മുതലാളി യുടെ വണ്ടിയും കൊണ്ട് കൊടുത്തു.
ദീപു നോട് ഒന്നും മിണ്ടാൻ പോലും പറ്റാതെ വന്നപാടെ ബെഡിൽ കിടന്നു ഉറങ്ങി പോയി.
ഉറക്കം വന്ന് തല പൊങ്ങില്ലായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ദീപു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.
ഒപ്പം അവളുടെ കൈയിൽ ജൂലി വാങ്ങി തന്ന ഐഫോൺ ഉണ്ടായിരുന്നു.
അതിന്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു ദീപു.
കാരണം ദീപ്തിയുടെ കൈയിലും ഇതേപോലെ ഒരണം പണ്ട് ഉണ്ടായിരുന്നു പക്ഷേ ജീവിത സാഹചര്യം കാരണം ഞങ്ങളുടെ എല്ലാം വിൽക്കേണ്ടി വന്നു ആയിരുന്നു.
“എടാ ഇത് നീ മേടിച്ചത് ആണോ.
ഇതിന് ഒരുപാട് പൈസ ആയിലെ.”
“ജൂലി ഗിഫ്റ്റ് ആയി തന്നതാ. അവളുടെ പ്രശ്നം എല്ലാം തീർത്തു കൊടുത്തതിനു.”
“ആ പിശുക്കന്റെ മോൾ ഇത് നിനക്ക് ഗിഫ്റ്റ് ആയി താരാണെങ്കിൽ.
എന്തെങ്കിലും വലിയ പ്രശ്നം ആവണമല്ലോ.
അതൊ.
ഈ മുതലാളി കുട്ടിക്ക് പണിക് വരുന്ന തൊഴിലാളി യോടെ ഉള്ള പ്രണയ സൂചകമായി വല്ലതും.”
“ഒന്ന് പോയെ ദീപു.
അവൾക് അങ്ങനെ ഒന്നും ഇല്ലാ.
ഒരു വലിയ പ്രശ്നം സോൾവ് ചെയ്തു കൊടുത്തു ഇപ്പൊ അവൾ ഹാപ്പി ആണ്.
പിന്നെ ആ തന്താ മാപ്പിള യുടെ സ്വഭാവം ഒന്നും അവൾക് ഇല്ലാ.”
“ഉം… ഉം..
എഴുന്നേറ്റു ഫുഡ് കഴിക്.
ഇന്നലെ വന്നപാടി കേറി കിടന്നതാ.
പോയി ഫ്രഷ് ആയി വാ.
വിയർപ്പ് നാറുന്നു ”
“കുളിപ്പിച്ച് തരുമോ.”