എന്റെ ദൈവമേ ഇത്രയും ഭാഗ്യം ഒക്കെ തരാൻ വേണ്ടി ഞാൻ എന്ത് പുണ്യ പ്രവർത്തി ആണാവോ ചെയ്തത്.. ഇറങ്ങാൻ നേരം അമ്മൂമ്മ എനിക്ക് നേരെ ഒരു ബോക്സ് നീട്ടി.. ഞാൻ തുറന്നു നോക്കിയപ്പോ ശെരിക്കും ഞെട്ടി Iphone xs Max .. നാട്ടിൽ ആ സമയത്ത് ഈ ഫോൺ ഇറങ്ങിയതേ ഉള്ളൂ …….അമ്മൂമ്മയ്ക്ക് ഒരു താങ്ക്സ് ഉം പാസ് ആക്കി അവിടന്ന് ഇറങ്ങി..
നേരെ മാത്യു ചേട്ടന്റെ വീട്ടിൽ പോയി..
വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത് കവിതാ നായരെ ആണ്….
അതോ ഇനി ഇത് കവിതയുടെ ചേച്ചി വല്ലതും ആയിരിക്കുമോ.. ഞാൻ എന്റെ ഞെട്ടിയം മുഖം എങ്ങനെ ഒക്കെയോ ചെറിയൊരു ചിരി വരുത്തി അകത്തോട്ട് കയറി. ഹലോ ഇവിടെ തന്നെ ആണോ എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ സ്വപ്ന ലോകത്തില് നിന്ന് തിരിച്ചു എത്തിയത്.
ഇത് എന്റെ ഭാര്യ ആനി അത് മക്കൾ ഹന്നയും ജോബിനും.. ഞാൻ ചേച്ചിക്ക് ഒരു ഹലോ പറഞ്ഞു പിള്ളേരെ ഒക്കെ ഒന്ന് മുടിയില് തലോടി.. വാ വല്ലതും കഴിക്കാം ചേച്ചി പറഞ്ഞു.. ആ ശബ്ദം എന്റെ സാറേ……………!!