് ചെയ്യണം …. കൂട്ടുകാര്യമായി തല്ല് കൂടി നടക്കുന്ന ഇവൻ ചെയ്യ്യോ വല്ലതും ….എവിടുന്ന് ….. വന്നാൽ തന്നെ എങ്ങനെയാ ഇവനെ ഞാൻ കൈകാര്യം ചെയ്യുക … അടുത്തിരിക്കുമ്പഴേ പേടിയാവുന്നു…പിന്നെയാ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്……. ഈശ്വരാ കാത്തോണേ…….
ഇതേ സമയം മറ്റൊരു ബഞ്ചിൽ …..