സ്വാതന്ത്ര്യം തുടങ്ങിയവ എല്ലാവർക്കുമുണ്ട്. ഇങ്ങനെ ഒരു കാര്യം ചെയ്തവഴി വലിയ ഒരു സന്ദേശമാണ് രാജമ്മ തങ്കച്ചി കേരളത്തിന് നൽകിയിരിക്കുന്നത്. ധീരയാണ് അവർ. പറ്റുമെങ്കിൽ അവരെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്നാണ് എന്റെ അഭിപ്രായം. വനപാലൻ പറഞ്ഞു നിർത്തി.
അടുത്ത പാനലിസ്റ്റ് സിനിമാ സംവിധായകൻ ബാബു ബിൽബോവ ആയിരുന്നു. ദേശീയ അവാർഡ് ഒക്കെ നേടിയിട്ടുള്ള സംവിധായകനാണ് ബിൽബോവ.
മിസ്റ്റർ ബിൽബോവ താങ്കൾക്കെന്താണ് ഇതിനെപ്പറ്റി പറയാൻ ഉള്ളത്.ഇതിലേ സാംസ്‌കാരിക വിരുദ്ധത ചർച്ച ആകുമ്പോൾ എന്താണ് താങ്കളുടെ അഭിപ്രായം?- ആങ്കർ കനീഷ് ചോദിച്ചു.
എന്റെ കനീഷ്, ഇതിലെ സാംസ്‌കാരിക വിരുദ്ധതയും തേങ്ങാക്കൊലയുമല്ല ഞാൻ ശ്രദ്ധിച്ചത്. എന്തൊരു സ്ത്രീയാണ് അവർ. ഹോ ശ്രീവിദ്യ, ജയഭാരതി, വിജയശ്രീ യുഗത്തിന് ശേഷം ഇത് പോലെ ശരീര സൗന്ദര്യം ഒത്തിണങ്ങിയ ഒരു സ്ത്രീയെ ഞങ്ങൾ കണ്ടിട്ടില്ല. അപാരമായ നിതബങ്ങൾ, വർണനാതീതമായ സ്തനങ്ങൾ… സത്യം പറഞ്ഞാൽ അവർ സമ്മതിക്കുമെങ്കിൽ അവരെവച്ചു ഒരു സിനിമ പുറത്തിറക്കാനാണ് എന്റെ ആഗ്രഹം.
ആങ്കർ കനീഷ് അപ്പോൾ ഇടപെട്ടു. പാനലിസ്റ്റുകളുടെ അഭിപ്രായം നമ്മൾ കേട്ടു. ഇപ്പോഴിതാ പ്രതികരണം അറിയിക്കാൻ പൊതുജനങ്ങൾ വിളിക്കുന്നു. ആദ്യം സംസാരിക്കുന്നത് കൊച്ചിയിൽ നിന്നും അലീന ജേക്കബ്.
അലീന കേൾക്കാമോ- കനീഷ് ചോദിച്ചു.
കേൾക്കാം കനീഷ് – അപ്പുറത്ത് നിന്നു അലീന പറഞ്ഞു.
പറഞ്ഞോളൂ അലീന – കനീഷ് അവരോടു പറഞ്ഞു.
കൊച്ചിയിലെ ഒരു സ്‌കൂളിലെ പ്രിൻസിപ്പൽ ആണ് ഞാൻ. രാജമ്മ മേഡത്തിന്റെ വീഡിയോ കണ്ടു, കൊള്ളാം ഗംഭീരമായിരുന്നു.വീഡിയോ എടുത്ത സ്റ്റുഡിയോക്കാരും അഭിനന്ദനം അർഹിക്കുന്നു.ഇതിനെതിരെ നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരെ ഞാൻ ചർച്ചയിൽ കണ്ടു. അവർ പൊട്ടക്കിണറ്റിലെ തവളകളാണ്.
ഒരു സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിക്കുന്നതിനു പ്രായം ഒരു പ്രശ്‌നമല്ല എന്നാണ് എന്റെ അഭിപ്രായം. തന്റെ കല്യാണ സേവ് ദ ഡേറ്റ് വിഡിയോയിൽ അച്ഛമ്മയുടെ വീഡിയോ തന്നെ ആദ്യം ഇറക്കിയ രാഹുൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇത്തരത്തിൽ സപ്പോർട്ടീവ് ആയ കുടുംബാംഗങ്ങൾ ആണ് സ്ത്രീകൾക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം.
എന്റെ മകൻ ജെറിയും അടുത്ത ഡിസംബറിൽ വിവാഹം കഴിക്കുവാണ്. ഇന്ന് വീഡിയോ കണ്ട അവൻ എന്നോട് ചോദിച്ചു, മമ്മിക്കും ഇത് പോലെ എന്റെ സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിച്ചൂടെന്നു. ഇത് വളരെ സ്വാഗതാർഹമായ ഒരു മാറ്റമാണ്. രാജമ്മ തങ്കച്ചി മേഡം വലിയ ഒരു മാറ്റമാണ് കേരളീയ സമൂഹത്തിൽ കൊണ്ട് വന്നിരിക്കുന്നത്.-അലീന പറഞ്ഞു.
അപ്പോൾ മിസ്സിസ് അലീന, നിങ്ങൾ മകൻ ആവശ്യപ്പെട്ടത് പോലെ സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ – ആങ്കർ കനീഷ് ചോദിച്ചു.
‘തീർച്ചയായും കനീഷ്, എനിക്ക് ഇത് വരെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ധൈര്യം ഉണ്ടായിരുന്നില്ല, എന്നാൽ രാജമ്മ മേഡത്തിന്റെ വീഡിയോ എനിക്ക് നല്ല ധൈര്യം തന്നു ‘- അലീന പറഞ്ഞു.