‘ ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത്…” ഇവൾ തറ തന്നെ…
എന്തുവാ..?”
അല്ല ഇതൊരു തറ പരിപാടി തന്നെന്ന് പറയുവയിരുന്ന്,ഈ പ്രോജക്ടും ടീമും ഒക്കെ…
ഓ അത്..ശേരിയ….പരമ ബോർ,, ആഹ് പക്ഷേ ചിലർക്കൊക്കെ ബംബർ അടിച്ചിട്ടൊണ്ടേ….ഹെലൻ അനുനെ ഇടം കണ്ണിട്ടു നോക്കിയിട്ട് എന്നോട് തിരിഞ്ഞ് പറഞ്ഞു ….
അത് എനിക്കിട്ട് ഒന്ന് കൊട്ടിയതാണല്ലോ പിള്ളേച്ച ….അതിന് അനുനെറെ മേൽ എനിക്ക് കണ്ണുള്ള കാര്യം ഇവൾക്കെങ്ങനറിയാം..
“ഇതൊരു അവസരമായിട്ട് ആരും എടുക്കേണ്ട,ഞാൻ പറഞ്ഞതിൻ്റെ അർത്ഥം എല്ലാവര്ക്കും മനസില്ലായെന്ന് തോന്നുന്നു..”
.ടീച്ചർ തുടർന്നു…
“യുവകോമലൻമരു എൻ്റെ പെൺകുട്ടികളെ വല്ലോം നോട്ടമിട്ടെന്നറിഞ്ഞാൽ നിൻ്റെ ഒക്കെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…അത്പോലെ തന്നെ പെൺ കേസരികളും .
ഇവന്മാരുടെ ഇളക്കം കണ്ട് തുള്ളാൻ നിന്നാൽ നിൻ്റെ ഒക്കെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും .വെറുതെ എനിക്ക് ചീത്തപ്പേര് o ഉണ്ടാക്കരുത് പറഞ്ഞേയ്ക്കാം “…..
ടീച്ചർ വാർണിംഗ് തന്നു…..ടീച്ചർ അങ്ങനെയാണ്..വീട്ടിലെ അമ്മ എങ്ങനെ പെരുമാറുമോ അത്പോലെ ഞങ്ങളോടും.
“നിന്നൊക്കെ പിടിച്ച് അടുത്തടുത്ത് ഇരുത്താനൊന്നും ഒരു ugc യും പറഞ്ഞിട്ടില്ല…പിന്നെ എല്ലാം ഡിസ്ക്കസ് ചെയ്യാനും മറ്റുമൊക്കെയുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ അറേഞ്ച് ചെയ്തത്…എൻ്റെ ഒരു വിശ്വാസത്തില്…അത് തകർക്കാൻ ആർക്കേലും പ്ലാൻ ഒണ്ടെങ്കിൽ എൻ്റെ മക്കളെ പിന്നെ ഈ എന്നെ ആയിരിക്കില്ല നിങൾ കാണാൻ പോവുന്നത് ..എനിക്ക് വേറൊരു മുഖം കൂടിയുണ്ട്…പറഞ്ഞില്ലാന്ന് വേണ്ട…. ആഹ് …….! ”
എന്റെ അനു എന്റെ അതേ ബഞ്ചിൽ പക്ഷെ എന്നാ ചെയ്യാനാ ഇടയ്ക്ക് ഒരു വൻമതിലല്ലേ….
“ഇനി എല്ലാ ടീമിലെയും ഒരാൾ വന്ന് ദാ ഈ ഇരിക്കുന്ന ബോക്സിൽ നിന്ന് ഒരു തുണ്ട് എടുക്കണം , അതിൽ നിങ്ങളുടെ റിസർച്ച് സബ്ജക്ട് ആണ്, സൊ ഓരോരുത്തരായി എടുത്തോളൂ ….
“മൈര് ഇവരുടെ ഒരു കാര്യം …..”
ഞാൻ പോയി എടുക്കുമോ എന്ന ഡൗട്ടിൽ ഹെലൻ എന്നെ നോക്കി … ഞാൻ മൈൻഡ് ചെയ്തില്ല…. രക്ഷയില്ലന്ന് കണ്ടപ്പൊ അവള് തന്നെ എണീറ്റു … ഞാൻ മാറി കൊടുക്കാനൊന്നും നിന്നില്ല…പിന്നെ ഇവൾക്കിനി ഞാൻ വഴിയൊരുക്കി കൊടുക്കാം …
” പോയ് എടുക്കേമില്ല മാറി തരത്തു മില്ല ….” ഹെലൻ പിറുപിറുത്തു കൊണ്ട് ചാടി തുള്ളി പോയി തുണ്ട് എടുക്കാൻ വേണ്ടി ബഞ്ചും ഡെസ്ക്കും മറിഞ്ഞ് വീണില്ലെന്നേ ഉള്ളു ……
അനുവിന്റെ ടീമിൽ നിന്ന് രാഹുൽ പോയി തുണ്ട് എടുക്കാൻ … ഇപ്പൊ ബഞ്ചിൽ ഞാനും അനുവും മാത്രം ….
അമ്പടി ജിഞ്ചിനാക്കടീ ഇത് തന്നെ പറ്റിയ അവസരം …..ഞാൻ ഒന്നുമറിയാത്ത