അപ്പൊ തന്നെ പോയി ബൈക്ക് റെന്റിന് എടുത്തു. മണിക്കൂറിന് ആണ് പൈസ എന്തായാലും കുഴപ്പമില്ല എന്ന് വെച്ച് എടുത്തു പാർക്കിൽ തന്നെ വന്നു ജൂലിയെ കാണാൻ കഴിയുന്നൊട്ത് ഇരുന്നു വേറെ പെണ്ണുങ്ങളെ വായി നോക്കി വെറുതെ മനുഷ്യനെ കൊതുപ്പിച്ചോണ്ട് നടക്കുന്ന ഇവറ്റകളെ കാണുമ്പോൾ മനസിൽ ഓർമ്മ വരുന്നത് കോഴി ഫാമിൽ പെട്ട് പോയ ഒരു കുറുക്കന്റെ അവസ്ഥ ആണ് ഇപ്പൊ എന്റെ എന്ന് എനിക്ക് തോന്നി പോയി.
അങ്ങനെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അവൻ ജൂലിയുടെ അടുത്തേക് ചെലുന്നത് കണ്ടത്. ഞാൻ പറഞ്ഞു കൊടുത്തപോലെ തന്നെ ജൂലി അവനോട് സംസാരിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.
ജൂലി പൈസ കൊടുത്തിട്ട് കരഞ്ഞു കൊണ്ട് ആണ് പോയെ.
അവൻ ഒരു കുസലും ഇല്ലാത്തെ ആ പൈസ വാങ്ങി പോകുന്നത് കണ്ട്.
ഞാൻ അപ്പൊ തന്നെ എന്റെ ബൈക്ക് എടുത്ത് അവനെ ഫോളോ ചെയ്യാൻ തുടങ്ങി.
അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
അവൻ ആ പൈസ ഏതോ ഡ്രഗ്സ് വാങ്ങാൻ ആണ് അവളുടെ കൈയിൽ നിന്ന് മേടിച്ചെന്ന് എനിക്ക് മനസിലായി. ഒളിച്ചും പതുങ്ങി വാങ്ങുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിൽ ആകാൻ പറ്റി ഇവൻ ലഹരി മരുന്നിനു അടിമ ആണെന്ന്.
പിന്നീട് അവൻ ഒരു വീട്ടിലേക് കയറി പോയി. കുറച്ച് നേരം നിരീക്ഷിക്കൽ ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒരു നിഗമനത്തിൽ എത്തി.
ഇത് ഇവന്റെ വീട് അല്ലാ. വേറെയും പലരും അതിന്റെ ഉള്ളിൽ ഉണ്ട്. ജനലില് കൂടെ പുക വരുന്നത് കണ്ടപ്പോൾ അവർ കഞ്ചാവ് ഒക്കെ അടിച്ചു വേറെ ലോകത്തേക് പോകാൻ ആണെന്ന് തോന്നുന്നു.
വീട്ടിൽ ക്യാമറ ഒന്നും ഇല്ലാ എന്ന് എനിക്ക് മനസിലായി.
അതുകൊണ്ട് ഞാൻ മതിൽ ചാടി ഉള്ളിൽ കയറി ജനലിൽ കൂടെ നോക്കിയപ്പോ.
മിക്കതും അതിന്റെ ഉള്ളിൽ മരുന്ന് അടിക്കൽ തുടങ്ങി.
അവനും ഉണ്ടായിരുന്നു.
പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം തിരിച്ചു സൈഫ് സ്ഥലത്ത് വന്നു പിന്നെ ബൈക്ക് എടുത്തു തിരിച്ചു.
പോരുന്ന വഴി ഒരു മലയാളിയേ പരിചയപെടുകയും പുള്ളിയുടെ ഫോണിൽ നിന്ന് ഓസി രേഖയെ വിളിച്ചു.
അവൾക് ആണേൽ തന്നെയും ബാംഗ്ലൂർ കൊണ്ട് പോയില്ല എന്ന് പറഞ്ഞു വിഷമം അഭിനയിച്ചു.
പിന്നെ കുറച്ച് നേരം സംസാരിച്ച ശേഷം രാവിലെ വിളിക്കം എന്ന് പറഞ്ഞു. ദീപു നെയും വിളിച്ചു അവൾ കിടന്നു കൂടെ ജയേച്ചി യും ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. ഒറ്റക്ക് അല്ലല്ലോ.