തോന്നിയത്….അജേഷിൻ്റെ പ്രവർത്തി അത്രയ്ക്കും നികൃഷ്ടമായ ഒന്നായിരുന്നു…ക്ലാസ്സിലെ സൽസോഭവിയായിരുന്ന അവൻ്റെ മറ്റൊരു മുകമായിരുന്നൂ അവർ വീഡിയോയിൽ കണ്ടത്..ഒരുമാതിരി പട്ടി നക്കും പോലെ…
വീഡിയോ കണ്ട മീനാക്ഷിയുടെ മുഖം അസ്വസ്ഥത കൊണ്ട് മൂടിയെങ്കിലും അത് ക്ലാസ്സിലെ സിസിടിവി ദൃശ്യം ആയിരുന്നു എന്ന മനസിലായതോടെ അത് ഇരട്ടിക്കുകയായിരുന്നു..അപോൾ ഈ അമൃത എന്ന നാമത്തിൽ ഈ ഗ്രൂപ്പിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയ്ക്ക് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വരെ ചോർത്തനുള്ള ശക്തിയുണ്ട് എന്നാണോ….അതോ ഇനി കോളജിലെ ഏതെങ്കിലും അദ്ധ്യപകർ ആയിരിക്കുമോ ഇതിൻ്റെ ഒക്കെ പിന്നിൽ… ആ ചിന്ത ഒരു കൊള്ളിയാൻ പോലെ മീനാക്ഷിയുടെ മനസ്സിലൂടെ പാഞ്ഞു…
ഇത്രയും ആയപ്പോഴേക്കും വിഷ്ണുവിന് കാര്യങ്ങളുടെ ഗൗരവം മനസിലായി….ഇത് വെറും കളി അല്ല….ഏതെങ്കിലും രീതിയിൽ താനും അമൃതയുടെ മരണത്തിൽ പങ്ക് ചെയ്തിരുന്നുവെന്ന് പോലും അവൻ ചിന്തിച്ച് പോയി…അല്ലെങ്കിൽ പിന്നെ തന്നെ ഇതിൽ ആഡ് ചെയ്യില്ലല്ലോ… ന്തയാലും ആ അജേഷിന്റെ കഥ കഴിഞ്ഞു..കോളേജിൽ അവൻ ബിൽഡ് ചെയ്തെടുത്ത അവൻ്റെ പ്രതിച്ഛായ ഇതോടു കൂടി ഒഴുകി പോയി…
ക്ലാസ്സിലേയ്ക്ക് പോകാൻ പുത്തനുണർവ് കിട്ടിയത് പോലെ വിഷ്ണുവിന് തോന്നി….കോളജ് ഗേറ്റ് കടന്ന് കുറച്ചു ദൂരം നടന്നപ്പോൾ തന്നെ കയറ്റത്തിൻ മുകളിൽ തലയുയർത്തി നിൽകുന്ന കോളജ് കെട്ടിടം അവൻ കണ്ടൂ…ഇത്രയും നാൾ ഇത് വെറുമൊരു കെട്ടിടമയിരുന്നൂ.പക്ഷേ ഇപ്പോൾ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ബംഗ്ലാവ് പോലെ അവനു തോന്നി…പ്രത്യേകിച്ച് കാർമേഘങ്ങൾ കെട്ടിടത്തിന് മുകളിൽ ഉരുണ്ട് കൂടി നിന്നപ്പോൾ അത് മറ്റൊരു ഹോഗ്‌വാർട്ട്സ് ആയത് പോലെ അവനു തോന്നി…പെട്ടെന്ന് ആണ് ഫോൺ ചിലച്ചത്…ഗ്രൂപ്പിലെ മെസ്സേജ് ആണോ എന്ന് നോക്കാനുള്ള തിരക്കിലായിരുന്നു വിഷ്ണു…അതെ അത് അൺനോൺ ഐസിൽ നിന്ന് തന്നെ ആയിരുന്നു….
അത് കോളജിൻ്റെ തല ഉയർത്തി നിൽക്കുന്ന ഒരു ചിത്രമായിരുന്നു….നിഗൂഢത നിറഞ്ഞ ഭംഗിയുള്ള ഒരു ചിത്രം….ചിത്രത്തിന് താഴെ മെസ്സേജുകൾ വരി വരിയായി വരാൻ തുടങ്ങി….
ഹൈ your ammu is back…..
എന്ത് ഭംഗി ആണല്ലെ നമ്മുടെ കോളേജ്…ഒരു വശ്യസുന്ധരി….ഇവിടെ ആദ്യം വന്നപോഴെ ഞാൻ ഈ ബിൽഡിംഗ് നോട് പ്രണയത്തിലായത് ആണ്…ഓരോ ചുവരിനോടും…പക്ഷേ അധികം വൈകാതെ തന്നെ ഞാൻ ഇതിൻ്റെ ഇരുണ്ട വശങ്ങൾ അനുഭവിച്ച് തുടങ്ങിയിരുന്നു…പിന്നെ പിന്നെ എനിക്കിത് ഒരു പ്രേത ബംഗ്ലവയിട്ടാണ് തോന്നിയിട്ടുള്ളത്….just like how അജേഷ് ഫീൽ today… ഇന്ന് അജേഷിൻ ഫീൽ ചെയ്യുന്നത് പോലെ….
ഞാൻ മുന്നറിയിപ്പ് നൽകിയതാണ്…ലെഫ്റ്റ് ആവുന്നതും മരിക്കുന്നതും തുല്യമാണെന്ന്….എൻ്റെ വാക്കുകൾക്ക് എതിരെ പ്രവർത്തിക്കുന്നവർക്ക് ഒക്കെ ഇതാവും സ്ഥിതി….ഇത് ചെറുത്…നിങൾ ഓരോരുത്തരെയും എനിക്കറിയാം…നിങൾ ആരോരും അറിയാതെ കാത്ത് സൂക്ഷിക്കുന്ന രഹസ്യങ്ങൾ മുതൽ നിങ്ങളുടെ നികൃഷ്ടമായ ഭ്രമങ്ങളും അടക്കാനാവാത്ത ആസക്തികളും വരെ എനിക്കറിയാം…..അത്കൊണ്ട് എന്നെ ധിക്കരിക്കുന്നത് സൂക്ഷിച്ചു വേണം…
സോ അജേഷിന് എൻ്റെ congrats അറിയിച്ചെയ്ക്ക്… ലൈഫ് ലോങ് എൻജോയ് ചെയ്യാനുള്ള സമ്മാനം അവനു നൽകീടുണ്ട്…ഇതോടു കൂടി അജേഷ് നമ്മുടെ ഗെയിമിൽ നിന്ന് ഔട്ട് ആയിരിക്കുക ആണ്
നമ്മുടെ കോളേജിൻ്റെ ഇരുണ്ട അറകളിലെയ്ക്ക് എൻ്റെ പ്രിയപെട്ട കൂട്ടുകാർക്ക്