അവൾ എന്റെ നേരെ നോക്കി.
“നോക്കണ്ട.
തിന്നടി.”
ഞാൻ ദേഷ്യത്തിൽ പറഞ്ഞു.
അവൾ പതുക്കെ ചിക്കനും എല്ലാം നുളി പറച്ചു തിന്നുന്നത് കണ്ടു എനിക്ക് കോമഡി ആണ് വന്നേ.
“ഡി ഡി…
അത് ജീവനുള്ള കോഴി അല്ലാ.
എടുത്തു ദേ ഇങ്ങനെ കടിച്ചു വലി.”
ഞാൻ എങ്ങനെ ലെഗ് പിസ് കടിക്കുന്നെ കാണിച്ചു കൊടുത്തു.
അവൾക് ഒരു ചിരി വന്നു.
അവൾക് മുഴുവനും കഴിക്കാൻ പറ്റില്ല.
എന്നാലും പറ്റുന്നത് അവൾ കഴിച്ചു.
ഞങ്ങൾ വാ ഒക്കെ കഴുകി വീണ്ടും യാത്ര ആയി.
ഇപ്പൊ അവൾ കുറച്ചൂടെ റിലിസ് ആയി എന്ന് തോന്നുന്നു ടെൻഷനിന്ന്.
അപ്പോഴാണ് അവളുടെ ഫോൺ അടിക്കാൻ തുടങ്ങിയെ.
അവളുടെ മുഖത്ത് ഭയം വന്നു.
“Unknown നമ്പർ അല്ലോ.”
“നീ എന്തിനാ പേടിക്കുന്നെ ഇടുക്ക്.”
അവൾ ഫോൺ ഓൺ ആക്കി.
“ഹലോ..
ഇത് ആരാ.”
“ജൂലി അല്ലെ ഞാൻ അജു ന്റെ പെണ്ണാ.”