ദേ ഇനി അങ്ങോട്ട് വരണേൽ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയല്ലേ വരൂ.”
“ഏയ്… ഇല്ലാ.
ഞാൻ ചുമ്മാ ഉച്ചക്ക് സമയം കിട്ടിയപ്പോൾ വിളിച്ചതാ.
വെറുതെ.”
ദൈവമേ ഇനി ദീപ്‌തി പറഞ്ഞപോലെ ഒരു ലവ് മണക്കുന്നുണ്ടാവുമോ.
“ആ.”
“ഇയാൾ അവിടെ എത്തിയോ.
എങ്ങനെ ഉണ്ടായിരുന്നു റിട്ടേൺ യാത്ര എന്നറിയാൻ വേണ്ടിയാ.”
“കുഴപ്പമില്ല ആയിരുന്നു.”
“അമ്മ പറഞ്ഞത് ഇയാൾക്ക് നല്ല ഉറക്ക ക്ഷിണം ഉണ്ടായിരുന്നു എന്നല്ലോ.”
“പിന്നില്ലാതെ ഒരു ദിവസത്തെ ഉറക്കം കടിച്ചു പിടിച്ചു കൊണ്ടാണ് വണ്ടി ഓടിച്ചു ഇങ് പൊന്നേ.”
“അയ്യോ.
എന്നാൽ തനിക് ഇവിടെ കിടന്നിട്ടു ഉറക്കക്ഷിണം മാറ്റിയിട്ടു പോയാൽ പോരെ ആയിരുന്നില്ലേ.
ചുമ്മാ ജീവൻ വെച്ച് കളിക്കാൻ.
ഇയാൾക്ക് എന്തെങ്കിലും പറ്റിയാൽ വീട്ടിലുള്ളവരുടെ അവസ്ഥ യോ ആ ദീപു ന്റെയും രേഖ യുടെയോ?”
എനിക്ക് എന്തിന്റെ കേട് ആയിരുന്നു ഇവളെ ആ പ്രശ്നത്തിൽ നിന്ന് രക്ഷിച്ചേ.
ഇനി മോട്ടിവേഷൻ ആയിരിക്കും അത് കേട്ടാൽ തന്നെ ഇവരെ ഇട്ടേച് ഒരു പണിക്കും പോകാൻ തോന്നില്ല.പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.
“അതേ
അവന്റെ അവസ്ഥ എന്തായി?”
“ഞാൻ അനോഷിചില്ല.”