സ്വാഗതം…….
വല്ലാത്തൊരു ഉൾപുലകത്തോടെ വിഷ്ണു ആ മെസ്സേജുകൾ വായിച്ചു…ഇന്നുവരെ ഇല്ലാത്തൊരു ത്രില്ല്…കലാപം കെട്ടഴിച്ചു വിട്ടിട്ട് പുറത്ത് നിന്ന് കണ്ട് ആസ്വദിക്കുന്ന ഫീൽ….താൻ ഒരു തെറ്റും ചെയ്തിട്ടില്ല അത്കൊണ്ട് താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന ചിന്തയായിരുന്നു വിഷ്ണുവിനെ തൻ്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ആസ്വദിക്കാൻ പ്രേരിപ്പിച്ചത്….
എന്നാൽ അണിയറയിൽ വിഷ്ണുവിന് എതിരെയുള്ള കരുക്കളും ചലിക്കുന്നുണ്ടായിരുന്നു……
ഇതിനോടകം തന്നെ ഗ്രൂപ്പിൽ വന്ന അജേഷിന്റെ വീഡിയോ ഗ്രൂപ്പിന് പുറത്തും പ്രചരിച്ചിരുന്നു….
ക്ലാസ്സിൽ കയറിയ വിഷ്ണു അനുവിനെ തിരയും മുമ്പേ നോക്കിയത് അജേഷിനെ ആയിരുന്നു…. പരിഭ്രാന്തമായ പല മുഖങ്ങളെയും പിന്നിട്ട വിഷ്ണു ബഞ്ചിൽ തല വെച്ച് കുനിഞ്ഞ് കിടക്കുന്ന അജേഷിനെ കണ്ടു…… ക്ലാസ്സിൽ വന്ന ശേഷം ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാവണം , നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അവനൊരിക്കലും സ്കൂളിൽ വരുമായിരുന്നില്ല….. ഇന്നലെ വരെ വളരെ സ്മാർട്ടായിരുന്ന പയ്യനായിരുന്നു… എല്ലാം വിധിയുടെ വിളയാട്ടം …. വിഷ്ണു മനസ്സിൽ പറഞ്ഞു. പലരും അടക്കം പറയുകയും അജേഷിനെ നോക്കി ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു…. പക്ഷെ ഗ്രൂപ്പിലെ മെമ്പേഴ്സ് ആരും അജേഷിന്റെ കാര്യത്തിൽ താൽപര്യം കാണിച്ചിരുന്നില്ല…. അവരൊക്കെ അവരുടെ വിധിയെ ഓർത്ത് വ്യാകുലപ്പെടുന്നുണ്ടാവും….. അതിനിടയിൽ അജേഷിനെ കളിയാക്കാനോ കുറ്റപ്പെടുത്താനോ ഒന്നും അവർ ശ്രമിച്ചില്ല….. ഇന്ന് അജേഷ് ആയിരുന്നെങ്കിൽ നാളെ ഞാൻ എന്ന ഭയം എല്ലാവരെയും പിന്തുടരുന്നുണ്ടായിരുന്നു…… വിഷ്ണുവിനെ ഒഴിച്ച് ….അല്ലെങ്കിൽ ഡി കമ്പനി എപ്പഴേ അജേഷിനെ എടുത്തലക്കിയേനെ …. പക്ഷെ ഇപ്പൊ അവരും സൈലന്റ് ആണ് …. അവരും ആരെയൊക്കെയോ പേടിക്കുന്ന പോലെ….. ജോബിനൊഴിച്ച് ……
ഗ്രൂപ്പിലെ വ്യക്തികളാരും ഇതേപ്പറ്റി സംസാരിക്കാനിഷ്ടപ്പെട്ടിരുന്നില്ല…പ്രതേകിച്ച് ഗ്രൂപ്പിന് പുറത്തുള്ള വരുമായി… പലതും പരസ്യമാവുമ്പോഴും അവർ എല്ലാം രഹസ്യമാക്കി വെക്കാനാഗ്രഹിച്ചു ……..!
”
വീഡിയോ കണ്ട ജോബിന് ചിരി സഹിക്കാനായില്ല…..പക്ഷേ തൻ്റെ കൂട്ടുകാര് മിനിംഗസ്യ കണക്ക് ഇരിക്കുന്ന കണ്ടപ്പ്പോ അവൻ കുറച്ച് സംയമനം പാലിച്ചു..
എന്നാലും എൻ്റെ പൊന്നളിയ ഈ മൈരൻ്റെന്ന് ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല…ജോബിൻ ഇച്ചിരി ഉച്ചത്തിൽ തന്നെ പറഞ്ഞു…
പെട്ടെന്ന് രാഹുൽ അജേഷിനെ നോക്കിയത് കണ്ടതും ജോബിൻ വാ പൊത്തി ഊറി ചിരിച്ചു
ന്താ അളിയാ ഇതിൻ്റെ ഒക്കെ അർത്ഥം….നിങ്ങളെന്താണ് ഇങ്ങനെ ശോകടിച്ചിരികുന്നത്….ഞാൻ അറിയാത്ത എന്ത് രഹസ്യം ആട നിയോക്കെ സൂക്ഷിക്കുന്നത്…..ജോബിൻ കുറച്ച് സീരിയസ്നസ് കലർത്തി ചോതിചൂ….
“ന്തൊന്നെടെയ് നി അറിയാത്ത ന്താ നമ്മക്കിടയിൽ ഉള്ളത്…നി അത് വിടളിയ….പ്രമോദ് പരഞ്ഞൊഴിഞ്ഞു
അതെനിക്ക് അറിയമളിയ നമ്മള് ഗോൾഡ് അല്ലേ അളിയാ…..പ്രമോ നിൻ്റെ