Unknown Eyes 3 [കാളിയൻ]

Posted by

“ഈശ്വരാ ഭഗവാനേ നല്ലത് ചെയ്യണവർക്ക് നല്ലത് വരണേ….” ഞാൻ നല്ലത് മാത്രമല്ലേ ചെയ്യുന്നത് ആ എനിക്കെന്തിനാ ദൈവമേ ഈ വിധി …. കൊതിച്ച പെണ്ണ് ഒരു അടി അകലെ ഉണ്ടായിരുന്നിട്ടും നോക്കി ഇരിക്കാനാണല്ലോ വിധി….. അത് വിട് അതും പോരാത്തേന് ഇടുത്തി വീണവന്റെ തലേൽ തേങ്ങാ വീണ പോലെ മറ്റൊരു മാരണത്തേ എന്തിനാ ഈശ്വരാ നീ എനിക്ക് തന്നത് ….

വിഷ്ണു അടുത്തിരുന്ന് ബുക്കിൽ കുത്തിക്കുറിക്കുന്ന ഹെലനെ നോക്കി ഇങ്ങനെ ഓരോ ആത്മഗതങ്ങൾ വിട്ട് ഇരുന്നു ….

പെട്ടെന്ന് ഹെലൻ എന്താ എന്ന ഭാവത്തിൽ വിഷ്ണുവിനെ കണ്ണുരുട്ടി നോക്കി ….

അന്തംവിട്ട് പോയ വിഷ്ണു ഒന്നുമേയ് ഇല്ലയ് എന്ന ഭാവത്തിൽ ഇരുന്ന ഇരുപ്പിൽ തന്നെ തല മെല്ലെ തിരിച്ചു ….

ഇതിപ്പൊ ജീവിതത്തിന്റെ ഒരു ഭാഗമായ് തീർന്നിരിക്കുന്നു …. കണ്ണുരുട്ടലും ചാടിക്കടിക്കലുമൊക്കെ ….ഇനി എന്തൊക്കെയാണോ ആവോ ഉണ്ടാവാൻ പോണേ …. ഇങ്ങനെ പോകുവാണേൽ പ്രേജക്ട് കഴിയണേന് മുന്നേ തന്നെ ഞാനുമിവളും അടിഞ്ച് പിരിഞ്ച് പോവും …..

ഇങ്ങനെയൊക്കെ ആണേലും ഇടയ്ക്കിടയ്ക്ക് ഞാൻ അനുവിനെ ഇടം കണ്ണിട്ട് നോക്കാറുണ്ട് … അവളും ഇടയ്ക്ക് തിരിച്ചും നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി …..എന്തായാലും അന്നത്തെ ആ അടിയ്ക്ക് ശേഷം അനു തന്നെ ശ്രദ്ധിക്കാറുണ്ട് ….ഇടയ്ക്കിടയ്ക്ക് നമ്മുടെ കണ്ണുകൾ തമ്മിലുടക്കാറുണ്ട് …. ഇതാണോ ഇനി പ്രണയം … ഇതൊരു ഗ്രീൻ സിഗ്നലാണോ ……. അവൾക്കും എന്നെ ഇഷ്ടമാണോ ഇനി ….. വെറും നോട്ടം വച്ച് കൊണ്ട് അത് തീരുമാനിക്കാനാവില്ല…. ആഹ് വരുന്നിടത്ത് വച്ച് കാണാം

ഇടയ്ക്ക് ടീച്ചർ പ്രോജക്ടിനെ പറ്റി തിരക്കി …. ഇന്ന് മുതൽ പ്രോജക്ട് വർക്ക് ചെയ്യാൻ പറഞ്ഞു … പഠിപ്പിച്ച് കഴിഞ്ഞ് ടീച്ചർ പ്രോജക്ടിനെ പറ്റി സംസാരിക്കാൻ സമയം തന്നു….എല്ലാവരും ടീം ആയി ചർച്ച ചെയ്യാൻ തുടങ്ങി … പ്രോജക്ട് ആണ് ടീച്ചർ പറഞ്ഞതെങ്കിലും മിക്കവര്യം മറ്റു പലതുമായിരിക്കും മിണ്ടീം പറഞ്ഞുമിരിക്കുന്നത് …..പക്ഷെ നമ്മൾ തമ്മിൽ അത് പോലുമില്ല…. ഹെലൻ ബുക്കിലെന്തൊക്കെയോ കുത്തി വരയ്ക്കുന്നു. ഞാനിവിടെ വിധിയേയും പഴിച്ചിരികുന്നു….

ഒരുപാട് നേരം വെറുതെ ഇരുന്ന് ബോറടിച്ചിട്ടാവണം അവൾ മിണ്ടാൻ തുടങ്ങിയത്….

വിഷ്ണു നമുക്ക് പ്രോജക്ട് ചെയണ്ടേ ?

ഹൊ എന്ത് പാവം, ഇവൾക്ക് ഇങ്ങനെയും സംസാരിക്കാനറിയാമോ ….

ഉം …. ഞാൻ വല്ല്യ താൽപര്യം കാണിച്ചില്ല….

നമ്മൾ എവിടെ നിന്ന് തുടങ്ങും..?   ഹെലൻ കൈകൾ ബഞ്ചിൽ വച്ച് അതിൽ തല ചായ്ച്ച് മുകളിലേയ്ക്ക് നോക്കി ചോദിച്ചു…..

എന്തൊരു നിഷ്കളകത …. ഒരു പിക്കാച്ചു മോഡൽ …. എപ്പോഴും ദേഷ്യം തളം കെട്ടിയ മുഖത്ത് നിഷ്കളങ്കതയുടെ ഭാവം കാണാൻ ഒരു പ്രത്യേക ഭംഗി….

ആ……… ഞാൻ നീട്ടി മൂളി , വലിയ താൽപര്യമില്ലാതെ…..

പെട്ടെന്നാണ് ഹെലന്റെ മുഖം കറുത്തത് …. ഈശ്വരാ എത്ര പെട്ടെന്നാണ് ഈ പെണ്ണിന്റെ മുഖം മാറുന്നത് … പുരികമെല്ലാം കോണിച്ച് കണ്ണ് കൂർപ്പിച്ച് ചുണ്ട് അമർത്തി ….

പൂവിരിയുന്ന പോലെ ദേഷ്യം വിരിഞ്ഞ് വരുന്നു … പക്ഷെ ഇതൽ പ്പം പേടിപ്പിക്കുന്നതാണെന്ന് മാത്രം …

വേണ്ടേൽ വേണ്ട …. ഞാൻ  ആരേം നിർബന്ധിക്കുന്നില്ല… വേണോങ്കിലൊക്കെ മതി….ഇത്രയും പറഞ്ഞിട്ടവൾ തല തിരിച്ച് കിടന്നു …..

വോ ആയ്ക്കോട്ടെ …..

Leave a Reply

Your email address will not be published. Required fields are marked *