യക്ഷിയും ഞാനും [Daryl Dixon]

Posted by

,അതാരാ….??”

 

“ദേ ഇരിക്കുന്നു….!!’

 

അവളിരുന്ന ആ സോഫയിൽ ചൂണ്ടി ഞാനത് പറയുമ്പോ എന്റെ നെഞ്ചിടിപ്പ് നിന്നിരുന്നു, എന്റെ ശ്വാസം നിലച്ചിരുന്നു. അന്നേവരെ കണ്മുന്നിൽ കാണുന്നതെ വിശ്വസിക്കൂന്ന് പറഞ്ഞ എന്റെ കണ്മുന്നിൽ തന്നെ ദൈവം കൊണ്ട് കാണിച്ചു തന്നു. പത്തിരുപത് വർഷങ്ങൾക്ക് ശേഷം ഭയമെന്ന ആ വികാരം എന്നെ മുഴുവനായും മൂടി കഴിഞ്ഞിരുന്നു. ആ സോഫയിൽ അവളില്ല, പകരം ഒരു ചുവന്ന പട്ട് കഴുത്തിൽ കെട്ടിയ കറുത്ത പൂച്ച മാത്രം….!!

 

“ഓഹ് ഇതായിരുന്നോ പുതിയ കൂട്ട്…?? ഏതായാലും മോനിതിനേം നോക്കി ഇരിക്ക് ഞാൻ വല്ലതും കഴിക്കാനുണ്ടാക്കാം….”

 

അപ്പൊ ഈ യക്ഷിയൊക്കെ ഉള്ളതാല്ലേ… അതോ ഇത്രയും നേരം നടന്നതൊക്കെ എന്റെ വെറും തോന്നാലോ…?? അവരടുക്കള ലക്ഷ്യം വച്ച് പോകുമ്പോ എന്റെ തലക്കകത്ത് മുഴുവൻ ഉത്തരം ഇല്ലാത്താ രണ്ട് ചോദ്യങ്ങൾ മാത്രമായിരുന്നു.

 

പെട്ടന്ന് ചുമരിന്മേലുള്ള ആ ഫോട്ടോ അനങ്ങിയതായി എനിക്ക് തോന്നി. അതും എന്റെ വെറും തോന്നലാണ് എന്ന് കണക്ക് കൂട്ടുമ്പോ അത് തെറ്റാണെന്ന് തിരുത്തി പറയുമ്പോലെ ആ ഫോട്ടോ വീണ്ടും അനങ്ങി. യാന്ത്രികമായി ആ ഫോട്ടോക്കടുത്തേക്ക് ഞാൻ നടന്നു. അടുത്തെത്തിയാലും ഫോട്ടോക്കുള്ളിൽ എന്തൊക്കെയോ ചലനങ്ങൾ സംഭവിക്കുന്നതായി തോന്നി., ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ ആ പാട് പിടിച്ചിരുന്ന പെണ്കുട്ടിയുടെ മുഖത്താണ് മാറ്റങ്ങൾ വരുന്നത്. പൊടുന്നനെ അതുവരെ ഉണ്ടായിരുന്ന ചലനങ്ങൾ നിന്നു. ഇപ്പൊ മറ്റുള്ളവരെ പോലെ തന്നെ ആ പെണ്കുട്ടിയും മുഖം വ്യക്തമായി കാണാം. നട്ടെല്ലിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ഈ പെണ്കുട്ടിയോടാണ് ഇത്രേം നേരം ഞാൻ സംസാരിച്ചിരുന്നത്. അവളാണ് കുറച്ചു മുന്നേ പൂച്ചയായി മാറിയത്. തല കറങ്ങുന്നത് പോലെയും ഞാൻ വീഴുന്നത് പോലെയും പെട്ടന്ന് അവളെന്റെ അടുത്തേക്ക് വരുന്നത് പോലെയും തോന്നി. ഇതെല്ലാം എന്റെ തോന്നലാണോ….?? അതോ നടന്ന് കൊണ്ടിരിക്കുന്ന യഥാർത്യാങ്ങളോ…??

 

 

𝓽𝓸     𝓫𝓮     𝓬𝓸𝓷𝓽𝓲𝓷𝓾𝓮𝓭         ‼️

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *