പിന്നെ രാവിലെ അമ്മ ചൂലുകൊണ്ട് ചന്തിക്ക് കിട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത് തന്നെ.
: എന്താ അമ്മേ ചുമ്മാ രാവിലെ തന്നെ വിളിക്കുന്നെ.എന്റെ ഉറക്കം അങ്ങ് പോയി.
: അയ്യോ പാവം എന്റെ മോൻ ചാച്ചു ആയിരുന്നു. അമ്മ അറിഞ്ഞില്ലാ ഡാ. മണി 9 ആയി അപ്പോഴാ അവന്റെ ഉറക്കം.
: അത് എന്താ അമ്മേ ഞാൻ ഉറങ്ങിയാൾ.
: എന്നും പറഞ്ഞ തിണ്ണയിൽലാണോ കിടന്നുറങ്ങുന്ന.ഇതുകണ്ടു കണ്ടാൽ നാട്ടുകാർ പറയുമല്ലോ അമ്മ മകനെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന്.
: ഓ അങ്ങനെ ആയിരുന്നോ.
: അല്ല ഇങ്ങനെയായിരുന്നു കേറി പോടാ അകത്ത്.
ഇന്ന് അമ്മ ശിവകാമി ദേവി മൂഡ് ആയതുകൊണ്ട് ഞാൻ നേരെ അകത്തേക്കോടി.
പക്ഷേ നമ്മുടെ ബെസ്റ്റ് ടൈം അല്ലേ. അ സമയം തന്നെ ദിവ്യ അകത്തിൽ അവിടെ നിന്നും വരുവാരുന്നു.
അവളെ കണ്ടപ്പോൾ കുതിച്ചു പാഞ്ഞു വന്ന എന്റെ മനസ്സിനെ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റി. എന്നാൽ എന്റെ കാലുകളെ എനിക്ക് നിയന്ത്രിക്കാനായില്ല.
അവളെ ചെന്ന് ഇടിച്ചു അവളും ആയി ഞാൻ താഴെ വീണുപോയി. കുളിച്ചു കഴിഞ്ഞുട്ട് ഉള്ള വരവായിരുന്നു.