ഹണി ട്രാപ്
Honey Trap | Author : Danmee
ഞാൻ ശ്രീജ 30 വയസുണ്ട്. വീട്ടിൽ അമ്മയും എന്റെ ഒരുവയസ് തികയാത്ത മകളും ഉണ്ട്. ഭർത്താവ് ഗൾഫിൽ ആണ്. ഞാൻ ആഞ്ചിൽ പഠിക്കുന്ന സമയത്ത് എന്റെ കൂട്ടുകാരി ചുണ്ടികാണിച്ചാപോയാണ് ഞാൻ എന്റെ അച്ഛനെ ആദ്യം ആയി കാണുന്നത്. അതിശയിക്കണ്ട എന്റെ അമ്മക്ക് അപസ്‌മരത്തിന്റെ അസുഖം ഉണ്ട് അത് മറച്ചു വെച്ചാണ് അമ്മയെ അച്ഛനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. കല്യാണം കയിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛൻ അമ്മയുടെ അസുഖം വിവരം അറിയുന്നത്. അച്ഛൻ എന്റെ അപ്പൂപ്പനോട് വഴക്കിട്ട് അമ്മയെ ഉപേക്ഷിച്ചു പോയി. പിന്നീട് ഞാൻ ജനിച്ചപ്പോൾ എന്നെ ഒന്ന് കാണാൻ പോലും അയാൾ കൂട്ടാക്കിയില്ല. ഒരു കുഞ്ഞ് ആയികഴിയുമ്പോൾ അച്ഛൻ തിരിച്ചുവരും എന്ന പ്രേതീക്ഷയിൽ ആണ് അമ്മ എന്നെ പ്രസവിച്ചത്. പക്ഷെ നിരാശആയിരുന്നു ഫലം . അച്ഛൻ വേറെ കല്യാണം കഴിച്ചു. വീട്ടിൽ നിന്നും കുറച്ച് അകലെ ഉള്ള സ്കൂളിൽ ആയിരുന്നു എന്നെ ആഞ്ചം ക്ലാസ്സിൽ ചേർത്തത്.
” ഡി നീ ആ നിൽക്കുന്ന ആളെ കണ്ടോ….. അതാണ് നിന്റെ അച്ഛൻ “
അവൾ അത് പറയുമ്പോൾ എനിക്ക് ആദ്യം സന്തോഷം തോന്നിയങ്കിലും. സിഗററ്റ് വലിച്ചു കൊണ്ട് നിന്നിരുന്ന അയാളെ കണ്ടപ്പോൾ നിരാശയും ദേഷ്യവും ആണ് തോന്നിയത്. പിന്നീട് പലപ്പോഴും ഞാൻ അയാളെ കണ്ടിട്ട് ഉണ്ട്.അയാൾക്ക് എന്നെയും മനസിലായികാണണം.
അമ്മയുടെ അസുഖവും പിന്നെ ഞാൻ ഒരു പെണ്ണ് ആയത് കൊണ്ടും അമ്മയുടെ സഹോദരങ്ങൾ അമ്മയെ പതിയെ അവകാണിച്ചുതുടങ്ങി. അമ്മ ഒരു വീട്ടിൽ പണിക്ക് പോയാണ് എന്നെ പഠിപ്പിച്ചത്.
എന്റെ അച്ഛൻ അയാളുടെ രണ്ടാം ഭാര്യയിൽ ഉണ്ടായ മകനെ ഞങ്ങളുടെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ അവനോട് അയാൾ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം സഹിക്കാൻ പറ്റിയിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞു പോയി എനിക്ക് പ്ലസ് ടു വരെയേ പഠിക്കാൻ സാധിച്ചുള്ളൂ. എന്റെ അമ്മയെ സഹായിക്കാൻ ആയി ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ പണിക്ക് പോയിത്തുടങ്ങി. ആ സമയത്ത് ആണ് ഞാൻ പ്രശാന്ത് ഏട്ടനെ പരിചയപെടുന്നത്. ഡ്രൈവർ ആയിരുന്ന അദ്ദേഹം എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം എതിർത്തു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അമ്മ ഞങ്ങളുടെ കല്യാണം നടത്തി. എനിക്ക് ആദ്യം പ്രശാന്തഏട്ടനെട് പ്രേതെകിച്ചു ഇഷ്ട്ടം ഒന്നും തോന്നിയിരുന്നില്ലെങ്കിലും കല്യാണ ശേഷം അമ്മയുടെ ചികിത്സയും എന്റെ കുടുംബബാധ്യതയും ഏറ്റടുത്ത ആ മനുഷ്യനോട് വല്ലാത്ത ആദരവു തോന്നി. ഞാൻ ആഞ്ചു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ചേട്ടൻ ഗൾഫിൽ പോകുന്നത്. അമ്മയുടെ ചികിത്സയും വിട്ടുകാര്യങ്ങളും പിന്നെ ഒരു കുഞ്ഞ് കൂടി വരാൻ പോകുന്നു എന്ന ഉൾക്കണ്ട മൂലം ആണ് അദ്ദേഹം മനസില്ലമനസോടെ നാടുവിട്ടത്. ഇതിനിടക്ക് എന്റെ അച്ഛൻ അയാളുടെ സ്വത്തുകൾ എല്ലാം മകന്റെ പേരിൽ എഴുതിവെച്ചു. ആ സമയത്ത് നാട്ടുകാരിൽ ചിലർ അവകാശം ചോദിച്ചു ചെല്ലാൻ എന്നോട് പറഞ്ഞു. പക്ഷേ പ്രശാന്ത്‌ഏട്ടൻ എന്നെ തടഞ്ഞു.