Unknown Eyes 3 [കാളിയൻ]

Posted by

മെസ്സേജ് കണ്ട എല്ലാവരുടെയും മുഖങ്ങൾ കറുത്തു… ശരിക്കും എല്ലാവരും മറന്നിരിക്കുകയായിരുന്നു അമൃതേനേം ആ ഗ്രൂപ്പിനെയുമൊക്കെ ….

 

ആരാടാ കഴുവേറീ നീ……”?

കലികേറിയ രാഹുൽ ഒരു മെസ്സേജ് ഇട്ടു…..

“ഡാ…..” അജിത്തവനെ തടയുന്ന പോലെ വിളിച്ചു…..

“അങ്ങനെ ചോദിക്കളിയാ രാഹുലേ…..” ജോബിൻ രാഹുലിന്റെ പുറത്ത് തട്ടി പ്രോത്സാഹിപ്പിച്ചു….

പക്ഷെ അതിലും വേഗത്തിൽ റിപ്ലൈ വന്നു…

” തന്റേടമാക്കെ കൊള്ളാം …. പക്ഷെ ആലോചിച്ച് വേണമത് കാണിക്കാൻ …. ഈ ഗ്രൂപ്പിൽ ഞാൻ ആഡ് ചെയ്ത എല്ലാവരുടെയും ചരിത്രവും രഹസ്യവുമൊക്കെ എനിക്കറിയാം … ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ നിങ്ങളുടെ കൂടെ ഒരു നിഴൽ പോലെ കാണുമെന്ന് …. അതുകൊണ്ട് സൂക്ഷിച്ച് വേണം പെരുമാറാൻ അല്ലെങ്കിൽ വലിയ വലിയ പ്രത്യാഖാതങ്ങൾ അനുഭവിക്കേണ്ടിവരും……

നിങ്ങൾക്ക് പോലീസിന്റെ സഹായം തേടാം അതു പക്ഷെ നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ കുഴിക്കുന്ന കുഴിയാവുമെന്നേ ഉള്ളു …..പിന്നെ ……, ലെഫ്റ്റ് ആയി എല്ലാ പ്രശ്നത്തിൽ നിന്നും തലയൂരാമെന്ന് ആരും കരുതണ്ട… നിങ്ങൾ ഇതിൽ നിന്ന് ലെഫ്റ്റ് ആവുന്നതും മരിക്കുന്നതുമൊക്കെ തുല്യമാണ് …… ഞാൻ പറയുന്നത് മനസിലായി കാണുമല്ലോ … മനസിലാവാത്തെന്ത്..?എന്റെ ജീവിതം തകർത്ത വില്ലാളിവീരന്മാരല്ലേ……!

I just want to play with you guys….., Just like each of you played with my life…….!

കൂളിംഗ് ഗ്ലാസ്സ് വെച്ച സ്മൈലി ആയിരുന്നു അവസാന മെസേജ് ..അതിന് ശേഷം ഗ്രൂപ്പ് അഡ്മിൻസ് ഒൻലി ആയി …. അവസാന മെസ്സേജ് കണ്ടതും വിഷ്ണു നോക്കിയത് അനുവിനെ ആയിരുന്നു … ഗ്രൂപ്പിലെ മെസേജ് വായിച്ചപ്പോൾ അനുവിന്റെ മുഖത്തുണ്ടായ ഭാവ വ്യത്യാസം താനിന്നലേ ശ്രദ്ധിച്ചിരുന്നു ….. അനു തന്നെ നോക്കി നിൽക്കുവായിരുന്നു …. ഇത്തവണ അനുവിന്റെ കണ്ണുകളിലെ വികാരം എനിക്ക് മനസിലായി …. അത് ഭയമായിരുന്നു…….എന്താണ് ഇതൊക്കെ … ഈ കുരുക്കിൽ എല്ലാം ഞാൻ ഉൾപ്പെട്ടതെന്ന്തുകൊണ്ടാവാം … എന്താണ് ചരിത്രവും രഹസ്യവുമെന്നൊക്കെ പറഞ്ഞത് കൊണ്ട് ഇ അമൃത എന്നു പറയുന്ന അജ്ഞാതനുദ്ദേശിച്ചത് …. ഇത്രയും ദുരൂഹത നിറഞ്ഞവരാണോ എന്റെ ക്ലാസ് മേറ്റ്സ് ….ഒരായിരം ചോദ്യങ്ങൾ വിഷ്ണുവിന്റെ മനസ്സിലൂടെ അതിവേഗം പാഞ്ഞു ….

അല്ലെങ്കിൽ തന്നെ തനിക്കെന്ത് ദുരൂഹതയാണ് ഉള്ളത് …? എന്തായാലും ലെഫ്റ്റ് അടിക്കണ്ടാ …..എന്താണിതിന്റെയൊക്കെ പുറകിലെന്ന് അറിയാമല്ലൊ….’

വീണ്ടും പെട്ടെന്ന് മെസ്സേജ് വന്നപ്പോൾ മിക്കവരും ഒന്ന് ഞെട്ടി….. തങ്ങൾ ചെയ്യുന്ന ഒരോ കാര്യവും ഈ മെസ്സേജ് ചെയ്യുന്ന ആൾ നേരിട്ട് അറിയുന്നുണ്ടെന്ന് കൂടി മനസ്സിലായപ്പോൾ അവരുടെ ഭയം കൂടി ……!

അതുകൊണ്ട് തന്നെ ഈ മേസ്സേജ് കൾക്ക് പുറകിൽ ക്ലാസ്സിനകത്ത് നിന്നുള്ള ആരോ തന്നെയാണെന്ന് അവർ ഉറപ്പിച്ചു……

ആ ദിവസം കൂടുതൽ പൊല്ലാപ്പ്കളൊന്നുമില്ലാതെ അങ്ങനെ തീർന്നു…

അടുത്ത ദിവസം രാവിലെ ബെഡിൽ നിന്ന് എണീറ്റ് മൊബൈൽ നോക്കിയ രാഹുൽ അതിലെ ദൃശ്യം കണ്ട്  ഞെട്ടി… ഇറ്റ്സ് ഫ്രം അൺനോൺ ഐസ് …

Leave a Reply

Your email address will not be published. Required fields are marked *