“അല്ലാ നമ്മൾ എങ്ങനെ ഉള്ളിൽ.
അവർ എഴുന്നേറ്റാൽ?”
“എന്നെ അവർ തട്ടും.
നിന്നെ ഫുൾ ആയി കണ്ടാ ശേഷം തട്ടും.”
അവൾ ഒന്ന് നിന്ന് പോയി ആലോചിച്ചു.
അപ്പോഴേക്കും മതിൽ ചാടി ഞാൻ.
“നീ ആരെ നോക്കി ഇരിക്കുവാ വേഗം ചടടി ”
ജിൻസും, ടി ഷേർട്ടും ആണ് വേഷംആയത് കൊണ്ട് എളുപ്പം അവൾ ചാടി.
“മുൻ പരിജയം ഇല്ലലെ.
അല്ലാ തള്ള വെയ്‌ലി ചാടിയത് ആയത് കൊണ്ട് മോൾക് മതിൽ ചാടൻ എളുപ്പം ആണെന്ന് ആണ് ഞാൻ കരുതിയെ.”
“അല്ലാ നിനക്ക് എങ്ങനെ അറിയാം എന്റെ അമ്മ എന്റെ അപ്പന്റെ കൂടെ പോന്നത് ആണെന്ന്?”
“നിന്റെ തള്ള തന്നെ എന്നോട് പറഞ്ഞു.
എന്നിട്ട് നാട്ടുകാർ കെട്ടിച്ചത് അല്ലേടി.
അതിലെ പ്രൊഡക്ട് അല്ലെ നീ.”
ഞാൻ ചിരിച്ചു.
അവൾക് ചിരി വരുന്നുണ്ട് പക്ഷേ ടെൻഷൻ ആണ്.
“അമ്മ എപ്പോ പറഞ്ഞു?”
“എനിക്ക് ഒരു വർഷം ചോറ് തന്നതല്ലെ പ്രാരാബ്ദം മൊത്തം ഈ ചെവിയിലേക് പറഞ്ഞു കൊണ്ട് ഇരിക്കും അത് കൊണ്ട് കറി ഒന്നും കുട്ടണ്ട ആവശ്യം ഇല്ലാ അങ്ങ് ദേഹിച് പോകും.”
അങ്ങനെ ഞങ്ങൾ പുറക് വശത്ത് എത്തി.
അവൾ ആണേൽ ജനലിൽ കൂടെ ഉള്ളിൽ അനകം ഉണ്ടോ എന്ന് നോക്കുന്നുണ്ട്.
എനിക്ക് അറിയാമല്ലോ കൂട്ടുകാർ പറഞ്ഞ അറിവിൽ ഈ സാധനം ഒക്കെ അടിച്ചാൽ അപ്പോഴാണ് കുറച്ച് കിക് ഉള്ള് പിന്നെ ശവം ആയിരിക്കും എന്താ സംഭവിച്ചെന്ന് പോലും അറിയില്ല.
അവൾ നോക്കി കൊണ്ട് ഇരുന്ന ടൈം തന്നെ ഞാൻ പുട്ട് ലോക്കറ്റ് ചെയ്താ ഭാഗം നോക്കി ആഞ്ഞു ആഞ്ഞു ചവിട്ടി.