ഉണ്ണിയുടെ അമേരിക്ക [Unni]

Posted by

“will you please help me”

 

ചെവിയുടെ തൈക്കൂടം ബ്രിഡ്ജ് വരെ അടിച്ചു പോകാറായ അപ്പൂപ്പൻ ഞാൻ പറഞ്ഞത് കേട്ടോ എന്നൊരു സംശയം എനീക്ക് ഉണ്ടായിരുന്നു.. ഭാഗ്യം രണ്ടുപേരും നന്നായി കേട്ടിട്ടുണ്ട്..

വൈകീട്ട് പോകാൻ നേരം എനിക്ക് 5000 രൂപ തന്നു.. എന്നിട്ട് എന്റെ mail id യും ഫോൺ നമ്പറും വാങ്ങി.. എന്തെങ്കിലും ഉണ്ടെങ്കില് വിളിക്കാം എന്നു പറഞ്ഞു. പിറ്റേ ദിവസം എന്നോട് വരണം എന്നൊന്നും അവര് പറഞ്ഞില്ല.. എനിക്ക് ഒരു കാര്യം മനസിലായി എന്നെ നൈസ് ആയിട്ട് ഒഴിവാക്കിയത് ആണെന്ന്..

 

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവര് തിരിച്ചു പോയി. ഞാൻ എല്ലാം അങ്ങ് മറന്നു തുടങ്ങി. രണ്ട് ആഴ്ച കഴിഞ്ഞത് +1 ല് നിന്നും എനിക്ക് ഒരു call  വന്നു.. അത് അമ്മൂമ്മ ആയിരുന്നു.. സുഖ വിവരം ഒക്കെ തിരക്കി എന്നിട്ട് എന്റെ BCA സർട്ടിഫിക്കറ്റ് ന്റെ കോപ്പിയും Resume ഉം മെയിൽ ചെയ്യാന് പറഞ്ഞു..

 

ഉഫ്ഫ്.. എന്റെ കയ്യും കാലും വിറയ്ക്കാന് തുടങ്ങി.. എന്റെ സ്വപ്നം എന്നെ തേടി വരുന്നു എന്നൊരു തോന്നല് വീണ്ടും വന്നു…കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു +1 call വന്നു.. അത് അവരുടെ മകൻ ആയിരുന്നു.. ഞാൻ പുള്ളിയെ സാർ  എന്നാണ് വിളിക്കുന്നത്.. ഇനിയങ്ങോട്ട് സാർ എന്ന് പറഞ്ഞാൽ മനസിലാവും എന്ന് കരുതുന്നു.. സാർ എന്നോട് ചെറിയൊരു ഇൻറർവ്യു പോലെ നടത്തി……….

 

തട്ടിയും മുട്ടിയും BCA പാസ് ആയ എനിക്ക് ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ പറ്റിയില്ല……സാർ എന്നോടു സോറി നിങ്ങളെ സെലെക്റ്റ് ചെയ്യാന് പറ്റില്ല എന്നു പറഞ്ഞു call കട്ട് ചെയ്ത് പോയി.. എന്റെ സകലമാന കൺട്രോളും പോയി.. കണ്ണിൽ നിന്നും മുല്ലപ്പേരിയറിലെ ഷട്ടർ പൊട്ടിയത് പോലെ വെള്ളം വന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ഒരു മദാമ്മയുടെ call  വന്നു… നിങ്ങളെ Junior Developer ആയി സെലെക്റ്റ് ചെയ്തിരിക്കുന്നു എന്നു.. കൂടാതെ ആദ്യത്തെ 6 മാസം training ആയിരിക്കും എന്ന്…

 

അട  കടവുളെ.. എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി. പിന്നെ ഒരു 5 മാസം കൊണ്ട് നടന്നത് എന്താണെന്ന് എനിക്ക് അറിയില്ല.. ഒരു പൈസ പോലും കയ്യില് നിന്നു ചിലവായില്ല.. ചെന്നൈ യിലെ ആമേരികൻ എംബസിയിൽ വിസ ഇന്റർവ്യൂ നു പോകാൻ ഉള്ള പൈസ പോലും അമ്മൂമ്മ എനിക്ക് അയച്ചു തന്നു. പിന്നെ ടിക്കറ്റും കമ്പനി തന്നെ തന്നു

 

എന്നെ ഏറ്റവും പിടിച്ചു കുലുക്കിയത് ഇതൊന്നും അല്ല. ഓഫർ ലെറ്ററിൽ കണ്ട എന്റെ salary കണ്ടപ്പോൾ ആണ്. ഒരു കൂലിപ്പണിക്കാരൻ അവന്റെ ആയുസില് മുഴുവന്‍ പണി എടുത്താൽ കിട്ടുന്ന മൊത്തം തുക ആണ് എന്റെ ഒരു വർഷത്തെ ശമ്പളം ..

Leave a Reply

Your email address will not be published. Required fields are marked *