!! ദൈവമേ എന്റെ സ്വപ്ന നഗരം…!! സിനിമയിൽ ഒക്കെ അമേരിക്ക കണ്ട് സായൂജ്യം അടഞ്ഞിരുന്ന എനിക്ക് അവരോട് സംസാരിക്കാൻ പറ്റിയത് തന്നെ എന്തോ വല്ല്യ കാര്യം ആയി തോന്നി..
എന്റെ മനസ് മൈരൻ ഉണർന്നു….. മോനൂസേ ഇതാണ് അവസരം. ഇവരെ സോപ്പിട്ടാൽ നിനക്ക് അമേരിക്ക കാണാം…… ഈ ചിന്ത വരാൻ കാരണം വേറൊന്നും അല്ല വർക്കല ബീച്ചിൽ നിന്നും കോവളം ബീച്ചിൽ നിന്നും ഒക്കെ ഒത്തിരി പയ്യന്മാർ വിദേശികളെ സോപ്പിട്ട് രക്ഷപ്പെട്ട ഒത്തിരി ചരിത്രങ്ങൻ നോമിന് നേരിട്ട് അറിയാമായിരുന്നു.
മ്യൂസിയത്തിലും മൃഗശാലയിലും ഒക്കെ ഞാൻ അവരോടൊപ്പം നന്നായി വാചകം അടിച്ചു നടന്നു.. മൊത്തം ഡീറ്റൈൽസ് ഉം ഞാൻ ചോർത്തി.. സ്വന്തമായി രണ്ട് Walmart സൂപ്പർ മാർക്കറ്റ് ഉള്ള ടീം ആണ്. അത് പോരാതെ മൂത്ത മകന് ഒരു വല്ല്യ IT കമ്പനിയും ഉണ്ട്.
രണ്ടുപേർക്കും എന്നെ നന്നായി ബോധിച്ചു. നാളെയും വരാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണും പൂട്ടി yes പറഞ്ഞു.. തിരിച്ചു വരാൻ സമയം 1000 രൂപയും തന്നു.
എനിക്ക് എന്താണെന്ന് അറിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് ആയിരുന്നു അന്ന് രാത്രി.. ഒരു പോള കണ്ണടക്കാതെ നാളെ അവരെ എങ്ങനെ ഇംപ്രെസ് ചെയ്യാം എന്നൊക്കെ plan ചെയ്തു..
രാത്രി ഒന്നു കഴിഞ്ഞു കിട്ടാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. എങ്ങനെയോ ഒക്കെ രാവിലെ ആയി. ഞാനും അച്ഛനും കൂടെ അവരെ രാവിലെ റിസോർട്ടിൽ പോയി പിക്ക് ചെയ്തു.. നേരെ നെയ്യാർ ഡാമിലോട്ട് വിട്ടു.. ഞാൻ വെറുതെ എന്റെ കഷട്ടപ്പാട് ഒക്കെ പറഞ്ഞു ഒരു സീൻ ഉണ്ടാക്കി.
എന്താണെന്ന് അറിയില്ല എന്റെ അച്ഛനും എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ഓസ്ക്കാർ ലെവൽ അഭിനയത്തിൽ രണ്ടു പേരും ഫ്ലാറ്റ്.. അവസാനം ആയി ഞാൻ ലാലേട്ടൻ ചിത്രത്തിൽ സോമൻ ചെട്ടനോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചതു പോലെ njanum ഒരു ഡയലോഗും അടിച്ചു…..