എനിക്ക് എങ്ങനേലും അനുവിനെ വളച്ചെടുക്കണം എന്നായിരുന്നു…..ഇപ്പൊഴാണ് അതിന് പറ്റിയ അവസരം … പക്ഷെ എനിക്കതൊറ്റയ്ക്കാവില്ല….. ഒരാളുടെ സഹായം വേണം , ഉപദേശം വേണം, പ്രത്യേകിച്ച് പെൺ വിഷയത്തിൽ പുലിയായ ഒരാൾടെ …. എന്നെ അതിന് സഹായിക്കുന്ന ആരുണ്ട് ക്ലാസ്സിൽ വിശ്വാസിക്കാവുന്ന ഒരുത്തൻ , രാമഭദ്രന് മായൻ കുട്ടിയെ പോലെ ചത്താലും കൂടെ നിക്കുന്ന ചങ്ക്, ചങ്ക് ആക്കാൻ പറ്റിയ ഒരുത്തനെ തേടി എന്റെ കണ്ണുകൾ അലഞ്ഞു … കണ്ണുടക്കിയത് അവനിലാണ്….
” ദേ ഈ വര കണ്ടാ ഇതാണ് പുത്ര കർമ്മിണ്ണിയോഗം ഇത് ദേ ഈ വരയിൽ ക്രോസ്സ് ചെയ്താൽ ശ്രീകുട്ടിയ്ക്ക് പിള്ളേരഞ്ചാ…..”
പ്രോജക്ട് ചെയ്യാൻ
പെയറായ് കിട്ടിയ ശ്രീക്കുട്ടീടെ കൈ നോക്കി ഉൾപുളകം കൊള്ളുന്ന അഖിലിൽ …………..!!!!!
തുടരും