അവസാനം എന്റെ ടേൺ എത്തിയപ്പൊ ഞാൻ തന്നെ എഴുന്നേറ്റു വായിച്ചു അല്ലാതെന്നാ ചെയ്യാനാ…..
“ആനിമൽ റീ പ്രാഡക്ടിവ് സിസ്റ്റം ആൻഡ് ഹ്യൂമൻ റീ പ്രാഡക്ടീവ് ഹെൽത്ത്….”
അത് കേട്ടതും പയ്യന്മാര ങ്ങോട്ട് ചിരിയും തുടങ്ങി…. പയ്യൻമാരു ചിരിച്ചാൽ കൂടെ ഓർകസ്ട്രാ പോലെ പെൺപിള്ളാരും ചിരിക്കുമല്ലോ….
“സൈലൻസ് …….!!”
“ഇതെന്താ തമാശയെന്നാണോ വിചാരം ……” ടീച്ചറുടെ ശബ്ദമുയർന്നു….
“അളിയാ …കിടു ടോപിക് , നിങ്ങള് പൊളിക്ക് മുത്തേ…..” പുറകിൽ നിന്ന് തമ്പ് സ്അപ്പ് കാണിച്ച് അഖിലാണ് ….
ഞാൻ തിരിഞ്ഞ് നോക്കും മുമ്പേ ഹെലൻ നോക്കി… ആ നോട്ടത്തിൽ തന്നെ അവൻ ഉരുകി…..
ടീച്ചർ പ്രോജക്ടിനെ പറ്റി ഒരോ നിർദ്ദേശങ്ങൾ തന്നു . അങ്ങനെ ആ പീരീഡ് അങ്ങ് പോയി…..എല്ലാവരും അവരവരുടെ ബഞ്ചിലും പോയി ഇരുന്നു…
“അളിയാ രാഹുലെ അവളെ തന്നെ കിട്ടിയല്ലോടാ നിനക്ക് …..നിനക്ക് ഭാഗ്യമൊണ്ട് മോനേ….” പ്രമോദ് രാഹുലിനോട് പറഞ്ഞു…..
“അതിലും വലിയ ഭാഗ്യം ഇവിടെ വേറെ പലർക്കുമാണേ ……” ജോബിനെ നോക്കി സതീഷ് പറഞ്ഞു ……
“ആ ആറ്റം വർഷയെ ആണ് ജോബിന് കിട്ടിയത് …… ”
“അളിയാ കോളടിച്ചല്ലോ….”
” പോ മൈരുകളെ …………..” ജോബിൻ ചിരിച്ചോണ്ട് പറഞ്ഞു….
“ഹൊ അവന്റെ ഒരു നാണം …….., അളിയാ അളിയാ അളിയാ… അളിയാ…..”
നാല് പേരും ജോബിനെ നോക്കി കളിയാക്കി വിളിച്ചു…..
“മൈരുകളുടെ കാര്യം ഒന്ന് പഠിച്ച് ജീവിതത്തിൽ രക്ഷപ്പെടാൻ നോക്കുമ്പൊ …..”
“അളിയാ ജോബിനെ , എപ്പൊ തുടങ്ങിയെടാ നിന്റെ പഠിത്തം……”, അളിയാ ഇവൻ കൈവിട്ട് പോണ കോളുണ്ടേ……”
അജിത്ത് കളിയാക്കി പറഞ്ഞു………
പെട്ടെന്നാണ് മൊബൈലുകൾ ഒരുമിച്ച് ശബ്ദിച്ചത് …… !!!!
അപ്പോഴെ ജോബിന് കാര്യം കത്തി…. “ആഹ് വന്നല്ലോ വനമാല…..
“അൺനോൺ ഐസ് ” സ്ക്രീനിൽ തെളിഞ്ഞു…..
“എന്താടാ രാഹുലെ ഇത്തവണ …..”
ജോബിൻ ഡെസ്ക്കിന്റെ മണ്ടേൽ ചാടി ഇരുന്ന് രാഹുലിന്റെ ഫോണിലേക്ക് എത്തി നോക്കി ….
മെസ്സേജുകൾ ഒന്നിന് പുറകേ ഒന്നായ് വന്നു…….
“ആഹാ എല്ലാരും വലിയ സന്തോഷത്തിലാണല്ലോ…. ഈ സന്തോഷമൊന്നും അധികനാൾ കാണില്ല കേട്ടോ…..”
ഇതിനിടേൽ നിങ്ങളീ ഈ പാവം അമ്മൂനെ മറന്നേല്ലേ…..മ്… എനിക്കറിയാം മറന്നൂന്ന്… അതോണ്ട് നിങ്ങളെ ഒന്ന് ഓർമ്മിപ്പിക്കാനാ അമ്മൂട്ടി ഇപ്പൊ വന്നേ…. എന്നാ പോട്ടെ…..
ബൈ……..